_പോഷകമൂല്യത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ് സോയാബീന്‍._ _അതുകൊണ്ടു തന്നെ വെജിറ്റബിള്‍ മീറ്റ് എന്നൊരു വിളിപ്പേരു കൂടി സോയയയ്ക്കുണ്ട്. സോയ കൊണ്ട് ഒരു ഫ്രൈ ഉണ്ടാക്കി നോക്കിയാലോ?_
________________________________
_*ആവശ്യമുള്ള ചേരുവകൾ*_
________________________________
_സോയ രണ്ടാക്കി നുറുക്കിയത്- 3 കപ്പ്_
_ചുവന്നുള്ളി നീളത്തിൽ രണ്ടാക്കി നുറുക്കിയത് -ഒന്നര ക്കപ്പ്_
_തേങ്ങ ചിരകിയത് -അരക്കപ്പ്_
_ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് അരച്ചത് -ഒന്നര ടേബിൾസ്പൂൺ_
_മുളക് പൊടി- അര ടേബിൾസ്പൂൺ_
_മല്ലിപ്പൊടി -ഒന്നര ടേബിൾസ്പൂൺ_
_മഞ്ഞൾപ്പൊടി- അര ടീസ്പൂൺ_
_കുരുമുളക് പൊടി- മുക്കാൽ ടീസ്പൂൺ_
_മസാലപ്പൊടി- 3 നുള്ള്_
_കറിവേപ്പില- 1 തണ്ട്_
_വെളിച്ചെണ്ണ- 8 ടേബിൾസ്പൂൺ_
_ഉപ്പ് ആവശ്യത്തിന്_
________________________________
_*തയ്യാറാക്കുന്ന വിധം*_
__________________________________
_സോയ കഴുകി ഒരു പാത്രത്തിൽ ഇടുക. അതിൽ കുറച്ച് ചൂട് വെള്ളം ഒഴിച്ച് അല്പം ഉപ്പ് ഇടുക. 10 മിനിറ്റ് കഴിഞ്ഞ സോയ പിഴിഞ്ഞ് എടുത്ത് രണ്ടാക്കി നുറുക്കി വെയ്ക്കുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിൽ വെളിച്ചെണ്ണ ഒഴിച്ച് മൂക്കുമ്പോൾ ഇഞ്ചി, വെളുത്തുള്ളി അരച്ചത് ചേർത്ത് വഴറ്റി മൂത്തുവരമ്പോൾ അതിൽ തേങ്ങാപ്പാൽ ചേർക്കുക. നല്ലപോലെ ഇളക്കുക. അത് ഒന്ന് മൂക്കുമ്പോൾ ചുമന്നുള്ളി ചേർക്കുക. നല്ലപോലെ ഇളക്കുക._
_എല്ലാം കൂടി നല്ലവണ്ണം യോജിച്ച് വരുമ്പോൾ സോയ ചേർക്കക. നന്നായി ഇളക്കുക. വെളിച്ചെണ്ണ കുറച്ച് ചേർക്കുക. ഇളക്കുക. അതിന് ശേഷം കാൽ കപ്പ് വെള്ളം ചേർത്ത് ഇളക്കി അതിൽ മുളക് പൊടി, മല്ലിപ്പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി ചേർത്ത് ഇളക്കി അടച്ചിട്ട് വേവിക്കുക. വെള്ളം വലിഞ്ഞ് പാകമായാൽ അതിൽ കറിവേപ്പിലയും കറച്ച് വെളിച്ചെണ്ണയും ചേർത്ത് നല്ലപോലെ ഇളക്കുക._
_അടിയിൽ പിടിക്കാതെ ഇളക്കിക്കൊണ്ടിരിക്കുക. ആവശ്യമെങ്കിൽ ഇടയ്ക്ക് കുറേശ്ശെ വെളിച്ചെണ്ണയും ചേർത്ത് ഗോൾഡൻ ബ്രൗൺ കളർ ആകുന്നത് വരെ ഇളക്കി പാകപ്പെടുത്തി എടുക്കുക. അതിൽ 3 നുള്ള് മസാലപ്പൊടി ചേർക്കുക. തീ കുറച്ച് ഇളക്കിക്കൊണ്ടിരിക്കുക. എല്ലാം കൂടി പാകത്തിന് മൂത്ത് വലിഞ്ഞ് ഫ്രൈ ആയാൽ തീ നിർത്തുക. ചീനച്ചട്ടി ഇറക്കി വെയ്ക്കുക. നല്ല ഒരു മസാല ഫ്രൈ റെഡിയായി.
0 Comments
Thanks