എന്നും എപ്പോഴും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ താരനെ പ്രതിരോധിയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നവരും ഒട്ടും കുറവല്ല. മാത്രമല്ല പല വഴികളും നമ്മെ കൊണ്ടു ചെന്നെത്തിക്കുക പലപ്പോഴും മുടി കൊഴിച്ചിലിലും മറ്റു പ്രശ്നങ്ങളിലുമാണ്.
എന്നാല്‍ പ്രകൃതി ദത്തമായ വഴികളിലൂടെ തന്നെ നമുക്ക് താരനെ പ്രതിരോധിയ്ക്കാം. അതിനായി അല്‍പം ഇലകള്‍ മാത്രമാണ് ആവശ്യമായി ഉള്ളത്. ഏതൊക്കെ ഇലകളാണ് താരനെ പ്രതിരോധിയ്ക്കുന്നതെന്നു നോക്കാം.

തുളസിയില അരച്ച്‌ തലയില്‍ പുരട്ടി അല്‍പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ താരനെ മാത്രമല്ല പേന്‍ശല്യത്തേയും ഇല്ലാതാക്കാം എന്നതാണ് സത്യം
അകാലനരയെന്ന വില്ലനെ പ്രതിരോധിയ്ക്കാനാണ് മൈലാഞ്ചിയില ഉപയോഗിക്കുന്നത്. എന്നാല്‍ അകാല നര്ക്കൊപ്പം തന്നെ താരനേയും പ്രതിരോധിയ്ക്കാന്‍ മൈലാഞ്ചിയില്ക്ക് കഴിയുന്നു.
കീഴാര്‍ നെല്ലിയും നല്ലൊരു മുടി സംരക്ഷണ വസ്തുവാണ്. കീഴാര്‍നെല്ലി ചെടിയുടെ ഇലയും തണ്ടും നല്ലതുപോലെ അരച്ച്‌ മുടിയില്‍ തേയ്ക്കുന്നത് താരെന പ്രതിരോധിയ്ക്കുന്നു.
കറ്റാര്‍ വാഴ നീരു കൊണ്ടും താരനെ പ്രതിരോധിയ്ക്കാം. കറ്റാര്‍ വാഴ നീര് തലയോട്ടിയില്‍ നല്ലതുപോലെ തേച്ച്‌ പിടിപ്പിച്ച്‌ അരമണിയ്ക്കൂറിനു ശേഷം കഴുകിക്കളയുക.
മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നവരില്‍ മു്നനിലാണ് കറിവേപ്പില. കറിവേപ്പില അരച്ചു തലയില്‍ പുരട്ടിയാലും താരന്‍ പോകും. എന്നാല്‍ കറിവേപ്പിലയിട്ട് വെള്ളം കൊണ്ട് തല കഴുകുന്നതും താരനെ പ്രതിരോധിയ്ക്കുന്നു.
പുതിനയിലയും ഇത്തരത്തില്‍ താരനെ പ്രതിരോധിയ്ക്കുന്നു. പുതിനയില പാചകത്തിനു മാത്രമല്ല അരച്ച്‌ തലയില്‍ പുരട്ടിയാല്‍ താരനെ പ്രചിരോധിയ്ക്കാനും ബെസ്റ്റാണ്.
നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സ്ഥിരമായി കണ്ടു വരുന്ന ഒന്നാണ് കയ്യോന്നി. കയ്യോന്നിയുടെ ഇല അരച്ചെടുത്ത് തലയില്‍ തേച്ചാല്‍ താരന്‍ പോവും. മാത്രമല്ല കയ്യോന്നി കൊണ്ട് എണ്ണ കാച്ചി തേച്ചാലും താരനെ പ്രതിരോധിയ്ക്കാനും മുടി വളര്‍ച്ചയ്ക്കും സഹായിക്കും