സംസ്ഥാനത്തെ മുൻഗണന വിഭാഗം റേഷൻ കാർഡുകളിലെ അംഗങ്ങളുടെ E KYC അപ്ഡേഷനുമായി ബന്ധപ്പെട്ടുള്ള പൊതുവായ സംശയങ്ങൾ....
അവയ്ക്കുള്ള മറുപടി.

1) ഏതൊക്കെ കാർഡുകളിലെ അംഗങ്ങൾ ആണ് KYC അപ്‌ഡേഷൻ ചെയ്യേണ്ടത്?

*മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്ന AAY (മഞ്ഞ), PHH (പിങ്ക്) കാർഡുകളിലെ അംഗങ്ങൾ ആണ് അപ്‌ഡേഷൻ ചെയ്യേണ്ടത്.*

2) എല്ലാ അംഗങ്ങളും അപ്‌ഡേഷൻ ചെയ്യേണ്ടതുണ്ടോ?

*എല്ലാ അംഗങ്ങളും അപ്‌ഡേഷൻ ചെയ്യണം.*

3) ഏതു റേഷൻ കടയിൽ ആണ് അപ്‌ഡേഷൻ ചെയ്യേണ്ടത്?

*സംസ്ഥാനത്തെ ഏതു റേഷൻ കടയിലും അപ്‌ഡേഷൻ ചെയ്യാം.*

4) എല്ലാ അംഗങ്ങളും ഒരേ കടയിൽ ഒരേ സമയം എത്തി അപ്‌ഡേഷൻ ചെയ്യേണ്ടതുണ്ടോ?

*ഇല്ല. ഒരുമിച്ചു എത്തി ചെയ്യണമെന്നോ ഒരേ കടയിൽ ചെയ്യണമെന്നോ നിർബന്ധമില്ല.*

5) എന്തൊക്കെ രേഖകൾ കയ്യിൽ കരുതണം?

*അപ്‌ഡേഷൻ ചെയ്യുന്ന ആളിന്റെ ആധാർ കാർഡും ( ആധാർ നമ്പർ ), ആൾ ഉൾപ്പെടുന്ന റേഷൻ കാർഡിന്റെ ശരിയായ 10 അക്ക നമ്പറും മതിയാവും.*

6) കിടപ്പു രോഗികൾ, റേഷൻ കടയിലോ ക്യാമ്പിലോ എത്താൻ കഴിയാത്ത പ്രായമുള്ളവർ എന്നിവരുടെ അപ്ഡേഷൻ എങ്ങിനെ നടത്തും?

*ഇതു സംബന്ധിച്ച സർക്കാർ മാർഗനിർദേശം ഉടൻ ഉണ്ടാവും.*

7) ആധാർ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികൾ, വിരലടയാളം പതിയാത്തവർ എന്നിവർ എങ്ങിനെ അപ്ഡേറ്റു ചെയ്യും?

*മാർഗ നിർദേശം ആയിട്ടില്ല.*

8) പഠനാവശ്യങ്ങൾക്കും, ജോലിക്കുമായി കേരളത്തിന്‌ പുറത്തു പോയിട്ടുള്ളവർക്ക് അപ്‌ഡേഷന് സമയം നീട്ടി കിട്ടുമോ?

*നിലവിൽ 2024 മാർച്ച്‌ 31 വരെ മാത്രമാണ് കേന്ദ്ര സർക്കാർ അപ്‌ഡേഷന് സമയം അനുവദിച്ചിട്ടുള്ളത്.*

9) നീല, വെള്ള കാർഡുകാർ അപ്‌ഡേഷൻ നടത്തേണ്ടതുണ്ടോ?

*ഇല്ല.*

10)സപ്ലൈ ഓഫീസിലോ അക്ഷയ കേന്ദ്രത്തിലോ അപ്‌ഡേഷൻ നടത്താൻ കഴിയുമോ?

*ഇല്ല. റേഷൻ കടകളിലെ ഈ പോസ് മെഷീനിൽ മാത്രമേ നിലവിൽ അപ്‌ഡേഷൻ സൗകര്യം ഉള്ളു.*

11) E KYC അപ്‌ഡേഷൻ നടത്തുവാൻ പ്രത്യേക ദിവസമോ സമയമോ ഉണ്ടാകുമോ.?

*മാർച്ച്‌ മാസം 15, 16,17, തീയതികളിൽ.റേഷൻ കടകളിൽ വച്ചു ചെയ്യുന്നതാണ്*

12) ഈ ദിവസങ്ങളിൽ റേഷൻ വാങ്ങാൻ കഴിയുമോ?

*ഇല്ല. ഈ 3 ദിവസങ്ങളിൽ റേഷൻ വിതരണം ഉണ്ടായിരിക്കുകയില്ല*