*👀ബെഡ്റൂമിലും ബാത്ത്റൂമിലും ഫോൺ ഉപയോഗിക്കുന്നവർ അറിയുക, ക്യാമറയും മൈക്കും പ്രവര്‍ത്തിക്കും, ഫോൺ ഓഫായാലും!*
Https://chat.whatsapp.com/LHhTsmbCU4xDBSwINgg08T
ഫോണുകള്‍ ഓഫു ചെയ്തു കഴിഞ്ഞാല്‍ അവ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വയ്പ്പ്. എന്നാല്‍, സെക്ഓപ്‌സ് (ZecOps) എന്ന സുരക്ഷാ ഗവേഷണ കമ്പനിയിലെ ഗവേഷകര്‍ ഐഒഎസില്‍ 'നോറീബൂട്ട്' ('NoReboot') ആക്രമണം നടത്തി അതിന്റെ ഭേദ്യതെ തുറന്നു കാട്ടി ഞെട്ടിച്ചിരിക്കുകയാണ് എന്ന് ബ്ലീപ്പിക് കംപ്യൂട്ടര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത് ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ ദുരുപയോഗം ചെയ്യാവുന്നതാണ്, അതിസങ്കീര്‍ണമായ ഈ പ്രശ്‌നം ആപ്പിള്‍ എങ്ങനെ പരിഹരിക്കുമെന്ന് അറിയാന്‍പാടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു പക്ഷേ പരിഹരിക്കാനേ ആയേക്കില്ലെന്നും കരുതുന്നു. സാധാരണഗതിയില്‍ ഫോണ്‍ പ്രതികരിക്കാതെ ആകുമ്പോള്‍ അത് ഓഫായി എന്നു ധരിക്കുകയാണ് ഉപയോക്താക്കള്‍. എന്നാല്‍, നോറീബൂട്ട് ആക്രമണത്തില്‍ പ്രത്യക്ഷത്തില്‍ ഐഫോണ്‍ ഓഫായി എന്ന തോന്നല്‍ വരുന്നു എങ്കിലും അതിന്റെ ക്യാമറയും, മൈക്രോഫോണും നെറ്റ്‌വര്‍ക്കിങ് കണക്ഷനുകളും പ്രവര്‍ത്തിപ്പിച്ചു കാണിച്ചിരിക്കുകയാണ് ഗവേഷകര്‍.
പൊതുവേ ഐഒഎസില്‍ ഒരു മാല്‍വെയര്‍ കടന്നുകൂടിയാല്‍ ഐഫോണ്‍ ഒന്നു റീസ്റ്റാര്‍ട്ട് ചെയ്താല്‍ തന്നെ അതിനെ നിര്‍വീര്യമാക്കാവുന്നതേയുള്ളു എന്നു പറയുന്നു. എന്നാല്‍, നോറീബൂട്ട് ആക്രമണം നടത്തുമ്പോള്‍ ഫോണ്‍ ഓഫായി എന്നും, പിന്നീട് റീസ്റ്റാര്‍ട്ട് ആകുന്നു എന്നുമൊക്കെയുള്ളള തോന്നല്‍ ഉണ്ടാക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് ഗവേഷകര്‍. ഓഫായി എന്നു തോന്നിപ്പിക്കുമ്പോഴും ക്യാമറയും മൈക്കും മറ്റും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം.
ഇങ്ങനെ ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിലും മറ്റും നടത്താവുന്ന ആക്രമണങ്ങളെ തുറന്നു കാണിക്കുന്നതിന് ഉപയോഗിക്കുനാണ് പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് ടൂളുകള്‍ ഉപയോഗിക്കുന്നത്. ഐഫോണിനെതിരെ ആക്രമണമല്ല നടന്നിരിക്കുന്നത്. സുരക്ഷിതമെന്നു കരുതുന്ന ഐഫോണിന് ഇത്ര വലിയൊരു സുരക്ഷാവിള്ളലുണ്ടെന്ന കാര്യമാണ് ഗവേഷകര്‍ തുറന്നു കാണിച്ചിരിക്കുന്നത്. രാജ്യത്തലവന്മാരടക്കം ഉള്ള പ്രമുഖര്‍ വിശ്വസിച്ച് ഉപയോഗിക്കുന്ന ഉപകരണത്തിന്റെ ഭേദ്യതയാണ് ഇപ്പോള്‍ വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത് എന്നതാണ് ഇത് വാര്‍ത്താ പ്രാധാന്യം നേടാനുള്ള കാര്യം.
