ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

കണ്ണിന് ചുറ്റും പടരുന്ന കറുപ്പ്; അറിയേണ്ടത്




   
വിശ്രമമില്ലായ്മയും ഉറക്കക്കുറവും എന്നിവ പരിധി വിടുമ്പോഴാണ് കണ്ണുകൾ ചുറ്റിലും പടരുന്ന കറുപ്പിലൂടെ സൂചന നൽകുന്നത്. ‌മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുകയും കൃത്യമായി വിശ്രമിക്കുകയും ചെയ്താൽ ഒരു പരിധിവരെ ഈ പ്രശ്നത്തിന് പരിഹാരം കാണാം. അതോടൊപ്പം വീട്ടിൽത്തന്നെ പരീക്ഷിക്കാവുന്ന ചില സൗന്ദര്യ വർധക മാർഗ്ഗങ്ങൾ കൂടി ശീലമാക്കിയാൽ കണ്ണിനു ചുറ്റുമുള്ള കറുപ്പിനെ എന്നെന്നേക്കുമായി അകറ്റി നിർത്താം. അത്തരം മൂന്നു കാര്യങ്ങള്‍ ഇതാ.
∙ കോൾഡ് കംപ്രസ്

ഐസ് ക്യൂബുകൾ നേരിട്ടോ കോട്ടൺ തുണിയിൽ പൊതിഞ്ഞോ കണ്ണിനു ചുറ്റും മസാജ് ചെയ്യാം. വൃത്താകൃതിയിൽ വേണം മസാജ് ചെയ്യാൻ. കറുപ്പ് കുറയ്ക്കുന്നതോടൊപ്പം കണ്ണിനു ചുറ്റും രക്തചംക്രമണം വർധിപ്പിക്കാനും ഇത് സഹായിക്കും.
∙ കിഴങ്ങ്
കിഴങ്ങ് അരച്ച് നീരെടുത്ത് കനം കുറഞ്ഞ കോട്ടൺ തുണി അതിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കാം. കിഴങ്ങിൽ ധാരാളം സ്റ്റാർച്ച് അടങ്ങിയിരിക്കുന്നതിനാൽ അത് കണ്ണുകളുടെ സംരക്ഷണത്തിന് ഉത്തമമാണ്. കിഴങ്ങിലടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ശരീരത്തിലെ കൊളാജിന്റെ ഉത്പാദനം വർധിപ്പിക്കും. ഇത് കണ്ണിനടിയിലെ കറുപ്പകറ്റാൻ സഹായിക്കും. കിഴങ്ങ് നേർത്തതായി വട്ടത്തിലരിഞ്ഞ് കണ്ണുകളുടെ മുകളിൽ 10 മിനിറ്റ് വയ്ക്കുന്നതും ഫലപ്രദമാണ്.
∙ മസാജ്
കണ്ണിനു ചുറ്റും വിരലുപയോഗിച്ച് മസാജ് ചെയ്താൽ രക്തയോട്ടം നന്നായി കൂടുകയും അതു വഴി കണ്ണിനു ചുറ്റുമുള്ള കറുപ്പും പ്രായക്കൂടുതൽ തോന്നിപ്പിക്കുന്ന ചുളിവുകളും അകലുകയും ചെയ്യുന്നു.

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.