ഗൂഗിളിൽ Instagram Copyright Form എന്ന് സെർച്ച്‌ ചെയ്യുക, വരുന്ന പേജിലുള്ള form ഫിൽ ചെയ്തു കൊടുക്കുക. 
  
അതിൽ ഒറിജിനൽ റീലിന്റെ ലിങ്കും അടിച്ചു മാറ്റി പോസ്റ്റ്‌ ചെയ്ത റീലിന്റെ ലിങ്കും ചോദിക്കും. രണ്ട് മണിക്കൂറിനുള്ളിൽ വ്യാജൻ റിമൂവ് ആവും, പോസ്റ്റ്‌ ചെയ്ത ആളുടെ അക്കൗണ്ടിന് strike ഉം കിട്ടും. അയാൾ ഇടുന്ന അടുത്ത reels ന് റീച്ച് കുറയും. Monetization ഉണ്ടെങ്കിൽ അതും suspend ആവും.
  
ഇങ്ങനെയൊക്കെയാണ് നമ്മൾ കഷ്ടപ്പെട്ട് എടുത്ത് എഡിറ്റ്‌ ചെയ്ത് പോസ്റ്റ്‌ ചെയ്ത വീഡിയോ / ഫോട്ടോ ഒരുളുപ്പും ഇല്ലാതെ ക്രെഡിറ്റ് പോലും വെക്കാതെ വാട്ടർമാർക്കും കളഞ്ഞ് പോസ്റ്റ്‌ ചെയ്യുന്ന വ്യാളികൾക്ക് കൊടുക്കാൻ പറ്റുന്ന ചെറിയ സമ്മാനം!

#instagram #reels copy writing hacks