*🛒45 മിനിറ്റിൽ പലചരക്ക്, പാല്‍, മത്സ്യം എല്ലാം വീട്ടിലെത്തിക്കും, പുതിയ തന്ത്രങ്ങളുമായി ഫ്‌ളിപ്കാര്‍ട്ട്*
Https://chat.whatsapp.com/LHhTsmbCU4xDBSwINgg08T
റിലയന്‍സ് ഇറങ്ങിയാൽ ഇന്ത്യയില്‍ പലതും നടക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് അറിയാത്തവരില്ല. സംശയമുണ്ടെങ്കില്‍ എയര്‍ടെല്ലിനോടും വോഡഫോണിനോടും ഐഡിയയോടും മറ്റും ചോദിച്ചാല്‍ മതി. വര്‍ഷങ്ങളായി റിലയന്‍സ് കീഴടക്കാന്‍ ആഗ്രഹിക്കുന്ന ഒരു മേഖലയാണ് ഇ–കൊമേഴ്‌സ്. അവരുടെ കണ്ണ് അതില്‍ പതിഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ ഓണ്‍ലൈന്‍ വില്‍പനയില്‍ ഇന്ത്യയില്‍ മുന്നിലുള്ള, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും ഇനി പുതിയ തന്ത്രങ്ങളൊരുക്കിയില്ലെങ്കില്‍ നിലനില്‍പ്പില്ലെന്നറിയാം. എന്തായാലും റിലയന്‍സിന്റെ ജിയോമാര്‍ട്ടിനെതിരെ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കാൻ തന്നെയാണ് ഫ്‌ളിപ്കാര്‍ട്ടിന്റെയും നീക്കം.
ഫ്ലിപ്പ്കാർട്ടിന്റെ 'ഫ്ലിപ്പ്കാർട്ട് ക്വിക്ക് ഡെലിവറി സർവീസ്' വഴി വെറും 45 മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ ഡോർ ഡെലിവറി ചെയ്യുകയാണ് പുതിയ പദ്ധതി. ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിൽ പലചരക്ക് സാധനങ്ങൾ എത്തിക്കുന്നതിനായി ക്വിക്ക് ഡെലിവറി സേവനം 90 മിനിറ്റിൽ നിന്ന് 45 മിനിറ്റായി ഡെലിവറി സമയം കുറച്ചിരിക്കുകയാണ്. നിലവിൽ ബെംഗളൂരിലാണ് ഈ സേവനം ലഭ്യമാകുന്നത്. അടുത്ത മാസത്തോടെ കൂടുതൽ നഗരങ്ങളിൽ ഇത് ലഭ്യമാകുമെന്നാണ് അറിയുന്നത്.
ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി, ഇൻസ്റ്റാമാർട്ട്, ഡൺസോ തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികൾ 15-20 മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന സമയത്താണ് ഫ്ലിപ്പ്കാർട്ടിന്റെ തീരുമാനം. എന്നാൽ, 10-20 മിനിറ്റിനുള്ളിൽ ഡോർ ഡെലിവറി അനുയോജ്യമായ മോഡലല്ലെന്നാണ് ഫ്ലിപ്പ്കാർട്ടിന്റെ നിരീക്ഷണം. ഇതുകൊണ്ടാണ് ക്വിക്ക് സർവീസ് ഡെലിവറി സമയം 45 മിനിറ്റായി നിശ്ചയിച്ചിരിക്കുന്നത്.
തങ്ങളുടെ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സേവനങ്ങൾ നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഫ്ലിപ്പ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു. 90 മിനിറ്റ് ദൈർഘ്യമുള്ള ഡെലിവറി സേവനം നിലവിൽ 14 നഗരങ്ങളിൽ ലഭ്യമാണ്. 2022 അവസാനത്തോടെ ഇത് 200 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഫ്ലിപ്കാർട്ട് പദ്ധതിയിടുന്നത്. നിലവിൽ ഹൈദരാബാദിലും ബെംഗളൂരിലും മാത്രം ലഭ്യമാകുന്ന ഫ്രഷ് വെജിറ്റബിൾ, പഴയങ്ങൾ അധികം താമസിയാതെ കൂടുതൽ നഗരങ്ങളിലേക്ക് ഡോർ ഡെലിവറി സേവനം വ്യാപിപ്പിക്കാനും ഫ്ലിപ്കാർട്ട് പദ്ധതിയിടുന്നു.
രണ്ടു വർഷം മുൻപാണ് കമ്പനി പുതിയ സേവനമായ 'ഫ്‌ളിപ്കാര്‍ട്ട് ക്വിക്' ബെംഗളൂരുവില്‍ അവതരിപ്പിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ 2,000 ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് രണ്ടു മണിക്കൂറിനുള്ളില്‍ എത്തിച്ചു കൊടുക്കാനായിരുന്നു കമ്പനി ആദ്യം ഉദ്ദേശിച്ചിരുന്നത്. ആദ്യ ഘട്ടത്തില്‍ പലചരക്ക്, പാല്‍, മത്സ്യം, ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍ ആണ് എത്തിച്ചിരുന്നത്.
ദിവസവും ഏതു സമയത്തും ഓര്‍ഡര്‍ ചെയ്യാം. എന്നാല്‍ എത്തിച്ചു നല്‍കല്‍ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും. ഇതിന്റെ കുറഞ്ഞ ഡെലിവറി ചാര്‍ജ് 29 രൂപയായും നിശ്ചയിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് 45 മിനിറ്റിനുള്ളില്‍ എത്തിച്ചു കിട്ടണമെന്ന് ആവശ്യപ്പെടാം. അല്ലെങ്കില്‍ 90 മിനിറ്റിനുള്ളില്‍ വേണമെന്നും ആവശ്യപ്പെടാം. പിന്‍ കോഡ് കേന്ദ്രീകൃത ഡെലിവറി സിസ്റ്റമല്ല ഇതിനായി ഉപയോഗിക്കുന്നത്. മറിച്ച് ലാറ്റിറ്റിയൂഡ്, ലോഞ്ചിട്യൂഡ് സംവിധാനമാണ് ഡെലിവറിക്ക് ഉപയോഗിക്കുന്നത്. ഇതിലൂടെ ഡെലിവറി വേഗത്തിലാക്കാമെന്നും അഡ്രസ് തെറ്റിപ്പോയി ഡെലിവറി ബോയ്‌സ് ചുറ്റിത്തിരിയുന്നതു കുറയ്ക്കാനാകുമെന്നും കമ്പനി കരുതുന്നു.
കൂടാതെ കിരാന സ്റ്റോറുകളെ ഒപ്പം കൂട്ടുക എന്ന ജിയോയുടെയും ആമസോണിന്റെയും തന്ത്രവും ഫ്ലിപ്കാർട്ട് പയറ്റുന്നുണ്ട്. അതിനു പുറമെ പല നഗരങ്ങളിലും സ്വതന്ത്ര നെറ്റ്‌വര്‍ക്കുകളും സംഭരണ സ്ഥലങ്ങളും സ്വന്തമായി ഒരുക്കുന്നു.

0 Comments
Thanks