കെഎസ്ആർടിസി ബസ്സിലെ യാത്രക്ക് ഉപയോഗിക്കാൻ കഴിയുന്ന ട്രാവൽ കാർഡ്..
ഇല്ലങ്കിൽ ഇന്ന് ബസ്സിൽ കയറി യാത്ര ചെയ്യുമ്പോൾ കണ്ടക്ടറോട് ഒന്ന് ചോദിക്കൂ കാർഡ് ഉണ്ടോ എന്ന്, അല്ലങ്കിൽ സ്റ്റാൻ്റിലെ എസ് എം ( SM office) ഓഫീസിൽ ചോദിച്ച് നോക്കൂ. മിക്കവാറും എല്ലാ ഡിപ്പോയിലും വന്നിട്ടുണ്ട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് പറയാം.
1. കാർഡിൻ്റെ ചാര്ജ്ജ് 100 രൂപയാണ് . ഈ കാർഡ് 0 ബാലൻസിൽ ആണ് ലഭിക്കുന്നത്. ഒരു വർഷമാണ് കാലാവധി

2. കാർഡ് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി വാങ്ങുക. 

3. കാർഡ് മറ്റുള്ളവർക്ക് കൈമാറുന്നതിൽ തടസ്സമില്ല. ഏന്നാൽ നഷ്ടപ്പെട്ടാൽ കാർഡിൻ്റെ ഉടമ മാത്രമാണ് ഉത്തരവാദി.

4. കാർഡ് പ്രവർത്തിക്കാതെവന്നാൽ അടുത്തുള്ള ഡിപ്പോയിൽ പേരും,അഡ്രസ്സും,ഫോൺ നമ്പരും സഹിതം അപേക്ഷ കൊടുക്കുക, 5 ദിവസത്തിനുള്ളിൽ പുതിയ കാർഡ് ലഭിക്കും. പഴയ കാർഡിലെ തുക പുതിയ കാർഡിൽ ഉൾപ്പെടുകയും ചെയ്യും.

5. കേടുപാടുകൾ ( ഓടിയുക, പോറൽ, ചുളുങ്ങി ,പൊട്ടൽ പോലുള്ള പ്രവർത്തിക്കാത്ത അവസ്ഥ) വന്നാൽ മാറ്റി നൽകുന്നതല്ല. 

6. മിനിമം റീചാർജ്ജ് തുക 50 രൂപയാണ്.