ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

ആപ്പിൾ ഉപയോക്താക്കൾ സൂക്ഷിക്കുക; മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ വിഭാഗം.


ആപ്പിളിന്റെ ഫോണുകളും മറ്റു ഉപകരണങ്ങളുമാണോ കൈവശമിരിക്കുന്നത്?. എങ്കിൽ ഓഎസും സുരക്ഷാ സംവിധാനങ്ങളും എത്രയും വേഗം അപ്ഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കണേ. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ നോഡൽ ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി ടീം അഥവാ സെർട് ഇൻ ഉപയോക്താക്കൾക്കു ഹൈ റിസ്ക് അലർട്ട് നല്‍കിയിരിക്കുകയാണ്. ഡാറ്റയും ഉപകരണവും പ്രശ്നത്തിലാകുന്ന ചില പിഴവുകള്‍ കണ്ടെത്തിയിരിക്കുന്നുവത്രെ.
ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് (CERT-In)ടീമിന്റെ റിപ്പോര്‍ട്ട് പ്രകാരം, ആപ്പിൾ (Apple) ഉപകരണങ്ങളിൽ ഉപയോക്താക്കളുടെ സെൻസിറ്റീവ് വിവരങ്ങൾ ആക്‌സസ് ചെയ്യാൻ ഹാക്കർമാരെ അനുവദിക്കുന്ന നിരവധി പിഴവുകൾ ഉണ്ട്. ഐഓഎസ്, ഐപാഡ്ഓസ്, മാക്ഒഎസ്, ടിവിഓഎസ്, വാച്ച്ഓഎസ്, സഫാരി ബ്രൗസർ എന്നിവയെയായിരിക്കും ബാധിക്കുക.

ഉപയോക്താക്കൾ അവരുടെ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ, പ്രത്യേകിച്ച് വെബ് ബ്രൗസ് ചെയ്യുമ്പോഴോ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോഴോ അറ്റാച്ച്‌മെന്റുകൾ തുറക്കുമ്പോഴോ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു.

ഉപകരണങ്ങളിൽ എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനമോ സന്ദേശങ്ങളോ ഉണ്ടോയെന്നും ശ്രദ്ധിക്കണം. ഈ ഉപകരണങ്ങളിലേതെങ്കിലും അപ്‌ഡേറ്റ് ഉണ്ടെങ്കിൽ, പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത് ഉറപ്പാക്കുക, കാരണം അതിൽ നിർണായകമായ സുരക്ഷാ പാച്ചുകൾ അടങ്ങിയിരിക്കാം.

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.