ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

മുഖഭംഗി കുറയാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

🪶ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് എത്രമാത്രം മോശം ശീലമാണെന്ന് പലര്‍ക്കും മനസിലാകുന്നില്ല. അല്ലെങ്കില്‍ മനസിലായാല്‍ത്തന്നെ, അത് തിരുത്താനുള്ള ഉത്സാഹം എടുക്കുന്നുമില്ല. ആകെ ആരോഗ്യത്തെ ബാധിക്കുന്നതോടൊപ്പം, പ്രധാനമായും ഇത് ചര്‍മ്മത്തെയാണ് ബാധിക്കുക.

🪶നമ്മളില്‍ കുറേശ്ശെയായി അടിഞ്ഞുകൂടുന്ന വിഷാംശങ്ങള്‍ ഒഴുക്കിക്കളയാന്‍ വെള്ളം അത്യാവശ്യമാണ്. വെള്ളമില്ലാതാകുമ്പോള്‍ ഈ ധര്‍മ്മം നടക്കാതെയാകുന്നു. ചര്‍മ്മം വരണ്ടതാകാനും, അതിന്മേല്‍ മുഖക്കുരുവും പാടുകളും വീഴാനും തിളക്കം നഷ്ടപ്പെടാനും ഇത് ഇടയാക്കുന്നു.

🪶സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗമാണ് മറ്റൊരു പാര. ഇന്ന് ഇത്തരം ഉത്പന്നങ്ങളുപയോഗിക്കാത്തവരുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ പലപ്പോഴും ഇവ ചര്‍മ്മത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്നോര്‍ക്കുക. അതിനാല്‍ ‘കോസ്‌മെറ്റിക്‌സ്’ ഉപയോഗം കുറയ്ക്കുക. ഗുണമേന്മ ഉറപ്പുവരുത്തിയവ മാത്രം മിതമായ രീതിയില്‍ ഉപയോഗിക്കാം.

Post a Comment

0 Comments