ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

വലിയ ശബ്ദത്തോടെ നാളെ മൊബൈലുകളിൽ ‘അലർട്ട്’ എത്തും; ആശങ്ക വേണ്ട



ന്യൂഡൽഹി | കേരളത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ നാളെ വലിയ ശബ്ദത്തോടെ എമർജൻസി അലർട്ട് ഉണ്ടാകും, ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ടെലികോം വകുപ്പ്.

പകല്‍ 11 മണി മുതല്‍ വൈകിട്ട് 4 വരെ ആയിരിക്കും ഫോണുകളിൽ അലർട്ട് എത്തുക. പ്രക‍ൃതി ദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ മൊബൈൽ ഫോണിൽ ലഭ്യമാക്കാനുള്ള സെൽ ബ്രോഡ്കാസ്റ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണമാണിത്.

മൊബൈൽ റീചാർജ് ചെയ്യുമ്പോഴും മറ്റും അലർട്ട് ബോക്സിന് സമാനമായി ലഭിക്കുന്ന സന്ദേശമാണ് സെൽ ബ്രോഡ്കാസ്റ്റ്.

അപകട മുന്നറിയിപ്പുകൾ ഒക്ടോബർ മുതൽ ഇത്തരത്തിൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് സർക്കാരിന്റെ ശ്രമം.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്. മൊബൈൽ ഫോണിന് പുറമേ ടി വി, റേഡിയോ, സമൂഹ മാധ്യമങ്ങൾ അടക്കമുള്ളവയിൽ സമാനമായ അലർട്ട് നൽകാനും ശ്രമം നടക്കുന്നുണ്ട്.

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.