ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

ഉച്ചയുറക്കം നല്ലതാണോ

ഉച്ചയൂണിന് ശേഷം ഒരു ഉറക്കം എല്ലാ മലയാളികള്‍ക്കും ഏറെ ഇഷ്ടുമുള്ള കാര്യമാണ്.ചിലപ്പോഴെങ്കിലും ഇങ്ങനെ ഉറങ്ങുന്ന ചെറുപ്പക്കാരെ കുറ്റം പറയുന്ന മാതാപിതാക്കളുമുണ്ട് ഈ നാട്ടില്‍.

പക്ഷെ ചെറുപ്പക്കാര്‍ ഉച്ചയ്ക്ക് ഉറങ്ങുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. മധ്യസമയത്തുള്ള ഈ ഉറക്കം ഓര്‍മ്മ ശക്തി, ജോലിയില്‍ മികച്ച പ്രകടനം, മാനസികാവസ്ഥ, ജാഗ്രത, സമ്മര്‍ദ്ദം കുറയ്ക്കല്‍ എന്നിവയ്ക്ക് സഹായിക്കും.

നല്ല ഹൃദയാരോഗ്യത്തിന് ഉച്ചയുറക്കം മികച്ചതാണ്. ഉയര്‍ന്ന ബിപി ഉള്ള ആളുകള്‍ ഉച്ചയ്ക്ക് ഉറങ്ങുന്നത് പലപ്പോഴും അവരുടെ ബിപിയ്ക്ക് നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും. പ്രമേഹം, പിസിഒഡി, തൈറോയ്ഡ്, കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നവര്‍ എന്നിവരുടെ ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താനും ഇത് സഹായിക്കും. ദഹനപ്രക്രിയ നല്ലതാക്കാനും ഉറക്കം വളരെ അത്യാവശ്യമാണ്. രാത്രി കാലങ്ങളില്‍ ഉറക്കക്കുറവ് അനുഭവിക്കുന്നവര്‍ക്കും ഉച്ചയുറക്കം നല്ലതാണ്. രോഗങ്ങളിലും നിന്നും മറ്റ് വര്‍ക്കൗട്ട് ബുദ്ധിമുട്ടുകളില്‍ നിന്നും രക്ഷ നേടാനും ഉറക്കം നല്ലതാണ്.

ഉച്ച മയക്കത്തില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

പൊതുവെ ഉച്ചയൂണ് കഴിഞ്ഞ് ഉറങ്ങുന്നത് സന്തോഷകരമായ കാര്യമാണെങ്കിലും ഉറങ്ങുന്നകിന് ചില രീതികളുണ്ട്. വെറുതെ കിടന്ന് അങ്ങ് ഉറങ്ങുന്നതും ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നതാണ് സത്യം. വൈകിട്ട് 4 മണി മുതല്‍ 7 മണിവരെ കിടന്നുറങ്ങാന്‍ പാടില്ല. ഉച്ച ഭക്ഷണത്തിന് ശേഷം ചായ, കാപ്പി, സിഗരറ്റ്, ചോക്ലേറ്റ് തുടങ്ങിയ ഉത്തേജക പദാര്‍ത്ഥങ്ങള്‍ ഉച്ചഭക്ഷണത്തിന് ശേഷം കഴിക്കുന്നത് നല്ലതല്ല. ഉറങ്ങുന്നതിന് മുന്‍പ് ഫോണില്‍ കളിക്കുന്നതും ഉറക്കത്തിന് നല്ലതല്ല, ഇത് നിങ്ങളുടെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കാന്‍ കാരണമാകും. ഒരേ സമയം 30 മിനിറ്റില്‍ കൂടുതല്‍ ഉറങ്ങുന്നതും ഉച്ച മയക്കത്തില്‍ നല്ലതല്ല. ടിവി കണ്ട് ഉറങ്ങുന്നതും ആരോഗ്യത്തിന് അത്ര നല്ലതല്ല.

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.