*🪙ക്രിപ്‌റ്റോ കറന്‍സിയുടെ കാര്യത്തില്‍ നിലപാടു വ്യക്തമാക്കണമെന്ന് സുപ്രീം കോടതി*
Https://chat.whatsapp.com/LHhTsmbCU4xDBSwINgg08T
ബിറ്റ്‌കോയിന്‍ അടക്കമുളള ക്രിപ്‌റ്റോകറന്‍സിയുടെ വിനിമയം ഇന്ത്യയില്‍ നിയമപരമാണോ എന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീംകോടതി എന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ഒരേസമയം ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് 30 ശതമാനം നികുതി ചുമത്തുകയും, എന്നാല്‍ നികുതി ചുമത്തിയെന്നു പറഞ്ഞ്, ക്രിപ്‌റ്റോ നാണയ ഇടപാടുകള്‍ നിയമാനുസൃതമാണ് എന്ന് അര്‍ഥമാക്കേണ്ട എന്നുമാണ് ഇതുവരെ കേന്ദ്രം എടുത്ത നിലപാടുകള്‍.
ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ചാണ് ഇപ്പോള്‍ കേന്ദ്രം നയം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ബിറ്റ്‌കോയിന്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ അജയ് ഭരദ്വാജിനും മറ്റുമെതിരെ ചുമത്തിയ എഫ്‌ഐആര്‍ നിരസിക്കണോ എന്ന കാര്യത്തിലാണ് സുപ്രീംകോടതിക്ക് തീരുമാനം എടുക്കേണ്ടിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. ഏകദേശം 20,000 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ തട്ടിപ്പുകള്‍ ഇന്ത്യയില്‍ അരങ്ങേറിക്കഴിഞ്ഞിരിക്കുന്നത്. ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് 47 കേസുകളാണ് നിലവിലുള്ളത്. ഏകദേശം 87,000 ബിറ്റ്‌കോയിനാണ് ഇത്തരത്തലില്‍ തട്ടിച്ചെടുത്തിരിക്കുന്നത്.

0 Comments
Thanks