സാംസങ് ഗാലക്‌സി സ്മാര്‍ട്‌ഫോണുകളില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തുവരുന്ന ഡിഫോള്‍ട്ട് ബ്രൗസറായ 'സാംസങ് ഇന്റര്‍നെറ്റ്' ഇനി വിന്‍ഡോസ് കംപ്യൂട്ടറുകളിലും ലഭ്യമാവും. ക്രോമിയം അടിസ്ഥാനമാക്കിയുള്ള വെബ് ബ്രൗസര്‍ ഗൂഗിള്‍ ക്രോമിന് സമാനമായ രൂപകല്‍പനയിലാണ് ഒരുക്കിയിട്ടുള്ളത്.
വിന്‍ഡോസ് 10, വിന്‍ഡോസ് 11 ഒഎസുകളില്‍ സാംസങ് ഇന്റര്‍നെറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാനാവും. മൈക്രോസോഫ്റ്റ് സ്റ്റോറില്‍ ഇത് ലഭ്യമാണ്. x64 ബിറ്റ് കംപ്യൂട്ടറുകളില്‍ മാത്രമാണ് ഇത് പ്രവര്‍ത്തിക്കുക. 130 എംബി ആണ് ബ്രൗസറിന്റെ സൈസ്. മൈക്രോസോഫ്റ്റ് സര്‍ഫേസിലും ഇത് ഇന്‍സ്റ്റാള്‍ ചെയ്യാം.
സാംസങ് അക്കൗണ്ട് ഉപയോഗിച്ച് ഇതില്‍ സൈന്‍ ഇന്‍ ചെയ്യണം. ഇതുവഴി കംപ്യൂട്ടറിലേയും ഫോണിലേയും ബ്രൗസറുകള്‍ തമ്മില്‍ സിങ്ക് ചെയ്യാം. ബ്രൗസിങ് ഹിസ്റ്ററി, സേവ് ചെയ്ത സന്ദേശങ്ങള്‍, തുറന്നുകിടക്കുന്ന ടാബുകള്‍, ബുക്ക് മാര്‍ക്കുകള്‍ എന്നിവയാണ് സിങ്ക് ചെയ്യപ്പെടുക. പാസ് വേഡുകള്‍ സിങ്ക് ചെയ്യില്ല. എന്നാല്‍ ആ സൗകര്യം ഭാവിയില്‍ ഉള്‍പ്പെടുത്തിയേക്കാം.
ആഡ്‌ബ്ലോക്കറുകള്‍, ഇന്‍കൊഗ്നിറ്റൊ മോഡ്, ഡാര്‍ക്ക് മോഡ് എന്നിവയും സാംസങ് ഇന്റര്‍നെറ്റ് ബ്രൗസറില്‍ പ്രവര്‍ത്തിക്കും.
0 Comments
Thanks