*📱
Https://chat.whatsapp.com/LHhTsmbCU4xDBSwINgg08T
ഇക്കാലത്ത് ഫോണുകള്‍ ഇടയ്ക്കിടയ്ക്കു മാറുക എന്നത് പലരുടെയും ശീലമാണ്. പലപ്പോഴും ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍ അശ്രദ്ധമായി ആര്‍ക്കെങ്കിലും വിറ്റിട്ടോ, എക്‌സചേഞ്ച് ചെയ്തിട്ടോ ആണ് പുതിയ ഹാന്‍ഡ്‌സെറ്റ് സ്വന്തമാക്കുന്നത്. ഇത് അപകടകരമാണ്. നിങ്ങളെക്കുറിച്ചുള്ള നിരവധി അമൂല്യ വിവരങ്ങളുടെ കലവറയാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍. ഇത് ശ്രദ്ധാപൂര്‍വ്വം മാത്രമായിരിക്കണം കൈമാറ്റം ചെയ്യേണ്ടത്. ഉപയോഗിച്ചുകൊണ്ടിരുന്ന ആന്‍ഡ്രോയിഡ് ഫോണ്‍ വില്‍ക്കുമ്പോള്‍ ഉറപ്പായും സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പരിശോധിക്കാം.
∙ ബാക് അപ് ചെയ്യുക
ഫോണിലുള്ള പ്രധാനപ്പെട്ട ഡേറ്റയെല്ലാം പകര്‍ത്തിയെടുത്ത് വേറെ എവിടെയെങ്കിലും സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ട കാര്യം. ഫോട്ടോകള്‍, വിഡിയോകള്‍, രേഖകള്‍, ഡൗണ്‍ലോഡുകള്‍, കോള്‍ ലോഗുകള്‍ എന്നിങ്ങനെ എന്തൊക്കെയാണോ നിങ്ങള്‍ക്ക് പ്രധാനപ്പെട്ടത് അത് കോപ്പി ചെയ്ത് എടുക്കുക. ഭാഗ്യവശാല്‍ ഇതെല്ലാം ഇന്ന് എളുപ്പമുള്ള കാര്യമാണ്. നിങ്ങളുടെ ഡേറ്റ ഗൂഗിള്‍ കാണുന്നത് കുഴപ്പമില്ലെങ്കില്‍ അതില്‍ പരമാവധി ഗൂഗിള്‍ ക്ലൗഡിലേക്കു തന്നെ ബാക്ക് അപ്പ് ചെയ്യാം. (ജിമെയില്‍ അടക്കമുളള സേവനങ്ങള്‍ തങ്ങള്‍ പരിശോധിക്കുന്നുണ്ട് എന്നു കമ്പനി വെളിപ്പെടുത്തിയതിനു ശേഷം ചിലര്‍ക്കെങ്കിലും ഈ രീതി അത്ര പഥ്യമല്ല.) പക്ഷേ ഇങ്ങനെ ചെയ്താലത്തെ ഗുണം എന്താണെന്നു ചോദിച്ചാല്‍ ഇതെല്ലാം പുതിയ ഫോണ്‍ കൈയ്യില്‍ കിട്ടുമ്പോള്‍ തന്നെ എളുപ്പത്തില്‍ തിരിച്ചെടുക്കാം എന്നതാണ്.
∙ ഗൂഗിള്‍ ബാക്ക് അപ് കംപ്രസ് ചെയ്യും
ഗൂഗിള്‍ ബാക്ക് അപ് സ്വീകാര്യമയവരും അറിഞ്ഞിരിക്കേണ്ട ഒരു സുപ്രധാന കാര്യമുണ്ട്. ഗൂഗിള്‍ ക്ലൗഡില്‍ ഫോട്ടയുടെയും വിഡിയോയുടെയും മുഴുവന്‍ റെസലൂഷനോടെയുമല്ല സൂക്ഷിക്കുക. അങ്ങനെ വേണമെങ്കില്‍ നിങ്ങള്‍ ഗൂഗിള്‍ ക്ലൗഡ് പണം കൊടുത്തു സബ്‌സ്‌ക്രൈബ് ചെയ്യണം. ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇതില്‍ ഇളവുകളുണ്ട്. അതുപോലെ തന്നെ വലിയ വിഡിയോകളും ക്ലൗഡിലേക്ക് ബാക്ക് അപ് ചെയ്യുക എന്നത് സമയമെടുക്കുന്ന പ്രക്രിയ ആയിരിക്കാം. ഇത് പൂര്‍ണമായും നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷനെ ആശ്രയിച്ചിരിക്കുന്നു.
