ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

യുപിഐ ഇടപാടുകളിൽ ഫോൺപെ മുന്നിൽ, ഗൂഗിൾ പേ രണ്ടാമത്

2025 ഒക്ടോബറിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് PhonePe വ്യക്തമായ ആധിപത്യം നിലനിർത്തി. ഒക്ടോബർ മാസത്തിൽ മാത്രം 941.21 കോടി ഇടപാടുകളാണ് ഫോൺപെ വഴി നടന്നത്. രണ്ടാം സ്ഥാനത്ത് എത്തിയ Google Pay 716.58 കോടി ഇടപാടുകൾ രേഖപ്പെടുത്തി. മൂന്നാം സ്ഥാനത്തുള്ള Paytm 152.28 കോടി ഇടപാടുകളോടെ ഏറെ പിന്നിലായി.

ഉത്സവ സീസണിൽ വർധിച്ച ചെലവഴിക്കലുകളാണ് ഒക്ടോബർ മാസത്തിൽ Unified Payments Interface (UPI) ഇടപാടുകൾ റെക്കോർഡ് ഉയരത്തിലെത്താൻ പ്രധാന കാരണം.

അതേസമയം, പുതിയ ഫിൻടെക് ആപ്പുകളായ Naviയും super.moneyയും വിപണിയിൽ ശ്രദ്ധേയമായ വളർച്ച പ്രകടിപ്പിക്കുന്നു. 57.43 കോടി ഇടപാടുകളോടെ നാവി നാലാം സ്ഥാനത്തെത്തിയപ്പോൾ, 26.48 കോടി ഇടപാടുകളോടെ സൂപ്പർ മണി അതിന് പിന്നാലെയുണ്ട്.

ഇതിന് പുറമെ CRED, BHIM തുടങ്ങിയവയും മുൻനിര പത്തിൽ ഇടം നേടി. ബാങ്ക് ആപ്പുകളിൽ Axis Bank ആണ് 16.36 കോടി ഇടപാടുകളോടെ മുന്നിലുള്ളത്.

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.