ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

Google launches first Pixel Watch, 24-hour battery life, 1.6-inch AMOLED display

ആദ്യ പിക്സൽ വാച്ച് പുറത്തിറക്കി ഗൂഗിൾ, 24 മണിക്കൂർ ബാറ്ററി ലൈഫ്, 1.6 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ



ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഗൂഗിൾ പിക്സൽ വാച്ച് വ്യാഴാഴ്ച പുറത്തിറങ്ങി. പിക്സൽ 7 സീരീസ് സ്മാർട് ഫോണുകൾക്കൊപ്പം 'മെയ്ഡ് ബൈ ഗൂഗിൾ' ചടങ്ങിലാണ് വാച്ച് അവതരിപ്പിച്ചത്. ഗൂഗിൾ പുറത്തിറക്കിയ ആദ്യത്തെ സ്മാർട് വാച്ചാണിത്. ബെസൽ-ലെസ് സർക്കുലർ ഡയൽ ഇതിന്റെ പ്രത്യേകതയാണ്. പിക്സൽ വാച്ചിന് 1.6 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 1,000 നിറ്റ് വരെ ബ്രൈറ്റ്നസും ഓൾവെയ്സ് ഓൺ മോഡും ഉണ്ട്.

ബ്ലൂടൂത്ത്, വൈഫൈ മാത്രമുള്ള ഗൂഗിൾ പിക്സൽ വാച്ച് മോഡലിന്റെ വില 349.99 ഡോളർ (ഏകദേശം 28,700 രൂപ) മുതൽ ആരംഭിക്കുന്നു. അതേസമയം, ബ്ലൂടൂത്ത്, വൈഫൈ എന്നിവയ്‌ക്കൊപ്പം എൽടിഇ സെല്ലുലാർ മോഡലിന് 399.99 ഡോളർ (ഏകദേശം 32,800 രൂപ) വില വരും. വൈ-ഫൈ മാത്രമുള്ള മോഡൽ ഒബ്സിഡിയൻ, ഹേസൽ, ചോക്ക് നിറങ്ങളിലാണ് വരുന്നത്. അതേസമയം, സെല്ലുലാർ വേരിയന്റ് ഒബ്സിഡിയൻ, ഹേസൽ, ചാർക്കോൾ എന്നീ നിറങ്ങളിലും അവതരിപ്പിച്ചു.

ഗൂഗിൾ പിക്സൽ സ്മാർട് വാച്ചിന് 1.6 ഇഞ്ച് അമോലെഡ് ടച്ച് ഡിസ്‌പ്ലേ ഉണ്ട്. 1,000 നിറ്റ് വരെയാണ് ബ്രൈറ്റ്നസ്. സ്‌ക്രീനിന്റെ ഡേൻസിറ്റി ആണ്. കൂടാതെ ഓൾവെയ്സ് ഓൺ മോഡും ലഭിക്കുന്നു. പിക്‌സൽ വാച്ചിന്റെ ഡിസ്‌പ്ലേയ്ക്ക് വൃത്താകൃതിയിലുള്ള ഡോംഡ് ഡിസൈൻ ആണ്. ഇതിന് 3ഡി കോർണിങ് ഗൊറില്ല ഗ്ലാസ് 5ന്റെ സുരക്ഷയുമുണ്ട്.

എക്സിനോസ് 9110 ആണ് പ്രോസസർ. ഇത് ഒരു കോർടെക്സ് എം33 കോപ്രോസസറും 2 ജിബി റാമും ജോടിയാക്കിയിരിക്കുന്നു. പിക്സൽ വാച്ചിന് 24 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഉണ്ടെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്. ഗൂഗിൾ അസിസ്റ്റന്റും ഫിറ്റ്ബിറ്റിന്റെ ആരോഗ്യ, ഫിറ്റ്നസ് ഫീച്ചറുകളും ഉൾപ്പെടുന്ന വെയർ ഒഎസ് 3.5 ലാണ് ( Wear OS 3.5 ) ഇത് പ്രവർത്തിക്കുന്നത്. ഈ സ്മാർട് വാച്ചിൽ ഹൃദയമിടിപ്പ് സെൻസറും ഇസിജി ട്രാക്കറും സജ്ജീകരിച്ചിരിക്കുന്നു. ബ്ലൂടൂത്ത് വി5.0, 2.4GHz വൈ-ഫൈ, 4ജി എൽടിഇ, എൻഎഫ്സി എന്നിവയുൾപ്പെടെ ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകൾ പിക്സൽ വാച്ചിലുണ്ട്. ഈ സ്മാർട് വാച്ച് ഫൈൻഡ് മൈ ഡിവൈസ് ആപ്പിനും അനുയോജ്യമാണ്.

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.