ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

പൂരി മസാല

*ചേരുവകൾ :-*

*1. ഉരുളക്കിഴങ് - 3* 
*2. സവാള - 1*
*3. ക്യാരറ്റ് - 1 ( ചെറുത് )*
*4. തക്കാളി - 1( ചെറുത് )*
*5. ഇഞ്ചി ചതച്ചത് - 1 സ്പൂൺ* 
*6. വെളുത്തുള്ളി ചതച്ചത് - 1 സ്പൂൺ* 
*7.പച്ചമുളക് - 4*
*8.കറിവേപ്പില - 1 തണ്ട്* 
*9.മല്ലി ഇല അരിഞ്ഞത് - 1 സ്പൂൺ* 
*10.കടുക്‌ - 1/4 സ്പൂൺ* 
*11. നല്ലജീരകം - ഒരു പിഞ്ച്*
*12. പൊട്ടുകടല - 1 സ്പൂൺ* 
*13. ഉഴുന്ന് പരിപ്പ് - 1 സ്പൂൺ* 
*14.കായം പൊടി - 1/4 സ്പൂൺ* 
*15. ഗരം മസാല - 1/4 സ്പൂൺ* 
*16.മഞ്ഞൾപൊടി -1/4 സ്പൂൺ* 
*17. ഉപ്പ് - ആവശ്യത്തിന്* 
*18. എണ്ണ - 2 സ്പൂൺ* 
*19.വെള്ളം - 1 ഗ്ലാസ്‌* 

*പാകം ചെയ്യുന്ന വിധം :-*

*🔸ഉരുളകിഴങ്ങ്, ക്യാരറ്റ് ഇവ രണ്ടും കഷ്ണിച്ചു ഒരു കുക്കറിൽ ഇട്ട് കൊടുക്കണം. അൽപം ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് അര ഗ്ലാസ്‌ വെള്ളം ഒഴിച്ച് ഒരു വിസിൽ അടിപ്പിച്ചു വേവിച്ചെടുക്കുക.* 
*🔸ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്,നല്ലജീരകം ഇട്ടു പൊട്ടിക്കുക. ഇതിലേക്ക് പൊട്ടുകടല, ഉഴുന്ന് പരിപ്പ് ഇവ ഇട്ടു ഇളക്കി മൂപ്പിക്കുക.* 
*🔸ഇതിലേക്ക് സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, ഉപ്പ് ഇവ ചേർത്ത് നല്ലതുപോലെ വഴറ്റണം.* 
*🔸വഴണ്ട് വരുമ്പോൾ മഞ്ഞൾപൊടി, കായം പൊടി, ഗരം മസാല ചേർത്ത് ഇളക്കി കൊടുക്കണം.*
*🔸ഇവ വഴണ്ട് വരുമ്പോൾ തക്കാളി അരിഞ്ഞു ചേർത്തു വഴറ്റി അര ഗ്ലാസ്‌ വെള്ളം ഒഴിച്ച് ഇളക്കി കൊടുക്കണം.* 
*🔸ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ് ചേർത്തു നല്ലതുപോലെ ഇളക്കി യോചിപ്പിച്ചു ചെറു തീയിൽ 5 മിനിറ്റ് മൂടി വച്ച് വേവിക്കുക.* 
*🔸അഞ്ചു മിനിറ്റ് കഴിഞ്ഞു സ്റ്റോവ് ഓഫ്‌ ചെയ്ത് കറി യിലോട്ട് മല്ലിഇല തൂകി വാങ്ങണം.* 
*🔸നല്ല രുചികരമായ പൂരി മസാല തയ്യാറാക്കാം.*

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.