ചുരുങ്ങിയ അളവിൽ ഉപയോക്താക്കൾ മാത്രം ഉപയോഗിക്കുന്ന സിമ്മുകളാണ് ഇ-സിം (eSIM). സാധാരണ സിം കാർഡുകൾക്ക് ഇല്ലാത്ത പല സവിശേഷതകളും ഇ-സിമ്മുകൾക്ക് ഉണ്ടായിരിക്കുന്നതാണ്. ഒരു വേർച്വൽ സിം എന്ന രീതിയിലാണ് ഈ സിം പ്രവർത്തിക്കുന്നത്. സ്മാർട്ട് ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും മറ്റ് ഉപകരണങ്ങളിലുമെല്ലാം ഇ-സിം ഉപയോഗിക്കാവുന്നതാണ്.
എംബഡഡ്-സബ്സ്‌ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ എന്നതാണ് ഇ-സിമ്മിന്റെ പൂർണരൂപം. ഇലക്ട്രോണിക് സിം എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്. ഫോണിൽ നൽകിയിരിക്കുന്ന ഒരു പ്രത്യേക ചിപ്പ് വഴിയാണ് ഇതിൽ സിം പ്രവർത്തിക്കുന്നത്. സാധാരണ സിം കാർഡുകളേക്കാൾ സുരക്ഷിതമാണ് ഇ-സിം എന്നാണ് ഗവേഷകർ പറയുന്നത്. ഐഫോൺ 14 സീരീസ് മുതലാണ് ഇന്ത്യയിൽ ഇ-സിം ശ്രദ്ധേയമായത്. വരും നാളുകളിൽ ഇ-സിം കൂടുതൽ സ്മാർട്ട് ഫോണുകളിൽ ഫീച്ചർ ചെയ്തേക്കാം എന്നും പ്രതീക്ഷിക്കുന്നുണ്ട്.
സാധാരണ സിമ്മുകളെ അപേക്ഷിച്ച് ഇ-സിമ്മിന്റെ പ്രധാന ഗുണങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. മികച്ച ഫിസിക്കൽ സെക്യൂരിറ്റി തന്നെ ഇ-സിമ്മുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് സിമ്മുകൾ നീക്കം ചെയ്യുന്നത് പോലെ ഇ-സിമ്മുകൾ നീക്കം ചെയ്യാൻ സാധിക്കുന്നതല്ല. ആയതിനാൽ തന്നനെ മറ്റുള്ളവർ മോഷ്ടിക്കുമോ, ദുരുപയോഗം ചെയ്യുമോ എന്ന രീതിയിലുള്ള ഭയവും ഉപയോക്താക്കൾക്ക് വേണ്ട. എടുത്തു പറയേണ്ട മറ്റൊരു സവിശേഷതയാണ് ഇവ കൂടുതൽ സുരക്ഷിതത്വം നൽകുന്നു എന്നത്.
നിരവധി എൻക്രിപ്ഷൻ സംവിധാനങ്ങൾ ഇതിൽ നൽകിയിരിക്കുന്നതിനാൽ ഹാക്കർമാരിൽ നിന്നും മറ്റ് സൈബർ കുറ്റവാളികളിൽ നിന്നും ഇ-സിം കൂടുതൽ സുരക്ഷ വാഗ്ദാനം ചെയ്യുന്നു. റിമോട്ട് മാനേജ്‌മെന്റും കൺട്രോളും ഇ-സിമ്മിന് അവകാശപ്പെടാനുള്ള ഒരു ഫീച്ചർ ആണ്. ഓട്ടോമാറ്റിക്ക് ആയി തന്നെ സുരക്ഷിതമായ അപ്‌ഡേറ്റുകളും ആക്റ്റിവേഷനുകളും ഇ-സിം അനുവദിക്കുന്നുണ്ട്. ആയതിനാൽ തന്നെ മറ്റ് സിമ്മുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇ-സിം കൂടുതൽ സുരക്ഷ വാഗ്ദാനം ചെയ്യുന്നു.
നിങ്ങളുടെ വ്യക്തിപരമായി വിരങ്ങൾ ഹാക്കർമാരുടെ കൈയ്യിൽ ലഭിച്ചാൽ നിങ്ങൾ ഉപയോഗിക്കുന്ന സിമ്മുകളുടെ ഡൂപ്ലിക്കേറ്റ് വളരെ എളുപ്പത്തിൽ ഇവർക്ക് സംഘടിപ്പിക്കാവുന്നതാണ്. ഇതുവഴി നിങ്ങളുടെ ബാങ്ക് ഒടിപികൾ കവർന്നെടുത്ത് നിങ്ങളുടെ അക്കൗണ്ടിലെ പണം മുഴുവൻ ഇവർ കൈക്കലാക്കും എന്നാൽ ഇ-സിമ്മുകളുടെ ഡുപ്ലിക്കേറ്റ് അത്ര എളുപ്പത്തിൽ സംഘടിപ്പിക്കാൻ സാധിക്കുന്നതല്ല. ഉപയോക്താക്കളുടെ വിവരങ്ങൾ എല്ലാം തന്നെ ഇത് സുരക്ഷിതമായി സൂക്ഷിക്കുന്നതായിരിക്കും. ഇത് ഉപയോക്താക്കൾക്ക് വലിയ രീതിയിൽ ഗുണം ചെയ്യും.
നെറ്റ്വർക്ക് പ്രശ്നങ്ങൾ വലിയ രീതിയിൽ ബാധിക്കില്ല എന്നതാണ് ഇ-സിമ്മിന്റെ മറ്റൊരു ഗുണം. നെറ്റ്വർക്ക് ആക്സസ് ചെയ്യാൻ വേണ്ടി മാത്രം നിരവധി സാങ്കേതിക വിദ്യതകളാണ് ഇതിൽ നൽകിയിരിക്കുന്നത്. മാത്രമല്ല നിരവധി ഫീച്ചറുകൾ എത്തുന്നതോടെ ഓട്ടോമാറ്റിക്ക് ആയി തന്നെ ഇത് അപ്ഡേറ്റ് ആകുന്നതാണ്. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷയും ഫീച്ചറുകളും സമ്മാനിക്കുന്നതാണ്. ഇത്തരത്തിൽ നിരവധി ഫീച്ചറുകളാണ് ഇ-സിമ്മുകൾ ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. നിങ്ങൾ ഉപയോഗിക്കുന്ന സിമ്മും ഇപ്പോൾ ഇ-സിമ്മുകളാക്കി മാറ്റാനും സാധിക്കുന്നതാണ്.
0 Comments
Thanks