ചേരുവകൾ
ബസ്മതി അരി --1/2 കപ്പ്
പുഴുക്കലരി -¼ ഭാഗം കപ്പ്
മുട്ട-1
കട്ടി തേങ്ങാ പാൽ -2 കപ്പ്
നേർത്ത തേങ്ങാ പാൽ- 1/ 2 കപ്പ്
ബീഫ് മസാല ചേർത്ത് വേവിച്ചത്-200 ഗ്രാം
സവാള ചെറുതായി അരിഞ്ഞത്-1
ഇഞ്ചി-1 സ്പൂൺ
വെളുത്തുള്ളി പേസ്റ്റ് -1 സ്പൂൺ
മുളക് പൊടി - 1/ 2 സ്പൂൺ
ഗരം മസാല- 1/ 2 സ്പൂൺ
മഞ്ഞൾ പൊടി - ¼ സ്പൂൺ
പെരുംജീരകം - 1/ 2 ടീസ്പൂൺ
കറിവേപ്പില
എണ്ണ -2 സ്പൂൺ
ഉപ്പ്, ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി 4-5 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക., ഇത് മുട്ടയും തേങ്ങാപാലും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ അധികം കട്ടിയില്ലാതെ അരക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി സവാള,ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, കറിവേപ്പില ഇവ വഴറ്റുക. അതിലേക്ക് പൊടികൾ എല്ലാം
ചേർത്ത് നന്നായി മൂപ്പിച്ച ശേഷം, ഇറച്ചി മിൻസ് ചെയ്തതു ചേർക്കുക. ഇതൊന്നു ചെറിയ തീയിൽ നന്നായി മൊരിച്ചെടുക്കുക.
ഇനി ഒരു ആവിചെമ്പിൽ വെള്ളമൊഴിച്ച് ചൂടാക്കാൻ വെക്കുക.നെയ് മയം പുരട്ടിയ ഒരു പാത്രത്തിൽ ആദ്യം ¼ ഭാഗം
മാവൊഴിച്ച് 3-4 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. ശേഷം അതിൻറെ മേലെ തയാറാക്കിയ ഇറച്ചി മസാല നിരത്തുക.പിന്നെയും മുകളിൽ മാവൊഴിച്ച് ആവിയിൽ 15 മിനിറ്റ് വേവിക്കുക .ചൂടാറിയ ശേഷം മുറിച്ചു കഴിക്കാം…!!!
0 Comments
Thanks