ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

പുതിയ സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റ് ഒരുക്കാന്‍ സക്കര്‍ബര്‍ഗിന്റെ കമ്പനി


ട്വിറ്ററിനെ നേരിട്ട് വെല്ലുവിളിക്കാന്‍ ഇതുവഴി മെറ്റയ്ക്കാവും. ഇലോണ്‍ മസ്‌കിന്റെ വരവോടെ ട്വിറ്ററിന്റെ ജനപ്രീതിയില്‍ വലിയ ഇടിവുണ്ടായിരിക്കുന്ന അവസരത്തിലാണ് മെറ്റയില്‍ നിന്ന് ഇങ്ങനെ ഒരു നീക്കം.

ടെക്സ്റ്റ് അപ്‌ഡേറ്റുകള്‍ അഥവാ ആളുകള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ എഴുതി പങ്കുവെക്കാനാവുന്ന ഒരു ഡീ സെന്‍ട്രലൈസ്ഡ് സോഷ്യല്‍ നെറ്റ് വര്‍ക്കിനായാണ് കമ്പനി ശ്രമിക്കുന്നതെന്നും അതിന് പറ്റിയ അവസരമുണ്ടെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും മെറ്റയുടെ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ട്വിറ്ററിന്റെ പ്രധാന എതിരാളിയായ മസ്റ്റഡണില്‍ ഉപയോഗിച്ചിരിക്കുന്ന ഡീസെന്‍ട്രലൈസ്ഡ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പ്രോട്ടോകോളായ ആക്റ്റിവിറ്റി പബ്ബിന്റെ പിന്തുണയില്‍ തന്നെയാണ് മെറ്റയുടെ പുതിയ സേവനം തയ്യാറാവുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്താണ് ഡീ സെന്‍ട്രലൈസ്ഡ് സോഷ്യല്‍ മീഡിയ

ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പോലുള്ള സേവനങ്ങള്‍ക്ക് ഒരു അധികാര കേന്ദ്രമുണ്ട്. അവയെ നിയന്ത്രിക്കുന്ന കമ്പനി. എന്നാല്‍ ജനാധിപത്യ രാജ്യങ്ങളെ പോലെ വികേന്ദ്രീകൃത ഘടനയായിരിക്കും ഡീ സെന്‍ട്രലൈസ്ഡ് സോഷ്യല്‍ നെറ്റ് വര്‍ക്കിന്.

ഉദാഹരണത്തിന് മാസ്റ്റഡോണ്‍ തന്നെ എടുക്കാം. വിവിധ സെര്‍വറുകളെ സംയോജിപ്പിച്ച് ഒരു വികേന്ദ്രീകൃത പ്രവര്‍ത്തന രീതിയാണ് മാസ്റ്റഡോണിന്. നിരവധി സെര്‍വറുകള്‍ പരസ്പരം ബന്ധിപ്പിച്ചാണ് മാസ്റ്റഡോണ്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ സെര്‍വറുകളുടേയും ഉടമകള്‍ വെവ്വേറെയാളുകളോ സ്ഥാപനങ്ങളോ ആയിരിക്കും.

ഈ സെര്‍വറുകള്‍ക്ക് കീഴിലായിരിക്കും ആളുകള്‍ അംഗമാവുക. ഓരോ സെര്‍വറുകള്‍ക്കും പ്രത്യേകം ഉള്ളടക്ക നയമാണുള്ളത്. ഏതെല്ലാം സെര്‍വറുകളുമായി ബന്ധപ്പെടാം ഉള്ളടക്കങ്ങള്‍ അനുവദിക്കണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളിലെല്ലാം സെര്‍വര്‍ ഉടമകള്‍ക്ക് തീരുമാനം എടുക്കാം. പോസ്റ്റുകളുടെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും സെര്‍വര്‍ ഉടമകള്‍ക്കാണ്.

അതായത് ഒരു കുടക്കീഴില്‍ വ്യത്യസ്തങ്ങളായ താല്‍പര്യങ്ങളുള്ള സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകളെ കൂട്ടിയിണക്കിയാല്‍ എങ്ങനെയാണോ അതായിരിക്കും ഡീ സെന്‍ട്രലൈസ്ഡ് സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കിന്റെ ഘടന.

ട്വിറ്ററിന്റെ സ്ഥാപകന്‍ ജാക്ക് ഡോര്‍സി ഒരു പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ട് നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം മെറ്റ തയ്യാറാക്കുന്ന ഈ പുതിയ സേവനം ഇന്‍സ്റ്റഗ്രാമുമായി ബന്ധപ്പെട്ടായിരിക്കുമെന്നും ഇന്‍സ്റ്റഗ്രാം ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ചാവും പുതിയ സേവനത്തിലെ ലോഗിന്‍ എന്നും വിവരമുണ്ട്.

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.