ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

ഇന്ത്യയിൽ ഇന്റര്‍നെറ്റ് ഇനി അടിമുടി മാറുമോ? ഡേറ്റ സംരക്ഷണ നിയമത്തില്‍ 200 കോടി രൂപ വരെ പിഴ



2023 ലെ ബജറ്റ് സെഷനില്‍ അവതരിപ്പിച്ചേക്കുമെന്നു സൂചന. ഇന്ത്യയിലെ ഇന്റര്‍നെറ്റിന്റെ ഭാവി നിര്‍ണയിക്കുന്ന ഒന്നായിരിക്കും ഇത്. ഇത്തരത്തിലൊരു നിയമത്തിന്റെ അഭാവം ഇന്റര്‍നെറ്റ് സംബന്ധമായ പല പ്രശ്‌നങ്ങളും തീര്‍പ്പാക്കുന്നതിന് പ്രതിബന്ധമായി നിന്നിരുന്നു. ഇതുവരെ പറഞ്ഞു കേട്ടിരുന്ന ഡേറ്റ പ്രൊട്ടക്‌ഷന്‍ ബില്ലിനെ പല വിദേശ കമ്പനികളും ഭയന്നിരുന്നു. ചില കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം നിർത്തിപോകാനും സാധ്യതയുണ്ടായിരുന്നു. എന്തായാലും, ബില്ലിലെ ഒരു വിവാദ വകുപ്പ് വേണ്ടെന്നു വച്ചേക്കുമെന്നാണു വിവരം.

∙ സെര്‍വറുകള്‍ ഇന്ത്യയില്‍ത്തന്നെ വേണമെന്ന കടുംപിടുത്തം ഉപേക്ഷിച്ചേക്കും

ഇന്ത്യക്കാരുടെ ഡേറ്റ സൂക്ഷിക്കുന്ന സെര്‍വറുകള്‍ ഇന്ത്യയില്‍ത്തന്നെ വേണമെന്ന ഉപാധിയില്‍ ഇളവു വരുത്തിയേക്കുമെന്നാണ് ദി ഇക്കണോമിക് ടൈംസ് നല്‍കുന്ന സൂചന. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി പത്രം നടത്തിയ അഭിമുഖത്തിലാണ് ഈ സൂചനയുള്ളത്. പല വിപിഎന്‍ കമ്പനികളും ഇന്ത്യ വിട്ടത് ഈ ഉപാധിയുടെ പേരിലായിരുന്നു. എന്നാല്‍, ‘വിദേശത്തെ വിശ്വസിക്കാവുന്ന ചില പ്രദേശങ്ങളിലേക്ക്’ ഡേറ്റ മാറ്റാൻ കമ്പനികളെ അനുവദിച്ചേക്കും.

∙ ഡിജിറ്റല്‍ നാഗരികരുടെ സ്വകാര്യത സംരക്ഷിക്കും?

ഇന്ത്യയുടെ ദേശീയ താൽപര്യം, രാജ്യത്തെ ‘ഡിജിറ്റല്‍ നാഗരികരുടെ’ ഡേറ്റ സംരക്ഷിക്കണമെന്നാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ഡേറ്റ പുറത്തേക്കു പോകുന്നത് ഡിജിറ്റല്‍ പരിസ്ഥിതി നവീകരിക്കുന്നതിന് ഉപകരിക്കുമെന്നു മന്ത്രി സമ്മതിച്ചു. പ്രാദേശികമായി മാത്രമേ ഡേറ്റ സൂക്ഷിക്കാന്‍ അനുവദിക്കൂ എന്ന ഉപാധി കടുത്ത വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയതിനാലാണ് സർക്കാരിന്റെ പൊടുന്നനെയുള്ള മനംമാറ്റം എന്നാണ് പറയുന്നത്.

∙ ഡേറ്റ പ്രൊട്ടക്‌ഷന്‍ ബില്‍ 2021' പിന്‍വലിക്കാന്‍ കാരണം?

ഈ ഉപാധി ഉണ്ടായിരുന്ന ‘ഡേറ്റ പ്രൊട്ടക്‌ഷന്‍ ബില്‍ 2021’ ആണ് ഈ വര്‍ഷം പിന്‍വലിച്ചത്. ഇത് അനാവശ്യമാണെന്നു പറഞ്ഞ് അമേരിക്ക രംഗത്തെത്തിയിരുന്നു. പുതിയ ഉപാധി, ഇന്ത്യയിലെ വിപണിയിലേക്കെത്താന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്ക്, പ്രത്യേകിച്ചും ചെറുകിട കമ്പനികള്‍ക്ക് തടസ്സമായി മാറുമെന്ന് അമേരിക്ക ചൂണ്ടിക്കാട്ടിയിരുന്നു.

∙ ഉപയോക്താവിന്റെ ഡേറ്റയിലേക്ക് സർക്കാർ എത്തിനോക്കുമോ?

