*📡
Https://chat.whatsapp.com/LHhTsmbCU4xDBSwINgg08T
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലാണ് ഇന്ത്യയിലെ ജനങ്ങള്‍ വേഗത കൂടിയ ഇന്റര്‍നെറ്റ് എന്താണെന്ന് അനുഭവിച്ച് തുടങ്ങിയത്. വേഗത കൂടിയ 4 ജി കണക്ഷനുകളിലേക്ക് രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളെല്ലാം മാറി. അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ശൃംഖല രാജ്യ വ്യാപകമായി സ്ഥാപിക്കാന്‍ ഭരണകൂടം തന്നെ മുന്നിട്ടിറങ്ങി. ഇന്ന് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ലഭിക്കുന്ന കാലമാണ്. എല്ലാ പ്രായത്തിലുള്ളവരും യൂട്യൂബും ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും വാട്‌സാപ്പുമെല്ലാം ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. ഇന്റര്‍നെറ്റ് ഇന്ന് പല വഴിയെയാണ് നമ്മുടെ ഉപകരണങ്ങളിലേക്ക് എത്തുന്നത്. മൊബൈല്‍ ടവറുകള്‍ വഴിയും, പൊതുവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വൈഫൈ റൂട്ടറുകള്‍ വഴിയും, ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ വഴിയുമെല്ലാം വാണിജ്യാടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് വിതരണം നടക്കുന്നു. എന്നാല്‍ ഈ പരമ്പരാഗത രീതികളില്‍ നിന്ന് മാറി ബഹിരാകാശത്തെ ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് വിതരണം ചെയ്യുന്ന രീതി പ്രചാരത്തില്‍ വരാന്‍ പോവുകയാണ്.
ഉപഗ്രഹ ഇന്റര്‍നെറ്റ്
ഭൂമിയെ ചുറ്റുന്ന ഉപഗ്രഹത്തില്‍ നിന്ന് നേരിട്ട് എത്തുന്ന ഇന്റര്‍നെറ്റ് ആണിത്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതതയിലുള്ള സ്റ്റാര്‍ലിങ്ക്, വണ്‍ വെബ്, പ്രൊജക്ട് കുയ്പര്‍ പോലുള്ള സ്ഥാപനങ്ങള്‍ അടുത്തകാലത്തായി രംഗത്തുവന്ന ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനതാദാക്കളാണ്. 1962 ല്‍ ബെല്‍ ലാബ്‌സ് വികസിപ്പിച്ച ടെല്‍സ്റ്റാര്‍ ഉപഗ്രഹത്തില്‍ തുടങ്ങി ഇന്റര്‍നെറ്റ് എത്തിക്കുന്നതിനായി നിരവധി ഉപഗ്രഹങ്ങള്‍ വിക്ഷപിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍കൊണ്ട് അമേരിക്ക, യുകെ പോലുള്ള നാടുകളില്‍ വിവിധ കമ്പനികള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നത് ആരംഭിച്ചിട്ടുണ്ട്. വിയാസാറ്റ്, എക്‌സെഡ്, എക്കോസ്റ്റാര്‍, ഹ്യൂഗ്‌സ് നെറ്റ്, യുടെല്‍സാറ്റ്, സ്റ്റാര്‍ലിങ്ക് എന്നിവ അതില്‍ ചിലതാണ്. ഇതില്‍ സ്റ്റാര്‍ ലിങ്കാണ് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവന രംഗത്തേക്ക് ഒടുവില്‍ പ്രവേശിച്ച കമ്പനികളില്‍ ഒന്ന്. അടുത്തകാലത്തായി വാര്‍ത്തകളില്‍ നിറയുന്നതും ഈ കമ്പനിയാണ്.
സ്റ്റാര്‍ലിങ്ക്
ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബാഹിരാകാശ ഗവേഷണ സ്ഥാപനം സ്‌പേസ് എക്‌സിന് കീഴിലുള്ള കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. ഭൂമിയോടടുത്ത് ബഹിരാകാശത്ത് പതിനായിരക്കണക്കിന് ചെറു ഉപഗ്രങ്ങള്‍ വിന്യസിക്കാനാണ് സ്റ്റാര്‍ലിങ്കിന്റെ പദ്ധതി. ഇതിനകം 1800 ലേറെ ഉപഗ്രഹങ്ങള്‍ സ്റ്റാര്‍ലിങ്ക് വിക്ഷേപിച്ചിട്ടുണ്ട്. ഒരു ഡിഷ് ആന്റിനയും, റൂട്ടറും മാത്രമാണ് ഉപഗ്രഹ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നതിനായി ആവശ്യം വരിക. ഭൂമിയില്‍ ഏത് തരം ഭൂപ്രദേശത്തും ഈ സംവിധാനം ഉപയോഗിച്ച് ഇന്റര്‍നെറ്റ് ലഭ്യമാകും. പരമ്പരാഗത രീതിയില്‍ കേബിള്‍ വലിക്കുന്ന ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ ഇതിന് വേണ്ടിവരില്ല. ഉപഗ്രഹ ഇന്റര്‍നെറ്റിന്റെ മുഖ്യ നേട്ടവും ഇത് തന്നെയാണ്. സെക്കന്റില്‍ 100 എംബിയ്ക്കും 200 എംബിയ്ക്കും ഇടയില്‍ ഡൗണ്‍ലോഡ് വേഗത സ്റ്റാര്‍ലിങ്ക് ഉറപ്പുനല്‍കുന്നുണ്ട്. 20 മില്ലിസെക്കന്റില്‍ താഴെ ലേറ്റന്‍സിയിലുള്ള മികച്ച നെറ്റ് വര്‍ക്കാണ് സ്റ്റാര്‍ലിങ്ക് വാഗ്ദാനം ചെയ്യുന്നത്.

0 Comments
Thanks