സെൻസസ് 2027: പൗരന്മാർക്ക് സെൽഫ് എന്യുമറേഷൻ 2026 ജൂൺ 16 മുതൽ നൽകാം.



രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെൻസസ് 2027 ന്റെ ഭാഗമായി സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം 2026 ജൂണ്‍ 16 മുതല്‍ ലഭ്യമാകും. 2026 ജൂണ്‍ 30 വരെയാണ് സമയം. 

2026 ജൂലൈ ഒന്നു മുതല്‍ 31 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വിവരങ്ങള്‍ശേഖരിക്കുന്നതിന് മുന്നോടിയായാണ് വ്യക്തികള്‍ക്ക് കുടുംബത്തിലെവിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാനുള്ള സംവിധാനം. 15-20 മിനിറ്റിനുള്ളില്‍ പ്രക്രിയ പൂര്‍ത്തിയാക്കാനാകും. സെൽഫ് എന്യുമറേഷന്റെ ഭാഗമായി https://se.census.gov.in/ എന്ന പോർട്ടലിൽ കയറിയാണ് 34 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകേണ്ടത്.

https://se.census.gov.in പോര്‍ട്ടലില്‍ സംസ്ഥാനം തിരഞ്ഞെടുത്തശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ചെയ്യാം. ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമാണ് ഉപയോഗിക്കാവുന്നത്. ഇഷ്ടമുള്ളഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാനാകില്ല. പോര്‍ട്ടലിലെ മാപ്പില്‍ വീടിന്റെ കൃത്യമായ സ്ഥാനം 'റെഡ് മാര്‍ക്കര്‍' ഉപയോഗിച്ച് അടയാളപ്പെടുത്താം.

സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കി വിവരങ്ങള്‍ പരിശോധിച്ചശേഷം അന്തിമസമര്‍പ്പണം (Final Submit) നല്‍കാം. വിവരങ്ങള്‍ അന്തിമസമര്‍പ്പണത്തിന് മുമ്പ് രേഖപ്പെടുത്തി സൂക്ഷിക്കാനുമാകും.(Save as Draft) വിവരങ്ങള്‍ വിജയകരമായിരേഖപ്പെടുത്തുമ്പോള്‍ 'എച്ച്' ല്‍ തുടങ്ങുന്ന 11 അക്ക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (എസ്.ഇ. ഐഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ ഐഡി കൈമാറി വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കാം. 2026 ജൂണ്‍ 30-നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-എന്യൂമറേഷന്‍ പൂര്‍ത്തിയാക്കാനാകില്ല.

Post a Comment

0 Comments

Followers

Total Pageviews

EDIT TOOLS