ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

ദാൽ സൂപ്പ്

*പലർക്കും സൂപ്പ് കഴിക്കാൻ ഒരുപാട് ഇഷ്ട്ടം ആണ് അല്ലേ.. വിവിധ തരം സൂപ്പുകൾ ഉണ്ടാക്കുന്നവർ ആകും നിങ്ങൾ.. ഇന്ന് ഇവിടെ ഒരു പ്രോട്ടീൻ റിച്ച് സൂപ്പ് റെസിപ്പി ആണ് ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്നത്.


. 

Dal Soup // ദാൽ സൂപ്പ്

തുവര പരിപ്പ് : 1/2 കപ്പ്
സവാള : 1 ചെറുത്
വെളുത്തുള്ളി : 5 അല്ലി
തക്കാളി : 1 ചെറുത്
നാരങ്ങാ നീര് : 1 ടേബിൾ സ്പൂണ് (ഇഷ്ട്ടം പോലെ കൂട്ടി ചേർക്കാം)
മുളക് പൊടി : 1/2 ടീ സ്പൂണ്
ഡ്രൈ ബേസിൽ : 1/4 ടീ സ്പൂണ്
ഡ്രൈ പാസ്‌ലി : 1/4 ടീ സ്പൂണ്
വെള്ളം 
ഉപ്പ്
കുരുമുളക് പൊടി
Spring Onion

പരിപ്പ് കഴുകി കുക്കറിലേക്ക് ഇട്ട് കൊടുക്കാം. കൂടെ സവാള, തക്കാളി, വെളുത്തുള്ളി, മുളക് പൊടി, ആവശ്യത്തിന് വെള്ളം കൂടെ ചേർത്തു വേവിക്കുക.
പരിപ്പ് നന്നായി വെന്തു കഴിഞ്ഞു തീ ഓഫ്‌ ആക്കി ഇത് തണുക്കാൻ വെക്കുക.
ശേഷം മിക്സിയിൽ ഇട്ട് അരച്ചെടുക്കുക
വീണ്ടും കുക്കറിലേക്ക് ഒഴിച്ചു ആവശ്യത്തിന് വെള്ളവും, ഉപ്പും, നാരങ്ങാ നീര്, ഡ്രൈ ബേസിൽ, പാസ്‌ലി കൂടെ ചേർത്തു നന്നായി തിളപ്പിക്കുക
ശേഷം തീ ഓഫ്‌ ആക്കുക
സെർവ് ചെയ്യാൻ നേരം ആവശ്യത്തിന് കുരുമുളക് പൊടിയും, spring onion അരിഞ്ഞതും ചേർക്കാം. (എന്റെ കയ്യിൽ spring onion ഇല്ലാത്തത് കൊണ്ട് ചേർത്തിട്ടില്ല...) കൂടുതൽ ടേസ്റ്റി ആർക്കാൻ സെർവ് ചെയ്യാൻ സമയം കുറച്ചു ബട്ടർ അല്ലെങ്കിൽ ചീസ് കൂടെ ചേർക്കാം..

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.