∙ യുഎസ്ബി കേബിള്‍ വഴി ബാക്ക് അപ്
അതേസമയം, ഫോട്ടോകളും വിഡിയോകളും യുഎസ്ബി കേബിള്‍ വഴി കംപ്യൂട്ടറിലേക്ക് കോപ്പി ചെയ്യാനായാല്‍ അവയുടെ യഥാര്‍ഥ റെസലൂഷന്‍ സംരക്ഷിക്കാനാകും. മറ്റൊരു മാര്‍ഗം ഏതാനും ഹൈ കപ്പാസിറ്റി മൈക്രോഎസ്ഡി കാര്‍ഡുകള്‍ ഇട്ട് കോപ്പി ചെയ്ത് എടുക്കുക എന്നതാണ്.
∙ ഡൗണ്‍ലോഡുകളും രേഖകളും
നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഇബുക്കുകൾ, രേഖകൾ അടക്കമുള്ള ഫയലുകള്‍ ഗൂഗിള്‍ ഡ്രൈവ്, മൈക്രോസോഫ്റ്റിന്റെ വണ്‍ഡ്രൈവ്, ഡ്രോപ്‌ബോക്‌സ് തുടങ്ങിയ ക്ലൗഡ് സേവനങ്ങളിലേക്ക് ശേഖരിക്കാം. ഇവയില്‍ പലതും 5ജിബി മുതല്‍ 15 ജിബി വരെ ഫ്രീയാണ്. ഇവിടെയും ബാക്ക് അപ്പ് ചെയ്യുന്ന ഡേറ്റ കമ്പനികള്‍ കണ്ടേക്കാമെന്ന കാര്യം മനസ്സില്‍വയ്ക്കണം. ചുരുക്കം ചിലര്‍ക്ക് കോള്‍ രേഖകളും ടെക്‌സ്റ്റ് സന്ദേശങ്ങളും കൂടെ പകര്‍ത്തിയെടുക്കണമെന്നു തോന്നാം. അതും പല വഴികളില്‍ സാധ്യമാണ്. ഉദാഹരണത്തിന് എസ്എംഎസ് ബാക്ക് അപ്പ് ആന്‍ഡ് റീസ്‌റ്റോര്‍ സോഫ്റ്റ്‌വെയര്‍ പ്രയോജനപ്പെടുത്താം. അതുപോലെ വാട്‌സാപ് ഡേറ്റയും ബാക്ക് അപ്പ് ചെയ്യാം.
∙ കോണ്ടാക്ട്‌സ്
ജിമെയില്‍ അക്കൗണ്ടുമായി ഫോണ്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ കോണ്ടാക്ട്‌സ് സിങ്ക് ആയിട്ടുണ്ടാകും. ഇല്ലെങ്കില്‍ ഈ അഡ്രസ് ഉപയോഗിച്ച് ബാക്ക് അപ്പ് ചെയ്യുക: https://contacts.google.com/
∙ എന്‍ക്രിപ്റ്റ് ചെയ്യുക
ഫോണില്‍ നിന്ന് അതു വാങ്ങുന്നയാള്‍ ഡേറ്റാ എടുക്കുന്നില്ലെന്ന് ഉറപ്പാക്കാനായി ഫോണ്‍ എന്‍ക്രിപ്റ്റു ചെയ്യുക. പലരും ഫാക്ടറി റീസെറ്റ് മാത്രം നടത്തിയാണ് ഫോണ്‍ വില്‍ക്കുക. ഇങ്ങനെ വില്‍ക്കുന്ന ഫോണുകളില്‍ നിന്ന് ചിലപ്പോഴെങ്കിലും ഡേറ്റ തിരിച്ചെടുക്കാനാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിനാല്‍ ഫോണ്‍ എന്‍ക്രിപ്റ്റു ചെയ്യുക. ആന്‍ഡ്രോയിഡ് 5.1 നു മുകളിലുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് കൂടുതല്‍ സുരക്ഷിതമാണ്. പിന്‍ ഉപയോഗിച്ചാണ് എന്‍ക്രിപ്റ്റ് ചെയ്യുന്നത്. പിന്‍ അറിയാനായില്ലെങ്കില്‍ എന്‍ക്രിപ്റ്റ് ചെയ്ത ഫോണില്‍ നിന്ന് ഡേറ്റ തിരിച്ചെടുക്കല്‍ എളുപ്പമായിരിക്കില്ല. ആന്‍ഡ്രോയിഡ് 6.0 മുതലുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ സെറ്റിങ്‌സ്>സെക്യൂരിറ്റി>എന്‍ക്രിപ്റ്റ്‌ഫോണ്‍ എന്ന പാത്തില്‍ എത്തി എന്‍ക്രിപ്റ്റ് ചെയ്യുക.
