ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

ചിക്കൻ മുളകിട്ടത്



കേരളീയരുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നായി ചിക്കൻ മാറിയിട്ടുണ്ട്‌. ... ചിക്കൻ ഉപയോഗിച്ച്‌ തന്നെ എത്ര വിധത്തിൽ ആണ്‌ വിഭവങ്ങൾ തയ്യാറാക്കുന്നത്‌._
എരിവ്‌ ഇഷ്ടമുള്ളവർക്കായി ഇന്ന് നമുക്ക്‌ ചിക്കൻ മുളകിട്ടത്‌ തയ്യാറാക്കുന്ന വിധം നോക്കാം._

________________________________

_*ചേരുവകൾ*_

_______________________________

_ചിക്കൻ - 1 കിലോ ഗ്രാം_

_സവാള - 3. എണ്ണം_

_______________________________

തക്കാളി - 2 എണ്ണം_

_തക്കാളി ചെറുതായി കട്ട് ചെയ്ത്‌ വക്കുക._

_______________________________

_മല്ലിയില - 1/4 കപ്പ്‌_

_മുളക് പൊടി ( കാശ്മീരി ) - 3 ടേബിൾ സ്പൂൺ_

_ഗരം മസാല പൊടി - 1 ടേബിൾ സ്പൂൺ_

_മഞ്ഞൾ പൊടി - 1 ടീസ്പൂൺ_

_ഏലക്ക 1, ഗ്രാമ്പു - 2, പട്ട- ചെറിയ കഷ്ണം_

-----------------------------------------------------

_വെളുത്തുള്ളി - 1 തുടം_

_ഇഞ്ചി - 1 കഷ്ണം_

_ചെറിയ ഉള്ളി - 1 കപ്പ്‌_

_പച്ച മുളക്‌ - രണ്ട്‌ എണ്ണം_

_ഇവ നാലും ചതച്ച്‌ വക്കുക_

________________________________


_വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ_

_ഉപ്പ് - ആവശ്യത്തിന്_

_വെള്ളം - 1 കപ്പ്‌_


________________________________
   
_*തയ്യാറാക്കുന്ന വിധം*_

______________________________


 _ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഏലക്ക, ഗ്രാമ്പു, പട്ട എന്നിവ അതിലേക്ക്‌ ഇടുക._

_ഇതിലേക്ക് സവാള നീളത്തിൽ കട്ട് ചെയ്തത് ചേർത്ത് നല്ലത് പോലെ വഴറ്റുക._

_ഇതിൽ ചതച്ച് വെച്ചിരിക്കുന്ന വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്‌ ചെറിയുള്ളി കൂട്ട്‌ ചേർത്ത് വഴറ്റുക._

_വഴന്ന് കഴിയുമ്പോൾ തക്കാളി ചേർത്ത് പേസ്റ്റ് രൂപത്തിൽ എല്ലാം കൂടി വഴറ്റുക._

_ഇതിലേക്ക് പൊടികൾ ചേർത്ത് മൂത്ത് വരുമ്പോൾ ചിക്കൻ ചേർക്കുക._

_ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മൂടി വെച്ച് വേവിക്കുക._

-വെന്തതിന് ശേഷം മല്ലിയില ചേർത്ത് ഇറക്കാം._



Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.