സഞ്ചാരികളുടെ കാഴ്ചയ്ക്കും മനസിനും കുളിര്‍മയേകാന്‍ ആക്കുളം കണ്ണാടിപ്പാലം തുറക്കുന്നു

തിരുവനന്തപുരത്തുകാരുടെ മാത്രമല്ല കേരളത്തിലെ വിനോദസഞ്ചാരികളുടെയെല്ലാം കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആക്കുളം കണ്ണാടി പാലം തുറക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായ പാലം മെയ്മാസത്തില്‍ തുറന്നുകൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ടൂറിസം വകുപ്പ്. വേളി ടൂറിസ്റ്റ് വില്ലേജിലും ആക്കുളത്തും എത്തിയാല്‍ ഇനിമുതല്‍ ഇവിടുത്തെ മനോഹര കാഴ്ച കാണാന്‍ മറക്കരുത്.

പാലത്തില്‍ വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ഒരുക്കിയിരിക്കുന്നത്. പാലത്തില്‍ പ്രവേശിച്ചാലുടന്‍ ചെറിയ ചാറ്റല്‍മഴയും തുടര്‍ന്ന് മൂടല്‍ മഞ്ഞും അനുഭവപ്പെടും. കൂടെ ദീപാലങ്കാരവും. ആക്കുളം കായലിന്റെ മനോഹര ദൃശ്യങ്ങള്‍ പാലത്തിന് മുകളില്‍ നിന്നാല്‍ കാണാന്‍ സാധിക്കും. സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്കുള്ള മികച്ച ഓപ്ഷനാണ് ഈ കണ്ണാടി പാലം കാണാനുളള യാത്ര. കുടുംബവുമായി എത്തി ആസ്വദിക്കാന്‍ കഴിയുന്ന വ്യത്യസ്തമായ അനുഭവമായിരിക്കും ഇത്.

#News