🔘തുമ്മലിന്
തുമ്മലിന് പൂവാങ്കുറുന്നില, കരിംജീരകം എന്നിവയിട്ട് മൂപ്പിച്ചരിച്ച വെളിച്ചെണ്ണ തേച്ച് കുളിക്കുക. രാസ്നാദി പൊടി തിരുമ്മുക. ചുക്ക്, കുരുമുളക്, തിപ്പല്ലി, പൂശ്ക്കരമൂലം എന്നിവ പൊടിച്ച് കിടക്കുന്നതിനു മുമ്ബ് കഴിക്കുക.
🔘ചുമയ്ക്ക്:
ചുവന്നുള്ളി ചെറുതായി അരിഞ്ഞ് കല്‍ക്കണ്ടം കൂട്ടി സേവിക്കുന്നതും, കുരുമുളകു പൊടിച്ചെടുത്തു തേനില്‍ ചാലിച്ച് സേവിക്കുന്നതും ചുമയ്ക്ക് ആശ്വാസം കിട്ടുന്നതിന് നല്ലതാണ്.
🔘മഴക്കാലരോഗങ്ങള്‍
തുളസിയില, കുടങ്ങല്‍ സമൂലം, കുരുമുളക്, ചുക്ക്, ജീരകം, മല്ലി ഇവ ചേര്‍ത്ത് കഷായം വെച്ച് ദിവസേന രണ്ടുനേരം കഴിക്കുന്നത് മഴക്കാലരോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.
🔘ആസ്തമാ രോഗികള്‍ക്ക്
തുളസിനീരില്‍ സമം തേനും അല്പം ചെറുനാരങ്ങാനീരും ചേര്‍ത്ത് പലപ്രാവശ്യം കഴിക്കുന്നത് ആസ്തമാ രോഗികള്‍ക്ക് നല്ലതാണ്.
🔘പനി
ചുക്ക്, രാമച്ചം, മുത്തങ്ങ, ചിറ്റാമൃത്, ജീരകം ഇവ ചേര്‍ത്ത് കഷായം വെച്ച് കഴിച്ചാല്‍ പനി മാറുന്നതാണ്.
🔘വളംകടി
തെങ്ങിന്റെ തൊലി ഉണക്കിപ്പൊടിച്ച് എണ്ണ കാച്ചി തേച്ചാല്‍ വളംകടി ശമിക്കും.
🔘അജീര്‍ണ്ണം
അയമോദകം വറുത്ത് പൊടിച്ച് മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ അജീര്‍ണം മാറും.
🔘പനി, ശ്വാസം മുട്ടല്‍
ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും സമം ഉള്ളിനീരും അല്പം തേനും ചേര്‍ത്ത് കഴിക്കുന്നത് പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവ ശമിപ്പിക്കും.
🔘നേത്രപടലരോഗം
നന്ത്യാര്‍വട്ടത്തിന്റെ കായ ഇടിച്ചെടുത്ത ചാറ് വേപ്പിലച്ചാറില്‍ ചാലിച്ച് കണ്ണില്‍ എഴുതിയാല്‍ നേത്രപടലത്തിനുണ്ടാകുന്ന രോഗങ്ങള്‍ മാറിക്കിട്ടും.
🔘കണ്ണിന് ചുവപ്പ്
പൂവാംകുറന്തല്‍ തേനും ചേര്‍ത്ത് 2 തുള്ളി വീതം ഉപയോഗിക്കുക.
🔘ജ്വരം
ഞെരിഞ്ഞില്‍, വയമ്ബ്, കടുക്കത്തോട്, കടുക്, കുന്തിരിക്കം എന്നിവയോടൊപ്പം വേപ്പിലയും നെയ്യും ചേര്‍ത്ത് ഒരു ചട്ടിയില്‍ തീക്കനലിട്ട് മീതെ കുറേശ്ശെ പൊടിയിട്ട് പുകയേല്‍ക്കുന്നത് ജ്വര ബാധിത രോഗികള്‍ക്ക് അത്യുത്തമമാണ്.
🔘ഇക്കിള്‍
തുമ്ബപ്പൂവരച്ച് മോരില്‍ സേവിക്കുക.
🔘മുഖക്കുരു
തുളസിനീര് മുഖത്ത് പുരട്ടുക.
🔘വിളര്‍ച്ച
കുരുമുളകിട്ട് പാല്‍ തിളപ്പിച്ച് കുടിച്ചാല്‍ വിളര്‍ച്ച മാറും.
🔘മോണരോഗം
ഇഞ്ചിനീരില്‍ ഉപ്പ് ചേര്‍ത്ത് കവിള്‍ കൊണ്ടാല്‍ മോണരോഗം ശമിക്കും.
🔘ശരീരവേദന
പുത്തരിചുണ്ടയുടെ വേര് തിളപ്പിച്ച് കുടിക്കുക.
🔘വട്ടച്ചൊറി
പച്ചപപ്പായയുടെ പാല്‍ പുരട്ടുക.
🔘മനംമറിച്ചില്‍
ചെറുനാരങ്ങാനീരില്‍ അല്പാല്പമായി കഴിക്കുക. ജീരകമോ തുളസിയിലയോ ചവച്ച് നീരിറക്കുക, ഇഞ്ചിനീര് തേന്‍ ചേര്‍ത്ത് കഴിക്കുക.
*#നല്ലൊരു വൈദ്യനാണ് ഏറ്റവും നല്ല മരുന്ന്#രോഗികള്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക#*
📍📍📍📍📍📍📍📍📍📍📍
0 Comments
Thanks