ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

ട്രൂ 5ജി: മോട്ടറോളയും റിലയൻസ് ജിയോയും ഒന്നിക്കുന്നു


ഇന്ത്യയിലെ വിപുലമായ 5ജി സ്‌മാർട് ഫോൺ പോർട്ട്‌ഫോളിയോയിലുടനീളം ജിയോയുടെ ട്രൂ 5ജി പ്രാപ്‌തമാക്കുന്നതിനായി മോട്ടറോള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പുറത്തിറക്കി. മോട്ടറോള, റിലയൻസ് ജിയോയുടെ പങ്കാളിത്തത്തോടെ രാജ്യത്തെ 5ജി സ്മാർട് ഫോണുകൾ ജിയോയുടെ നൂതന സ്റ്റാൻഡ്-അലോൺ 5ജി സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

5ജി ശേഷിയുള്ള സ്മാർട് ഫോൺ പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ ഒഇഎം ആണ് മോട്ടറോള. ബ്രാൻഡ് അതിന്റെ എല്ലാ 5ജി സ്മാർട് ഫോണുകളിലും വിട്ടുവീഴ്‌ചയില്ലാത്ത ട്രൂ 5ജി പിന്തുണ നൽകുന്നു. ഇതിൽ 11-13 5ജി ബാൻഡുകൾക്കുള്ള പിന്തുണ ഉൾപ്പെടുന്നു. ഇത് 5ജി മേഖലയിലെ ഏറ്റവും ഉയർന്നതാണ്. 

ഇനി മോട്ടറോള സ്മാർട്ഫോണുകൾ ഉപയോഗിക്കുന്ന എല്ലാ ജിയോ ഉപയോക്താക്കൾക്കും ജിയോ ട്രൂ 5ജി ഉള്ളതോ അതിവേഗം പുറത്തിറങ്ങുന്നതോ ആയ പ്രദേശങ്ങളിൽ ജിയോ വെൽക്കം ഓഫറിന് കീഴിൽ 5ജി ഇന്റർനെറ്റ് ആക്‌സസ് ചെയ്യാൻ കഴിയും.

മോട്ടറോള 5ജി ഉപകരണങ്ങളെല്ലാം രജ്യത്തെ 5ജി ബാൻഡുകളെ പിന്തുണയ്ക്കും. ഇതിനാൽ എല്ലാവർക്കും വിശ്വസനീയമായ കണക്റ്റിവിറ്റിയാണ് കമ്പനി ഉറപ്പുനൽകുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ജിയോയും മോട്ടറോളയും മികച്ച 5ജി കവറേജ് ഉറപ്പാക്കുന്നു. 5ജി, എഐ എന്നിവയെക്കുറിച്ചുള്ള വിപുലമായ അറിവ് കാരണം ഉപഭോക്താക്കൾക്ക് മികച്ച അനുഭവവും പ്രകടനവും നൽകുന്നതിന് മോട്ടറോളയ്ക്ക് ഉപകരണം ഒപ്റ്റിമൈസ് ചെയ്യാൻ കഴിയും.

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.