*🔭75,600 കോടിയുടെ ജെയിംസ് വെബ് പകർത്തിയ ആദ്യ ചിത്രവും സെൽഫിയും പുറത്തുവിട്ടു*
Https://chat.whatsapp.com/LHhTsmbCU4xDBSwINgg08T
നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പകർത്തിയ ആദ്യ ചിത്രവും സെൽഫിയും പുറത്തുവിട്ടു. 75,600 കോടി രൂപ ചെലവിട്ട് വിക്ഷേപിച്ച ദൂരദർശിനി പകർത്തിയ പുതിയ ചിത്രങ്ങൾ വെള്ളിയാഴ്ചയാണ് പുറത്തുവിട്ടത്. ഈ വേനൽക്കാലത്തോടെ പ്രപഞ്ചത്തിന്റെ മറ്റുചില നിർണായ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഫോട്ടോകളും ഡേറ്റയും ജെയിംസ് ഭൂമിയിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കറുത്ത പശ്ചാത്തലത്തിൽ 18 മങ്ങിയ വെളുത്ത ഡോട്ടുകൾ ആണ് ചിത്രത്തില്‍ കാണുന്നത്. എച്ച്ഡി 84406 ഉർസ മേജർ നക്ഷത്രസമൂഹത്തിലെ തിളങ്ങുന്ന, ഒറ്റപ്പെട്ട നക്ഷത്രവും കാണാം.
ലോകത്തിലെ ഏറ്റവും ശക്തമായ ബഹിരാകാശ ദൂരദർശിനിയാണിത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ (930,000 മൈൽ) വിദൂരത്തിരുന്നാണ് ജെയിംസ് വെബ് പ്രവചഞ്ചത്തെ നിരീക്ഷിക്കുന്നത്. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഏകദേശം മൂന്ന് പതിറ്റാണ്ടുകളും സമയമെടുത്താണ് നിർമിച്ചത്. ഇതിനായി ശതകോടിക്കണക്കിന് ഡോളറുകളും ഉപയോഗിച്ചു. ഫ്രഞ്ച് ഗയാനയിലെ കൂറൗ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ജെയിംസ് വെബ് വിക്ഷേപിച്ചത്.
ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ് നാസയുടെ പുതുതലമുറ ടെക്നോളജിയാണ്. കെപ്‌ലർ പോലെ ബഹിരാകാശത്ത് വൻ ഗവേഷണങ്ങളും കണ്ടെത്തലുകളും നടത്താൻ സഹായിക്കുന്നതാണ് ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ്. ഈ ടെലസ്കോപ്പ് കൂടി പ്രവർത്തനം തുടങ്ങുന്നതോടെ വൻ കണ്ടെത്തലുകൾ നടത്താനാകുമെന്നാണ് നാസ ഗവേഷകർ പ്രതീക്ഷിക്കുന്നത്.
സ്വർണ കണ്ണാടിയിൽ നിർമിച്ചിട്ടുള്ള ഈ ടെലസ്കോപ്പിന്റെ ചെലവ് 10 ബില്ല്യന്‍ ഡോളറാണ് ( ഏകദേശം 75,600 കോടി രൂപ). പ്രപഞ്ചത്തിലെ പ്രകാശം ശേഖരിച്ച് മഹാവിസ്പോടനം, നക്ഷത്രങ്ങളുടെ ഉദ്ഭവം, ആദ്യ ക്ഷീരപഥം എങ്ങനെ ഉണ്ടായി തുടങ്ങി വസ്തുതകൾ ഈ ടെലസ്കോപ്പ് പഠനവിധേയമാക്കും. ക്ഷീരപഥങ്ങളിലെ തമോഗര്‍ത്തം, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ജീവന്റെ ഉദ്ഭവം എന്നിവ കണ്ടെത്താനും ഈ ടെലസ്കോപ്പ് സഹായിച്ചേക്കും.
ഹബിൾ സ്പേസ് ടെലസ്കോപ്പിനെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വിവരങ്ങൾ ശേഖരിക്കാൻ ശേഷിയുള്ളതാണ് ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പിന്റെ സ്വർണത്തിൽ നിർമിച്ച കണ്ണാടി. ഇത് ദൃശ്യപ്രകാശത്തിലും ഇൻഫ്രാറെഡിലും ഒരു പോലെ പ്രവർത്തിക്കുമെന്നത് വലിയ നേട്ടമാണ്. ഇൻഫ്രാറെഡിനെ നേരിടാൻ ശേഷിയുള്ളതിനാൽ പ്രപഞ്ചപദാർഥങ്ങളുടെ ചുവപ്പുനീക്കത്തെ കുറിച്ചു പഠിക്കാൻ സഹായിക്കും.

0 Comments
Thanks