സാധാരണഗതിയില്‍, ഐഫോണ്‍ ഷട്ട്-ഓഫ് ചെയ്യുമ്പോള്‍ അത് ഓഫാകുന്നു. നോറീബുട്ട് ഉപയോഗിക്കുമ്പോള്‍ അത് ഷട്ട് ഓഫ് ആകുന്നതായി തോന്നിപ്പിക്കുന്നു. ഓഫായി ഇരിക്കുന്നു എന്നു തോന്നിപ്പിക്കുന്ന സമയത്തും ക്യാമറയും മൈക്കും നെറ്റ്‌വര്‍ക്കിങ് വിഭാഗവും പ്രവര്‍ത്തിപ്പിക്കുന്നു. ഇതുവഴി ഫോണിരിക്കുന്ന മുറിയില്‍ നടക്കുന്ന കാര്യങ്ങള്‍ ഹാക്കര്‍മാര്‍ക്ക് കാണാനും കേള്‍ക്കാനും കഴിയും. ഫോണിന്റെ ഉടമയാകട്ടെ ഒന്നും സംശയിക്കുകയുമില്ല. ഐഒഎസിലെ ഒരു പിഴവു മുതലെടുത്തല്ല ഈ ആക്രമണം നടത്തിയിരിക്കുന്നത് എന്നും മനുഷ്യരുടെ തലത്തിലുള്ള കബളിപ്പിക്കല്‍ (human-leveldeception) ആണ് നടത്തിയിരിക്കുന്നതെന്നും അതിനാല്‍ തന്നെ ആപ്പിളിന് അത് പരിഹരിക്കാന്‍ സാധിക്കില്ലെന്നും ബ്ലീപ്പിങ് കംപ്യൂട്ടര്‍ അവകാശപ്പെടുന്നു.
∙ ഇതെങ്ങനെ സാധിക്കുന്നു?
ട്രോജന്‍ പ്രൂഫ് ഓഫ് കണ്‍സപ്റ്റ് ആക്രമണത്തില്‍, പ്രത്യേകമായി തയാര്‍ ചെയ്ത കോഡ് ഐഒഎസിലെ മൂന്ന് ഡീമനുകളിലേക്കും (daemon-ബാക്ഗ്രൗണ്ടില്‍ ഉള്ള ഒരു പ്രോഗ്രാം അല്ലെങ്കില്‍ പ്രോസസസ്. ആവശ്യപ്പെടുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കുന്നു) കടത്തിവിടുന്നു. ഐഫോണിലെ ഇന്‍കോള്‍ സര്‍വീസ്, സ്പ്രിങ്‌ബോര്‍ഡ്, ബാക്‌ബോര്‍ഡ് എന്നിവയിലേക്കാണ് ഈ കോഡ് നിക്ഷേപിക്കുന്നത്. ഇത് സ്പ്രിങ്‌ബോര്‍ഡിന്റെ പ്രവര്‍ത്തനം നിർത്തലാക്കും. അതോടെ ഫോണ്‍ ടച്ച് അടക്കമുള്ള ഒന്നും വഴി പ്രവര്‍ത്തിക്കില്ല. അങ്ങനെ ഫോണ്‍ ഓഫായി എന്ന തോന്നല്‍ ഉപയോക്താവിനും ലഭിക്കും.
∙ ഒരു ഉപകരണം ഓഫായി എന്നു വിശ്വസിക്കരുതെന്നും ഗവേഷകര്‍
നമ്മുടെ ഫോണുകളെയും മറ്റും പൂര്‍ണമായി വിശ്വസിക്കാവുന്ന കാലം കഴിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനകളും ഗവേഷകര്‍ എടുത്തു കാണിക്കുന്നു. മിക്കവരും ബെഡ്റൂമിലൂം ബാത്ത് റൂമിൽ പോലും ഫോണുകള്‍ സുരക്ഷിതമാണെന്ന വിശ്വാസത്തോടെയാണ് ഉപയോഗിക്കുന്നത്. എന്നാൽ, ഒന്നും സുരക്ഷിതമല്ലെന്ന് ഇതിൽ നിന്ന് മനസിലാക്കാം. ആപ്പിള്‍ തങ്ങളുടെ ഐഒഎസ് 15നില്‍ കൊണ്ടുവന്ന ഒരു ഫീച്ചറാണ്, ഐഫോണ്‍ ഓഫാക്കി എവിടെയെങ്കിലും മറന്നുവച്ചാല്‍ പോലും അത് 'ഫൈന്‍ഡ്മൈ' ഉപയോഗിച്ച് കണ്ടെത്താമെന്നത്. എന്നാല്‍ ഇതെങ്ങനെ സാധ്യമാക്കുന്നു എന്നു വിശദമാക്കാനൊന്നും ആപ്പിള്‍ മെനക്കെട്ടതുമില്ല. പക്ഷേ, ഐഫോണുകളിലെ ബ്ലൂടൂത്ത് എല്‍എംപി (Bluetooth LPM) ചിപ്പുകള്‍ ലോ-പവര്‍ മോഡില്‍ ഓണാക്കി നിർത്തിയാണ് ഇത് സാധിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. ഇതു പോലെ ഒന്നാണ് നോറീബൂട്ട് ആക്രമണത്തിലും നടക്കുന്നത്. ഫോണ്‍ ഓഫാണോ എന്നറിയാന്‍ ഒരു മാര്‍ഗവും ഇല്ല. പുറമേ നോക്കിയാല്‍ ഫോണ്‍ ഓഫാണ്. മാല്‍വെയര്‍ നിര്‍മാതാക്കള്‍ക്കും ഹാക്കര്‍മാര്‍ക്കും ഇനി ഐഫോണുകളെയും മറ്റും ഇനി ഈ രീതി ഉപയോഗിച്ച് ആക്രമിക്കാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

Post a Comment
Thanks