---------- Forwarded message ---------
From: Suresh Abhay <sureshabhay@gmail.com>
Date: Thu, Apr 7, 2022 at 5:09 PM
Subject: Sreeni- o Ajith Kumar
To: a v anil kumar <anilavdbi@gmail.com>
From: Suresh Abhay <sureshabhay@gmail.com>
Date: Thu, Apr 7, 2022 at 5:09 PM
Subject: Sreeni- o Ajith Kumar
To: a v anil kumar <anilavdbi@gmail.com>
നാടോടിക്കാറ്റിന്റെ
ദേശാടനങ്ങൾ
ഒ അജിത് കുമാർ
മലയാളത്തിന്റെ
വെള്ളിത്തിരയിലും
തിരക്കഥയിലും യാഥാർത്ഥ്യത്തിന്റെ പൊള്ളലുകളെ നർമത്തിലൂടെ അവതരിപ്പിക്കുകയായിരുന്നു ശ്രീനിവാസൻ ചെയ്തത്. പാട്യം ശ്രീനി എന്ന നാടകക്കാരൻ ശ്രീനിവാസൻ എന്ന ചലച്ചിത്ര വ്യക്തിത്വമായി വളർന്നത് പരാശ്രയമില്ലത്ത സ്വന്തം കഴിവുകൾ ഉപയോഗപ്പെടുത്തി തന്നെയാണ്.
നാട്ടിലേയും നാട്ടുമ്പുറത്തേയും സംഭവ കഥകളും നർമങ്ങളും സ്വന്തം സിനിമകളിൽ ഉൾപ്പെടുത്തുക വഴി അദ്ദേഹം ചലച്ചിത്രത്തിൽ തന്റേതായ പാത തീർത്തു. സിനിമയ്ക്ക് അന്യമായിരുന്ന തലശ്ശേരി ഭാഷയും തമാശകളും ശ്രീനിവാസൻ സിനിമകളിൽ ഇടംപിടിച്ചു. ആ തിരക്കഥകളുടെ കരുത്തും അതായിരുന്നു.
പരിചിത മേഖലകളിലെ വ്യക്തികളെയെല്ലാം അദ്ദേഹം സിനിമകൾക്ക് അസംസ്കൃത വസ്തുക്കളാക്കി മാറ്റി. ' വെള്ളാനകളുടെ നാട്' എന്ന ചിത്രം പിറന്നത് അങ്ങനെയാണ്.
പാട്യം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീധരൻ മാസ്റ്ററുടെ ജീവിത കഥയോട് സാമ്യമുള്ളതായിരുന്നു അത്.
ദീർഘകാലത്തെ കോൺഗ്രസ് ഭരണത്തിൽ പഞ്ചായത്തിൽ നടന്ന അഴിമതി ഞെട്ടിപ്പിക്കുന്നതായിരുന്നു. അതിനെതിരെ സിപിഐ എം ഭരണസമിതിയുടെ നേതൃത്വത്തിൽ ശ്രീധരൻ നടത്തിയ പോരാട്ടം ഒറ്റപ്പെട്ടതായിരുന്നു. ജീവൻ പോലും നഷ്ടപ്പെടാമെന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന് കോടതി തോക്ക് അനുവദിക്കുന്നത്.
ഈ സംഭവത്തെയാണ് വെള്ളാനകളുടെ നാട് പറയാൻ ശ്രമിച്ചത്. ചിത്രത്തിലെ ആഴിമതി വിരുദ്ധ പോരാട്ടത്തെ മലയാളി ഏറ്റെടുക്കുകയായിരുന്നു.
ശ്രീനിവാസന്റെ ഏത് തിരക്കഥയിലും പരിചിതരായ നാട്ടുകാരെ, അല്ലെങ്കിൽ നാട്ടിലെ ഏതെങ്കിലും സാംസ്കാരിക പ്രവർത്തകനെ കഥാപാത്രമായി കണ്ടുമുട്ടാമെന്നത് കൗതുകകരമാണ്.
സിനിമാ ലോകത്തെ സൗന്ദര്യ സങ്കൽപമനുസരിച്ച് അഭിനയ രംഗത്ത് കടന്നുവരാവുന്ന ഒരു ശാരീരിക മേന്മയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അഡായർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനവും നാടകരംഗത്തെ പൂർവാനുഭവവുമാണ് അദ്ദേഹത്തിലെ നടനെ പാകപ്പെടുത്തിയത്. അഭിനയ മികവുകൊണ്ട് മാത്രമാണ് നക്ഷത്രത്തിളക്കമുള്ള നായകനടന്മാർക്കൊപ്പം മലയാള സിനിമയിൽ മാറ്റുരയ്ക്കാൻ
ഗ്രീനിവാസന് അവസരം കൈവന്നത്. തലയെടുപ്പുള്ള ചലച്ചിത്ര വ്യക്തിത്വമായി വളരാനും പടരാനും പറ്റിയതും.
0 Comments
Thanks