2025 ഓഗസ്റ്റ് 1 മുതൽ, ഉപയോക്താക്കൾക്ക് ഓരോ UPI ആപ്പിലും ഒരു ദിവസം 50 തവണ മാത്രമേ അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ കഴിയൂ. ഇതിന് പകരമായി, ഓരോ ഇടപാടിന് ശേഷവും പുതുക്കിയ ബാലൻസ് വിവരങ്ങൾ ബാങ്കുകൾ അറിയിപ്പുകളായി അയയ്ക്കും.
ഈ മാറ്റം UPI ഇടപാടുകൾ കൂടുതൽ കാര്യക്ഷമമാക്കാനും സെർവർ ലോഡ് കുറയ്ക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാലൻസ് അറിയുന്നതിനായി ഇടയ്ക്കിടെ അക്കൗണ്ട് പരിശോധിക്കുന്നത് ഒഴിവാക്കാനും, ഓരോ ഇടപാടിന് ശേഷവും കൃത്യമായ ബാലൻസ് വിവരങ്ങൾ ലഭ്യമാക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കും.

🏝@keralasays