*
Https://chat.whatsapp.com/LHhTsmbCU4xDBSwINgg08T
രാജ്യത്തെ ടെലികോം മേഖലയിലെ ഏറ്റവും വലിയ പരാതികളിലൊന്നാണ് ആവശ്യത്തിന് നെറ്റ്‌വർക്കുകൾ ലഭ്യമല്ല എന്നത്. ഇത് പരിഹരിക്കാനായി രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ കേരളത്തിലെ ടവറുകളുടെ എണ്ണം കുത്തനെ വർധിപ്പിച്ചു. ചെറിയ പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും 4ജി ടവറുകളുടെ ആവശ്യം വർധിച്ചതിനാൽ ജിയോ ഈ വർഷം തുടക്കത്തിൽ തന്നെ 4ജി നെറ്റ്‌വർക്ക് 15 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. 2021 അവസാനിക്കുമ്പോൾ ജിയോ ഈ പ്രതിബദ്ധത നിറവേറ്റി സംസ്ഥാനത്തിലുടനീളം 14000-ത്തിലധികം 4ജി നെറ്റ്‌വർക്ക് സൈറ്റുകൾ സ്ഥാപിച്ചെന്ന് ജിയോ അറിയിച്ചു.
ഈ പുതിയ വിപുലീകരണ പദ്ധതിയോടെ ജിയോയുടെ 4ജി നെറ്റ്‌വർക്ക് ആധിപത്യം ശക്തിപ്പെടുകയും കൂടാതെ ഉയർന്ന നിലവാരമുള്ള 4ജി കണക്റ്റിവിറ്റി ആസ്വദിക്കാൻ വരിക്കാരെ സഹായിക്കുകയും ചെയ്യും. 2020 ഏപ്രിൽ മുതൽ ഡേറ്റാ ഉപഭോഗം 40 ശതമാനമാണ് കൂടിയത്. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും മാത്രമല്ല, വിദൂര ഭൂപ്രദേശങ്ങളെയും ആദിവാസി ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നതിലും ജിയോ വിജയിച്ചു. ഇതിൽ പൊതുജനങ്ങളുടെ അഭ്യർഥന അനുസരിച്ചു 2021ൽ കമ്പനി ഏകദേശം 31 ടവറുകളാണ് സ്ഥാപിച്ചത്.
കണക്റ്റിവിറ്റി എല്ലായ്പ്പോഴും പ്രശ്നമുള്ള ഗ്രാമീണ സ്ഥലങ്ങളിൽ ടവറുകളുടെ ആവശ്യകത കോവിഡ് മഹാമാരി തുറന്നുകാട്ടി. വീട്ടിൽ നിന്നുള്ള ജോലി, ഓൺലൈൻ വിദ്യാഭ്യാസം, ഒടിടി പ്ലാറ്റ്ഫോം വഴി കോളുകളുടെയും വിനോദത്തിന്റെയും വർധിച്ച ഉപയോഗം ഡേറ്റയ്ക്കുള്ള ആവശ്യം വർധിക്കാൻ കാരണമായി.

0 Comments
Thanks