```സൂപ്പ് പൊതുവെ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ചുമ, ജലദോഷം എന്നിവക്ക് മികച്ചൊരു പ്രതിവിധിയാണ് സൂപ്പുകള്‍.
ചിക്കനോ വെജിറ്റബിളോ ഏത് സൂപ്പായാലും ചെറുചൂടോടെ കുടിക്കുന്നത് ചുമയും ജലദോഷവും കുറക്കുന്നതിന് സഹായിക്കും. തക്കാളി കൊണ്ട് എളുപ്പത്തിലൊരു സൂപ്പ് തയ്യാറാക്കിയാലോ. വളരെ കുറച്ച് ചേരുവകള്‍ കൊണ്ട് ഹെല്‍ത്തിയായൊരു തക്കാളി സൂപ്പ് തയ്യാറാക്കാം.```
__________________________________
*ചേരുവകൾ*
__________________________________
_തക്കാളി - 3 എണ്ണം_
_ബട്ടര്‍ - 2 ടീസ്പൂണ്‍_
_ടൊമാറ്റോ കെച്ചപ്പ് - 2 ടേബിള്‍സ്പൂണ്‍_
_പഞ്ചസാര - 1/2 ടീസ്പൂണ്‍_
_കുരുമുളക് പൊടി - 1/2 ടേബിള്‍സ്പൂണ്‍_
_കോണ്‍ ഫ്ലോര്‍ - 2 ടീസ്പൂണ്‍_
__________________________________
*തയ്യാറാക്കുന്ന വിധം.*
__________________________________
_ആദ്യം തക്കാളി കഷ്ണങ്ങളായി മുറിച്ച് രണ്ട് കപ്പ് വെള്ളത്തില്‍ വേവിക്കുക. തണുത്ത ശേഷം മിക്സിയില്‍ ഒന്ന് അടിച്ചു അരിച്ചെടുക്കുക. ഒരു പാനില്‍ ബട്ടര്‍ ചേര്‍ത്ത് കോണ്‍ ഫ്ലോര്‍ ഇട്ടു മൂപ്പിക്കുക. അരിച്ചെടുത്ത തക്കാളി പള്‍പ്പ് ചേര്‍ക്കുക._
_ഇതിലേക്ക് കെച്ചപ്,പഞ്ചസാര,കുരുമുളക് പൊടി, ഉപ്പു ചേര്‍ക്കുക._
_കുറുകി വരുമ്പോള്‍ ഓഫ് ചെയ്യുക._
_ശേഷം ഇതിലേക്ക് ബ്രെഡ് ക്രമ്സ്, മല്ലിയില എന്നിവ ചേര്‍ത്ത് വിളമ്പുക._
__________________________________
*തക്കാളി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ*
__________________________________
```തക്കാളിയിലുളള വിറ്റാമിന്‍ കെയും കാല്‍സ്യവും എല്ലുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും കരുത്തു കൂട്ടുന്നതിനും സഹായിക്കും. തക്കാളിയിലുളള ലൈകോപീന്‍ എന്ന ആന്റിഓക്സിഡന്റ് ബോണ്‍ മാസ് കൂട്ടി ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ കട്ടികുറഞ്ഞ് ദ്രവിച്ച് പൊട്ടാനും ഒടിയാനുമുളള സാധ്യത കുറക്കുന്നു.
എല്ലുകളുടെ ബലക്ഷയം കുറക്കുന്നു. തക്കാളിക്കു കലോറി കുറവായതിനാല്‍ ശരീരഭാരം കുറക്കുന്നതിനും സഹായകമാണ്. തക്കാളി ശീലമാക്കിയാല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍സാധ്യത കുറക്കാനാകും. ശ്വാസകോശം, ആമാശയം, വായ, തൊണ്ട, കുടല് തുടങ്ങിയ അവയവങ്ങളിലെയും കാന്‍സര്‍ സാധ്യത കുറക്കാം.തക്കാളിയില്‍ പൊട്ടാസ്യം ധാരാളമുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിതമാക്കുന്നതിനു പൊട്ടാസ്യം സഹായിക്കും.ത്വക്ക് രോഗങ്ങള്‍ അകറ്റാന്‍ തക്കാളി ഏറെ നല്ലതാണ്.```
+------+-------+-------+-------+-------+--------+------+
0 Comments
Thanks