Brave browser, Chrome extension, YT (re) vanced. പോലുള്ളവയിലൂടെ പരസ്യം ഇല്ലാതെ യൂട്യൂബ് കാണുന്നവർക്ക് ഇതൊരു തിരിച്ചടിയായേക്കും.
ബ്രൌസറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആഡ് ബ്ലോക്കറുകള്‍ യൂട്യൂബ് അടക്കമുള്ള വെബ്‌സൈറ്റുകളില്‍ നിന്നുള്ള പരസ്യങ്ങളെ തടയുന്നു. ധാരാളം ആളുകള്‍ ഇത്തരത്തില്‍ ആഡ് ബ്ലോക്കറുകള്‍ ഉപയോഗിച്ച് വീഡിയോ കാണുന്നുണ്ട്. ആഡ് ബ്ലോക്കറുകള്‍ക്കെതിരെ പ്രതിരോധം ഉണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ യൂട്യൂബ്. പരസ്യങ്ങള്‍ തടയാന്‍ ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കാണാവുന്ന വീഡിയോകളുടെ എണ്ണം പരിമിതപ്പെടുത്തുന്ന നടപടിയാണ് യൂട്യൂബ് കൊണ്ടുവരാന്‍ പോകുന്നത്. ഇതിനായുള്ള സംവിധാനം നിലവില്‍ പരീക്ഷിക്കുന്നുണ്ട്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ഇനി മുതല്‍ പരസ്യങ്ങള്‍ തടയാന്‍ ആഡ് ബ്ലോക്കര്‍ പ്ലഗിന്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് കാണാവുന്ന വീഡിയോകളുടെ എണ്ണം മൂന്നായി ചുരുക്കും.
0 Comments
Thanks