ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

💰 lost

*🪙'നിന്നനില്‍പ്പില്‍' നഷ്ടമായത് 7,438,250 കോടി രൂപ, കണ്ണുതള്ളി നിക്ഷേപകര്‍*

Https://chat.whatsapp.com/LHhTsmbCU4xDBSwINgg08T

'കണ്ണടച്ചു തുറക്കുന്നതിനിടയില്‍' ആഗോള ക്രിപ്‌റ്റോകറന്‍സി നിക്ഷേപകര്‍ക്ക് നഷ്ടമായത് 1 ട്രില്ല്യന്‍ ഡോളറാണെന്ന് (ഏകദേശം 7,438,250 കോടി രൂപ) ബ്ലൂംബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ നവംബറില്‍ 69,000 ഡോളര്‍ വരെ വിലയെത്തിയ ക്രിപ്‌റ്റോ നാണയമായ ബിറ്റ്‌കോയിന്റെ വില ഇടിഞ്ഞ് 35,000 ഡോളറില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. നവംബര്‍ മുതലുള്ള ഇടിവ് കണക്കിലെടുത്താല്‍ ബിറ്റ്‌കോയിന്‍ നിക്ഷേപകര്‍ക്കു മാത്രം നഷ്ടമായിരിക്കുന്നത് 600 ബില്ല്യന്‍ ഡോളറാണ്. താരത്യമേന അപ്രശസ്ത നാണയക്കൈമാറ്റ വ്യവസ്ഥയായ ബിറ്റ്‌കോയിന്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടയിലാണ് പലരും വിശ്വസിക്കുന്ന ഒന്നായി തീര്‍ന്നത്. ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോനാണയങ്ങള്‍ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിരതയെത്തന്നെ ബാധിക്കാമെന്ന ഭീതിയും ഉയര്‍ന്നുകഴിഞ്ഞു. അതേസമയം, എന്തൊക്കെ സംഭവിച്ചാലും ബിറ്റ്‌കോയിനില്‍ തങ്ങള്‍ വിശ്വസിക്കുന്നു എന്ന നിലപാടിലാണ് ചില നിക്ഷേപകര്‍ എന്നും ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

∙ അസ്ഥിരത ഭയപ്പെടുത്തുന്നത്

ഇപ്പോള്‍ 1 ട്രില്ല്യന്‍ ഡോളറാണ് 'നിന്നനില്‍പ്പില്‍' നഷ്ടമായിരിക്കുന്നത് എന്നതു തന്നെ ഡിജിറ്റല്‍ നാണയ വ്യവസ്ഥ എത്ര അസ്ഥിരമായേക്കാമെന്ന ദിശയിലേക്ക് വിരല്‍ചൂണ്ടുന്നു എന്ന് വിദഗ്ധര്‍ പറയുന്നു. ഇത്തരം ഒരു നാണയവ്യവസ്ഥയെ ആശ്രയിച്ച് മുന്നോട്ടു നീങ്ങുക എന്നത് വിഷമകരമാണെന്നും ചൂണ്ടിക്കാണിക്കുന്നു. ദീര്‍ഘകാലത്തേക്ക് ക്രിപ്‌റ്റോ നാണയങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്നവരില്‍ ചിലരെ വരെ ഞെട്ടിച്ചാണ് ഇപ്പോഴത്തെ വിലയിടിവ് സംഭവിച്ചത്. ചൈനയ്ക്കു പിന്നാലെ, റഷ്യ, ബ്രിട്ടൻ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും ക്രിപ്‌റ്റോ നാണങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചേക്കും. രാജ്യത്തു നിന്ന് ക്രിപ്‌റ്റോകറന്‍സി വ്യാപാരം തുടച്ചു നീക്കാനായിരുന്നു ഇന്ത്യയുടെയും ഉദ്ദേശം. പാര്‍ലമെന്റില്‍ അധികം താമസിയാതെ അവതരിപ്പിക്കുമെന്നു കരുതുന്ന ബില്ലില്‍ എന്തെല്ലാം വ്യവസ്ഥകള്‍ ഉണ്ടാകും എന്നതിനെക്കുറിച്ചുള്ള ജിജ്ഞാസയിലാണ് ഇവിടത്തെ ക്രിപ്‌റ്റോ നിക്ഷേപകര്‍. ക്രിപ്‌റ്റോ ഇഷ്ടപ്പെടുന്ന മൈക്ക് നോവോഗ്രാറ്റ്‌സ് (Mike Novogratz) ഒക്കെയാണ് ക്രിപ്‌റ്റോ നാണയ വ്യവസ്ഥയെ ഡിജിറ്റല്‍ സ്വര്‍ണമെന്നു വിളിച്ചു വന്നത്. എന്നാല്‍, ഇത്തരം ചാഞ്ചാട്ടമൊന്നും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

∙ അമേരിക്കയുടെ നിലപാട് നിര്‍ണായകം

അമേരിക്കയിലെ ബൈഡന്‍ ഭരണകൂടവും ക്രിപ്‌റ്റോ നാണയങ്ങള്‍ക്കെതിരെ എടുക്കേണ്ട നിലപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്തുവരികയാണ്. ഡിജിറ്റല്‍ നാണയ വ്യവസ്ഥ നിലനിര്‍ത്തിയാലും നിരോധിച്ചാലും ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അമേരിക്കയുടെ ഫെഡറല്‍ സർക്കാർ ഏജന്‍സികള്‍ ഇപ്പോള്‍ പഠിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്ക ക്രിപ്‌റ്റോ നാണയങ്ങള്‍ക്കെതിരെ നിലപാടു കടുപ്പിച്ചാല്‍ നിക്ഷേപകര്‍ എത്രയും പെട്ടെന്ന് തങ്ങളുടെ നിക്ഷേപങ്ങള്‍ വിറ്റൊഴിവാക്കാന്‍ ശ്രമിച്ചേക്കും. ഇതുകൂടാതെ, ബിറ്റ്‌കോയിന്‍ വില വളരെ പെട്ടെന്ന് 40,000 ഡോളറിനു മുകളിലേക്ക് ഉയരുന്നില്ലെങ്കിലും നിക്ഷേപകരെ സമ്മര്‍ദത്തിലാക്കിയേക്കാമെന്നും പറയുന്നു. ഡിജിറ്റല്‍ നാണയ വ്യവസ്ഥ എന്ന സ്വപ്‌നം തുടക്കത്തിലെ നുള്ളിക്കളയേണ്ടി വന്നേക്കുമോ എന്ന ഭീതിയും വ്യാപിച്ചു കഴിഞ്ഞു. ചെറിയ കാലയളവില്‍ ഇത്രയധികം നഷ്ടം വരുത്തുന്ന ഒരു നാണയവ്യവസ്ഥയെ എങ്ങനെയാണ് എല്ലാവരും ആശ്രയിക്കുക എന്ന ചോദ്യവും ഉയരുന്നു. അതേസമയം, ക്രിപ്‌റ്റോകറന്‍സികളില്‍ ഉറച്ചു വിശ്വസിക്കുന്നവരും ഉണ്ട്. അവര്‍ പറയുന്നത് 2017ല്‍ ക്രിപ്‌റ്റോകറന്‍സികളുടെ മൊത്തം മൂല്യം 620 ബില്ല്യന്‍ ഡോളര്‍ മാത്രമായിരുന്നു, കേവലം മൂന്നു വര്‍ഷത്തിനുളളിലാണ് അത് 3 ട്രില്ല്യന്‍ കടന്നത്. 

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.