∙ എല്ലാ അക്കൗണ്ടുകളില്‍ നിന്നും ലോഗ്-ഔട്ട് ചെയ്യുക
ഫാക്ടറി റിസെറ്റ് ഫോണിലുള്ള എല്ലാം തന്നെ നീക്കിക്കളയുമെങ്കിലും പല ഗൂഗിള്‍ അക്കൗണ്ടുകളില്‍ നിന്നും അത് ലോഗ്-ഔട്ട് ചെയ്യിക്കില്ല. ഇതിനാല്‍ എല്ലാം സുരക്ഷിതമാണ് എന്ന് ഉറപ്പാക്കാനായി ഗൂഗിളിന്റെതടക്കമുള്ള അക്കൗണ്ടുകളില്‍ നിന്ന് ലോഗ്-ഔട്ട് ചെയ്യുക. ഏതെല്ലാം അക്കൗണ്ടുകള്‍ ഉണ്ടെന്നുള്ള കാര്യം സെറ്റിങ്‌സില്‍ അക്കൗണ്ടസ് എന്നു സേര്‍ച്ചു ചെയ്തു പരിശോധിക്കുക.
∙ മൈക്രോഎസ്ഡി കാര്‍ഡുകള്‍, സിംകാര്‍ഡുകള്‍ എന്നിവ തിരിച്ചെടുക്കുക
ഫോണില്‍ മൈക്രോഎസ്ഡി കാര്‍ഡുകള്‍ ഇട്ടിട്ടുണ്ടെങ്കില്‍ അത് ഉറപ്പായും തിരിച്ചെടുക്കണം. അല്ലെങ്കില്‍ ഫോര്‍മാറ്റ് ചെയ്തതാണെങ്കില്‍ പോലും അതു കിട്ടുന്ന ആള്‍ക്ക് വേണമെങ്കില്‍ ഡേറ്റാ റിക്കവറി ടൂളുകള്‍ ഉപയോഗിച്ച് ഡേറ്റ തിരിച്ചെടുക്കാന്‍ സാധിച്ചേക്കും. സിം കാര്‍ഡുകളുടെ കാര്യവും മറക്കേണ്ട.
∙ ഫാക്ടറി റീസെറ്റ്
മറ്റൊന്നും ചെയ്തില്ലെങ്കിലും (ചെയ്യാതിരക്കരുത്) നടത്തി എന്ന് ഉറപ്പാക്കേണ്ട ഒന്നാണ് ഫാക്ടറി റീസെറ്റ്. അക്കൗണ്ടുകളില്‍ നിന്ന് ലോഗ് ഔട്ട് ചെയ്തതിനും ഫോണ്‍ എന്‍ക്രിപ്ഷന്‍ നടത്തിയതിനു ശേഷവും ചെയ്യേണ്ട കാര്യമാണ് ഫാക്ടറി റീസെറ്റ്. റീസെറ്റില്‍, ഇറെയ്‌സ് ഓള്‍ ഡേറ്റ ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഫാക്ടറി റീസെറ്റ് ചെയ്യുക.

0 Comments
Thanks