LILO ആപ്പ് വഴി ബിഎസ്എന്‍എല്ലിന്‍റെ പുതിയ 4ജി സിം കാര്‍ഡിന് ഓര്‍ഡര്‍ നല്‍കാം. ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്. ഈ ആപ്ലിക്കേഷനില്‍ കയറി ബിഎസ്എന്‍എല്‍ എന്ന ഓപ്ക്ഷന്‍ തെരഞ്ഞെടുത്താല്‍ അപ്‌ഗ്രേഡ് ടു 4ജി സിം, ഗെറ്റ് ന്യൂ സിം, പോര്‍ട്ട് ടു ബിഎസ്എന്‍എല്‍ എന്നീ ഓപ്ഷനുകള്‍ കാണാം. പുതിയ 4ജി സിം ആണ് ആവശ്യമെങ്കില്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌ത് അഡ്രസ് നല്‍കിയാല്‍ സിം വീട്ടുപടിക്കലെത്തും. സമാനമായി `സിം ഓണ്‍ലൈനായി പോര്‍ട്ട് ചെയ്‌തും വീട്ടുപടിക്കല്‍ വാങ്ങാം.`
സിം ഓര്‍ഡര്‍ ചെയ്യാന്‍ മറ്റൊരു എളുപ്പവഴി കൂടിയുണ്ട്. `8891767525` എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ഒരു Hi അയച്ചാല്‍ മതിയാകും ഇതിനായി. ഇങ്ങനെ സിം ഓര്‍ഡര്‍ ചെയ്യുമ്പോഴും ചാറ്റില്‍ നിന്ന് ബിഎസ്എന്‍എല്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ സര്‍വീസ് സെലക്ട് ചെയ്‌താല്‍ ആപ്പിലെ പോലെ തന്നെ അപ്‌ഗ്രേഡ് സിം, ഗെറ്റ് ന്യൂ സിം, പോര്‍ട്ട് ടു ബിഎസ്എന്‍എല്‍ എന്നീ മൂന്ന് സേവനങ്ങളും ലഭിക്കും.
#bsnl #sim
0 Comments
Thanks