മിക്ക ഭക്ഷണങ്ങളിലും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ആയുര്‍വേദത്തില്‍ 'രസോണ' എന്നറിയപ്പെടുന്ന ഇത് ആയിരക്കണക്കിന് വര്‍ഷങ്ങളായി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ മരുന്നായി വിശ്വസിക്കപ്പെടുന്നു.
വെളുത്തുള്ളിയില്‍ ബിപി കുറയ്ക്കുന്ന ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. പ്രധാനമായും രക്തക്കുഴലുകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന 'അലിസിന്‍' എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.
വെളുത്തുള്ളിയിലെ ആന്റിഓക്‌സിഡന്റും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിക്കാന്‍ സഹായിക്കുന്നു. ചില പഠനങ്ങള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള പ്രകൃതിദത്ത മാര്‍ഗമായി വെളുത്തുള്ളിയെ ചൂണ്ടിക്കാട്ടുന്നു. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ 12 ട്രയലുകളായി 553 പേരില്‍ നടത്തിയ മെറ്റാ അനാലിസിസില്‍ വെളുത്തുള്ളി സപ്ലിമെന്റുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതായി സ്ഥിരീകരിച്ചു.
രക്തസ്രാവം ഉണ്ടെങ്കില്‍ അല്ലെങ്കില്‍ രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ വെളുത്തുള്ളി സപ്ലിമെന്റുകള്‍ കഴിക്കരുതെന്ന്ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. വെളുത്തുള്ളി സപ്ലിമെന്റുകള്‍ കഴിക്കുന്ന് വയറുവേദന, ഗ്യാസ് എന്നിവയ്ക്കും കാരണമാകുമെന്ന് ആയുര്‍വേദ വിദഗ്ധ ഡോ ദിക്സ ഭാവ്സര്‍ പറയുന്നു.
2021 ഡിസംബറില്‍ എന്റെ അച്ഛന് (ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെന്ന് കണ്ടെത്തി. അന്നുമുതല്‍ രാവിലെ 1 അല്ലി വെളുത്തുള്ളി, ഗ്രാമ്ബൂ എന്നിവ കഴിച്ചു. പതിവായി കഴിച്ചാല്‍ നല്ല മാറ്റമുണ്ടായെന്നും *ഡോ.ഭാവ്സര്‍* പറയുന്നു.
വെളുത്തുള്ളിയുടെ മറ്റ് ആരോഗ്യഗുണങ്ങള്‍...
1.രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
2. വെളുത്തുള്ളി കഴിക്കുന്നത് സന്ധി വേദന കുറയ്ക്കുന്നു.
3.വിരകളെ ഇല്ലാതാക്കാന്‍ വെളുത്തുള്ളി സഹായിക്കുന്നു.
4. കൊളസ്ട്രോള്‍ കുറയ്ക്കുന്നു.
5. ചുമയും ജലദോഷവും അകറ്റുന്നു.
6. ദഹനം മെച്ചപ്പെടുത്തുന്നു.
7. വെളുത്തുള്ളി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
8. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.
9. രക്തത്തിലെ പഞ്ചസാര സന്തുലിതമാക്കാന്‍ സഹായിക്കുന്നു.
10. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
📍📍📍📍📍📍📍📍📍📍
0 Comments
Thanks