ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

Fwd: K P Kumaran- O K Johny



---------- Forwarded message ---------
From: Suresh Abhay <sureshabhay@gmail.com>
Date: Tue, Apr 12, 2022 at 12:32 PM
Subject: K P Kumaran- O K Johny
To: a v anil kumar <anilavdbi@gmail.com>


തിരസ്‌കൃത ജീവിതത്തിന്റെ ചലച്ചിത്രകാരൻ
ഒ കെ ജോണി
കെ പി കുമാരന്റെ ആദ്യസിനിമയായ 'അതിഥി'  1974-ലാണ് പ്രദർശനത്തിനെത്തുന്നത്‌. മലയാള ആധുനിക സിനിമയിലെ മികച്ച ആ രചന കാണാൻ അവസരമുണ്ടായിട്ടില്ലാത്തവരാണ് പുതിയ തലമുറയിലെ ചലച്ചിത്ര നിരൂപകർ എന്നത്‌  ഒരു വൈപരീത്യമായി തോന്നുന്നുണ്ട്‌. കവിതപോലെ രൂപകങ്ങളിലൂടെ സംസാരിക്കുകയും അതിലേറെ മൗനം പുലർത്തുകയുംചെയ്യുന്ന സാങ്കേതിക കലയായ സിനിമയിലെ ക്ലാസിക്കുകളുമായി പരിചയപ്പെട്ടു തുടങ്ങുകമാത്രം ചെയ്ത അക്കാലത്ത് കാണാനിടയായ ആ ചലച്ചിത്രം കൃത്യം 48 വര്‍ങ്ങള്‍ക്ക്‌ ഇപ്പുറത്തും വേദനിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയുംചെയ്യുന്ന അനുഭവമായി നിൽക്കുന്നതിന്റെ കാരണം തീർച്ചയായും, എനിക്ക്‌ അറിയാനാവും.
ചലച്ചിത്ര ഭാഷയിലെ മൗലികത മാത്രമല്ല, അതിഥി നൊന്പരമുള്ള ഓർമയാക്കുന്നത്‌. കേരളീയ ജീവിത പരിസരത്തില്‍, സഹിക്കുകയും അതിജീവിക്കാൻ ഉഴറുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ സ്വത്വവും  സ്ഥാനവും എന്തെന്ന് ആകുലതയോടെയും വ്യഗ്രതയോടെയും  അന്വേഷിക്കുന്ന ഒരു സിനിമയായിരുന്നു അത്. മലയാള സിനിമയിൽ അത്തരത്തിലുള്ള ആദ്യത്തെ അനുഭവവും. കെ പികുമാരന്‍ സംവിധാനം ചെയ്‌ത  ആ ചലച്ചിത്ര രൂപകം ഇബ്‌സന്റെ പാവവീട് പോലെ ഏത് സമൂഹത്തിലും ഏത് കാലത്തുമുള്ള സ്ത്രീകളെ സംബന്ധിച്ച ഒരു ദൃശ്യരേഖയായി മറുന്നുണ്ട്‌.
അതിഥിയെന്ന ആ പഴയ ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുവാന്‍ കാരണം കെ പി കുമാരന്‍ എന്ന ചലച്ചിത്രകാരന്‍ തന്റെ എണ്‍പത്തിനാലാം വയസിലെടുത്ത ഒരു സിനിമ കാണുവാനിടയായതാണ്‐ ഗ്രാമവൃക്ഷത്തിലെ കുയില്‍. മഹാകവി കുമാരാനാശാനെക്കുറിച്ചുള്ള 2021ലെ ചിത്രം ഒരു പതിവ് ജീവചരിത്ര സിനിമയല്ല. ഒരു ചലച്ചിത്രകാരന്‍, താന്‍ ജീവിക്കുന്ന സമൂഹത്തെ മനുഷ്യോചിതമായ ഒരു സമൂഹമാക്കി മാറ്റുവാന്‍ എഴുത്തുകൊണ്ടും പ്രായോഗിക പ്രവര്‍ത്തനങ്ങൾ കൊണ്ടും പരിശ്രമിച്ച കവിയും ദാര്‍ശനികനുമായ ഒരു വലിയ മലയാളിക്ക് നല്‍കുന്ന ആദരമാണ് ആ ചലച്ചിത്ര കാവ്യം. ജാതീയതയുടെയും വർഗീയ ഭ്രാന്തുകളുടെയും അന്ധകാരത്തിലേക്ക് തിരിച്ചുനടക്കുന്ന മലയാള നാടിനോടുള്ള ഒരു ചലച്ചിത്രകാരന്റെ ഓർമപ്പെടുത്തല്‍. ആര്‍ട്- ‐കമേഴ്‌സ്യല്‍ സിനിമകളുടെ പതിവ് ഫോര്‍മലുകളെ ധിക്കരിക്കുന്ന ആ ചലച്ചിത്രം വർത്തമാന സാമൂഹിക- രാഷ്ട്രീയ അന്തരീക്ഷത്തിനും സവർണകലാ അഭിരുചികള്‍ക്കും തീരെ യോജിക്കുന്നതാവില്ലെന്നത്‌ നേര്‌.
സമൂഹത്തില്‍ ഒരു സ്ത്രീ അതിജീവിക്കേണ്ടത്‌ എങ്ങനെയെന്നായിരുന്നു 'അതിഥി' കാണിച്ചുതന്നതെങ്കില്‍, കേരളീയ സമൂഹം വിസ്മരിച്ച വലിയ മനുഷ്യരെ സ്‌മരണയിലെത്തിക്കുവാനാണ്, 'ഗ്രാമവൃക്ഷത്തിലെ കുയില്‍ ' ഉദ്യമിച്ചത്. മനുഷ്യസമുദായത്തില്‍ സ്ത്രീകളുടെയും അവർണരെന്ന് മുദ്രകുത്തപ്പെട്ടവരുടെയും അധസ്ഥിതാവസ്ഥയെ അഭിമുഖീകരിച്ചേ തീരൂ എന്ന് എണ്‍പത്തിനാലാം വയസിലും വിശ്വസിക്കുന്ന ഒരു ചലച്ചിത്രകാരന്‍ കേരളത്തിലുണ്ടെന്നതിന്റെ വിളംബരവുമായി ആ സിനിമ. ചലച്ചിത്ര നിരൂപകര്‍കൂടിയായ പ്രേംചന്ദ്‌, വി കെ ജോസഫ്‌ തുടങ്ങിയവർ സിനിമ കണ്ട ശേഷം പങ്കുവെച്ച അഭിപ്രായങ്ങളും സമാനമായിരുന്നു. ഫിലിംഫെസ്റ്റിവലുകളിലെ അഭിജാതസദസുകള്‍ക്ക് മനസ്സിലാക്കുവാന്‍ പ്രയാസമുള്ളതാകും അതിലെ വീക്ഷണവും ആഖ്യാനവുമെങ്കിലും കലയെ സംബന്ധിച്ച അടിസ്ഥാനവസ്തുത ആ ചിത്രത്തെ മേന്മയുള്ളതാക്കുന്നുണ്ട്‌. കുമാരനാശാന്റെ 150ാം ജന്മദിനവും അദ്ദേഹത്തിന്റെ വിവാദ കൃതി, 'ദുരവസ്ഥ'യുടെ നൂറാം വാർഷികവും സമാഗതമായ വേളയിൽ കവിയുടെ ആത്മകഥാ സ്‌പർശമുള്ള ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന കാവ്യനാമം സ്വീകരിച്ച്‌ ചലച്ചിത്ര ഭാഷയിൽ ഒരു പുനർവായന കെ പി കുമാരൻ സാധ്യമാക്കുന്നത്‌ പ്രത്യേകതയുള്ളതാണ്‌. 

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.