ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

ഗോതമ്പു പുട്ട്

_ഇന്ന് നമുക്ക്‌ പുതിയൊരു രീതിയിൽ ഗോതമ്പ്‌ പുട്ട്‌ തയ്യാറാക്കുന്നത്‌ എങ്ങനെ ആണെന്ന് നോക്കാം ._
_വെള്ളം അല്പം പോലും ചേർക്കാതെ കൈ കൊണ്ട് നനച്ചു സമയം കളയാതെ നനവിനു ചോറും തേങ്ങായും മാത്രം ഉപയോഗിച്ചാണ് ഈ പുട്ട് തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ ഈ പുട്ട് വളരെ സോഫ്‌റ്റും രുചികരവും ആണ്. ഏതു പുട്ടും നമുക്ക് ഈ രീതിയിൽ തയ്യാറാക്കാവുന്നതാണ്. ഒരിക്കൽ ഇങ്ങനെ തയാറാക്കിയവർ പിന്നെ ഈ ഒരു രീതിയിലെ പുട്ട് ഉണ്ടാക്കൂ.._

___________________________________

*ചേരുവകൾ*

_________________________________


_( രണ്ടു പുട്ടിനുള്ള അളവ് )_

_ഗോതമ്പു പൊടി - 1 കപ്പ്‌_

_( ചപ്പാത്തി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന തരം ഗോതമ്പ് പൊടി ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. )_

_ചോറ് - 6 ടീസ്പൂൺ_

_തേങ്ങാ - അര കപ്പ്‌_

_ഉപ്പ് - ആവശ്യത്തിന്_


__________________________________

*ഉണ്ടാക്കുന്ന വിധം*

___________________________________


 _ആദ്യം ഗോതമ്പ് പൊടി അടി കട്ടിയുള്ള ഒരു പാനിൽ മീഡിയം ഫ്ലയിമിൽ 5 മിനിറ്റോളം ചൂടാക്കി എടുക്കുക._

_ഗോതമ്പ് പൊടിയിൽ നിന്ന് നല്ല ഒരു മണം വരുമ്പോൾ തീ ഓഫ്‌ ചെയ്യുക. ചൂടാറിയതിനു ശേഷം ഒരു മിക്സിടെ ജാറിൽ ഇട്ട് കൊടുക്കുക. 6 ടീസ്പൂൺ തേങ്ങയും 5 ടീസ്പൂൺ ചോറും ആവശ്യത്തിന് ഉപ്പും ചേർത്ത് 5 സെക്കൻഡ്‌സ് ഓളം രണ്ടു തവണ മിക്സ് ചെയ്യുക._

 _(പുട്ട് പൊടിയുടെ നനവ് നോക്കി ചോറ് അല്ലെകിൽ പൊടി എക്സ്ട്രാ യൂസ് ചെയ്തു നനവ് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്)._


_ഇനി സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെ തന്നെ കുറ്റിയിൽ ചില്ലു ഇട്ടതിനു ശേഷം അല്പം തേങ്ങാ ഇട്ട് കൊടുക്കുക. പൊടി ഇട്ട് കൊടുത്ത് , പുട്ട് കുടത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് അത് നന്നായി ചൂടായ ശേഷം പുട്ട് കുറ്റി വെച്ചു കൊടുത്തു നന്നായി ആവി വന്നതിനു ശേഷം പുട്ട് എടുക്കാവുന്നതാണ്._


_ഈ ഒരു രീതിയിൽ ഒരു തവണ എങ്കിലും തയാറാക്കി നോക്കുന്നവർ പിന്നെ ഈ രീതിയിലെ ഏതു പുട്ടും തയ്യാറാക്കു._
_കാരണം ഈ പുട്ട് വളരെ സോഫ്‌റ്റും വളരെ ടേസ്റ്റിയും ആണ്. അതുപോലെ തന്നെ ഇത് ഉണ്ടാക്കാൻ വളരെ വളരെ എളുപ്പവും ആണ്._


+------+------+-------+-------+-------+-------+-------+

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.