ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

Satlate space

*📡ഉപഗ്രഹ ഇന്റര്‍നെറ്റ്; 'സ്‌പേസ് കോം പോളിസി'ക്ക് ഏപ്രിലില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയേക്കും.*

Https://chat.whatsapp.com/LHhTsmbCU4xDBSwINgg08T

കൊല്‍ക്കത്ത: ഇന്ത്യയുടെ സ്‌പേസ് കോം പോളിസിയ്ക്ക് ഏപ്രിലോടെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയേക്കുമെന്ന് ഇന്ത്യന്‍ സ്‌പേസ് അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ അനില്‍ ഭട്ട്.

പ്രാദേശിക ഉപഗ്രഹ കമ്പനികള്‍ക്ക് ബഹിരാകാശ ഉപഗ്രഹങ്ങള്‍ വഴിയുള്ള ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സുകള്‍, അനുമതികള്‍, അംഗീകാരങ്ങള്‍ എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ സ്‌പേസ്‌കോം നയമെന്ന് കരുതുന്നു.

ഇതോടെ ലോ-എര്‍ത്ത് ഓര്‍ബിറ്റ്, മീഡിയം എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹ വ്യൂഹത്തില്‍ നിന്നുള്ള ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിക്ക് അനുമതി ലഭിച്ചേക്കും. നിലവില്‍ ജിയോ സ്‌റ്റേഷനറി ഉപഗ്രഹങ്ങളില്‍ നിന്നുള്ള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്ക് മാത്രമാണ് അനുവാദമുള്ളത്.

കരട് നയം താമസിയാതെതന്നെ സ്‌പേസ് കമ്മീഷന് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് അംഗീകാരം കിട്ടിയതിന് ശേഷം മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യമോ അന്തിമ അനുമതിയ്ക്ക് കാബിനറ്റിന് മുന്നിലെത്തിയേക്കും, ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ അനില്‍ ഭട്ട് പറഞ്ഞു.

സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് രാജ്യത്ത് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിന് സ്‌പേസ് ഡിപ്പാര്‍ട്ട് മെന്റ്, ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ്, ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്റര്‍ എന്നിവയില്‍ നിന്ന് അനുമതികളും ലൈസന്‍സും നല്‍കുന്നതിനുള്ള വ്യക്തമായ വ്യവസ്ഥകളും മാനദണ്ഡങ്ങളും ഇതിലുണ്ടാവും.

ആവശ്യമായ അനുമതികള്‍ ലഭിക്കുന്നതുവരെ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിനോട് രാജ്യത്ത് നിന്ന് മുന്‍കൂര്‍ ബുക്കിങ് എടുക്കരുതെന്ന് നിര്‍ദേശിച്ചതുകൊണ്ട് വിദേശ ഉപഗ്രഹ ഇന്റര്‍നെറ്റ് കമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്തുന്നതിനെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ എല്ലാ ഗ്ലോബല്‍ സാറ്റലൈറ്റ് ഓപ്പറേറ്റര്‍മാരേയും ഒരു പോലെയാണ് പരിഗണിക്കുന്നതെന്നും ഭട്ട് പറഞ്ഞു.

ഭാരതി ഗ്രൂപ്പിന്റെ പിന്തുണയിലുള്ള വണ്‍വെബ്, യുഎസ് ആസ്ഥാനമായുള്ള ഹ്യഗസ്, ടാറ്റ ഗ്രൂപ്പ് കമ്പനിയായ നെല്‍കോ തുടങ്ങിയ കമ്പനികള്‍ അംഗമായ സംഘടനയാണ് ഇന്ത്യന്‍ സ്‌പേസ് അസോസിയേഷന്‍.

28 ഗിഗാഹെര്‍ട്‌സ് സ്‌പെക്ട്രം 5ജി സെവനങ്ങള്‍ക്കുവേണ്ടി ലേലംചെയ്യാനുള്ള നീക്കം ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് ചെലവേറിയതാക്കുമെന്നും ഇന്ത്യയിലേക്കുള്ള ആഗോള നിക്ഷേപത്തെ ബാധിക്കുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

27.5 ഗിഗാഹെര്‍ട്‌സ് മുതല്‍ 29.5 ഗിഗാഹെര്‍ട്‌സ് വരെയുള്ള സ്‌പെക്ട്രം ഇപ്പോള്‍ ഉപയോഗിക്കുന്നത് ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് കമ്പനികളാണ്. എന്നാല്‍ ഇതേ സ്‌പെക്ട്രം തന്നെ 5ജി സേവനങ്ങള്‍ക്ക് ഏറ്റവും മികച്ച ബാന്‍ഡ് ആയി പരിഗണിക്കുകയും ചെയ്യുന്നുണ്ട്.

വരുന്ന 5ജി സ്‌പെക്ട്രം ലേലത്തില്‍ 28 ഗിഗാഹെര്‍ട്‌സ് വേണമെന്ന് റിലയന്‍സ് ജിയോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ സ്‌പേസ് അസോസിയേഷനും മറ്റ് വിദേശ സാറ്റ് കോം കമ്പനികളും ഇതിനെ എതിര്‍ത്തു. 

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.