ഡേറ്റ വിദേശത്തേക്കു കൊണ്ടുപോകാന്‍ അനുവദിക്കുമെന്നത് വിദേശ കമ്പനികളുടെ ബിസിനസ് താത്പര്യം സംരക്ഷിച്ചേക്കും. എന്നാല്‍, അതുകൊണ്ട് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഗുണമാണോ ദോഷമാണോ ഉണ്ടാക്കുക? വിദേശത്തേക്കു കൊണ്ടുപോകുന്ന ഇന്ത്യന്‍ പൗരന്മാരുടെ ഡേറ്റ, രാജ്യത്തെ നിയമം നടപ്പാക്കുന്ന ഏജന്‍സികള്‍ക്കം സർക്കാർ സംഘടനകള്‍ക്കും കാണാനാകണമെന്ന നിബന്ധനയും ഉണ്ടെന്ന് മിഡിയാനാമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വിദേശ കമ്പനികള്‍ക്കും അതു സർക്കാരിനും ഗുണകരമായേക്കും.

∙ ഡേറ്റ പ്രൊട്ടക്‌ഷന്‍ ബോര്‍ഡ്

പുതിയ നിയമങ്ങള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കാനായി പുതിയ ഡേറ്റ പ്രൊട്ടക്‌ഷന്‍ ബോര്‍ഡ് നിലവില്‍ വന്നേക്കും. ഡേറ്റ സൂക്ഷിക്കുന്ന കാര്യത്തില്‍ കമ്പനികള്‍ വീഴ്ചവരുത്തിയാല്‍ ആദ്യം അവര്‍ക്കു വിശദീകരണം നല്‍കാന്‍ അവസരം നല്‍കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ 200 കോടി രൂപ വരെ പിഴ നൽകേണ്ടിവരും. പിഴയുടെ അളവ് വിവിധ കാര്യങ്ങളെ ആശ്രയിച്ചായിരിക്കും നിര്‍ണയിക്കുക.

∙ ഡേറ്റ ചോര്‍ന്നാല്‍ ഉപയോക്താവിനെ അറിയിക്കാത്ത കമ്പനിക്ക് 150 കോടി പിഴ

തങ്ങളുടെ കയ്യില്‍നിന്ന് ഉപയോക്താവിന്റെ ഡേറ്റ ചോര്‍ന്നാല്‍ അത് അറിയിക്കാത്ത കമ്പനികൾക്ക് 150 കോടി രൂപ വരെ പിഴ വീഴും. കുട്ടികളുടെ ഡേറ്റ സംരക്ഷിക്കാന്‍ സാധിക്കാത്ത കമ്പനികള്‍ക്ക 100 കോടി രൂപ വരെയായിരിക്കും പിഴ എന്നാണ് സൂചന. നേരത്തേ പിന്‍വലിച്ച ബില്ലില്‍ 15 കോടി രൂപയോ കമ്പനിയുടെ വാര്‍ഷിക വരുമാനത്തിന്റെ 4 ശതമാനമോ ഏതാണോ വലുത് അതായിരിക്കും പിഴ എന്നാണ് ഉണ്ടായിരുന്നതെന്നു പറയുന്നു.

∙ ബില്ലിന് പുതിയ പേര്

ഡേറ്റ സംരക്ഷണ ബില്‍ അതിന്റെ അവസാന മിനുക്കുപണികളില്‍ കൂടി കടന്നു പോകുകയാണിപ്പോള്‍ എന്നു പറയുന്നു. ഇതിന് അധികാരികള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേര് 'ഡിജിറ്റല്‍ പഴ്‌സനല്‍ ഡേറ്റ പ്രൊട്ടക്‌ഷന്‍ ബില്‍' എന്നാണത്രേ.

∙ വ്യക്തിപരമല്ലാത്ത ഡേറ്റ കമ്പനികള്‍ക്ക് എടുക്കാനായേക്കും

പുതിയ ബില്‍ വ്യക്തിയെ സംബന്ധിച്ച വിവരങ്ങളില്‍ മാത്രമായി ഒതുക്കിയേക്കും. അതായത് ഒരാളുടെ വ്യക്തിപരമല്ലാത്ത, അല്ലെങ്കില്‍ ഡേറ്റയില്‍നിന്ന് ഒരാളെ തിരിച്ചറിയാനാകാത്ത വിവരങ്ങള്‍ എടുക്കുന്നതിന് കമ്പനികള്‍ക്ക് വിലക്കുണ്ടായേക്കില്ല. ബന്ധപ്പെട്ട അധികാരികള്‍ ഈ ബില്ലിന്റെ പണിപ്പുരയില്‍ ഏകദേശം 4 വര്‍ഷത്തോളമായി ചെലവിടുകയായിരുന്നു. പല രൂപത്തില്‍ ഇത് നിയമമാക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. ജോയിന്റ് കമ്മറ്റി ഓഫ് പാര്‍ലമെന്റ് അടക്കം ഇത്തരം ബില്ലുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതേസമയം, പുതിയ ബില്ലില്‍ ഉണ്ടായേക്കുമെന്നു കരുതുന്ന ഒരു സുപ്രധാന നിബന്ധന ഏതെല്ലാം കാര്യത്തിനാണ് ഡേറ്റ ശേഖരിക്കാവുന്നത് എന്നും, അത് എത്ര സമയത്തേക്ക് ശേഖരിച്ചു വയ്ക്കാം എന്നതിനെക്കുറിച്ചും ആയിരിക്കുമെന്ന് ഒരു മുതിര്‍ന്ന സർക്കാർ ഉദ്യോഗസ്ഥന്‍ പറഞ്ഞു എന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.