ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

Apple

*🧑🏻‍💻ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്നത് അദ്ഭുത ഉപകരണം, ആകാംക്ഷയോടെ ടെക് ലോകം*

Https://chat.whatsapp.com/LHhTsmbCU4xDBSwINgg08T

ഇന്ന് കംപ്യൂട്ടര്‍ എന്നു കേള്‍ക്കുമ്പോള്‍ ഡെസ്‌ക്‌ടോപ്, ലാപ്‌ടോപ്, മാക് മിനി തുടങ്ങിയവ മുതല്‍ ഇന്റല്‍ കംപ്യൂട്ടെ (Compute) സ്റ്റിക്, റാസ്പ്‌ബെറി പൈ വരെയുള്ള രൂപങ്ങളുമാണ് മനസ്സില്‍ ഓടിയെത്തുക. എന്നാല്‍, കംപ്യൂട്ടറിന് പുതിയൊരു രൂപം കണ്ടുപിടിച്ചിരിക്കുകയാണ് ആപ്പിള്‍ എന്ന് പേറ്റന്റ്‌ലി ആപ്പിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ് മാര്‍ക്ക് ഓഫിസാണ് ആപ്പിളിന്റെ പുതിയ കംപ്യൂട്ടര്‍ സങ്കല്‍പ്പത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആപ്പിളിന്റെ മാജിക് കീബോര്‍ഡിനു സമാനമായ ഒന്നാണ് പുതിയ കംപ്യൂട്ടര്‍ സങ്കല്‍പം. കീബോര്‍ഡിനുള്ളില്‍ സിപിയു ഉള്‍ക്കൊള്ളിക്കുക എന്ന ആശയമാണ് ആപ്പിള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത് എന്നാണ് വിവരം. ഇത് വീട്ടിലോ, ഓഫിസിലോ ഉള്ള ഒന്നോ, ഒരു പക്ഷേ ഒന്നിലേറെയോ മോണിട്ടറുകളുമായി ഘടിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാനായേക്കും എന്നാണ് കരുതുന്നത്. 

∙ ഡെസ്‌ക്ടോപ് കംപ്യൂട്ടര്‍ സങ്കല്‍പം പൊളിച്ചെഴുതേണ്ട സമയമായില്ലേ?

മിക്കവരും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് സ്ഥിരമായി ഒരു സ്ഥലത്തു വച്ചാണ്. ഉദാഹരണത്തിന് ഡെസ്‌കടോപ് കംപ്യൂട്ടര്‍. ഇതിന് ഒരു ടവര്‍ രീതിയിലുള്ള ഹൗസിങ് ആണ് പൊതുവെ ഉപയോഗിക്കുന്നത്. ഇതില്‍ പ്രോസസര്‍, മെമ്മറി മറ്റ് ഘടകഭാഗങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിരിക്കും. ഇത് പിന്നീട് കീബോര്‍ഡ്, മൗസ് തുടങ്ങിയ ഇന്‍പുട്ട് ഉപകരണങ്ങളുമായും ഒന്നോ ഒന്നിലേറെയോ മോണിട്ടറുകളുമായും ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിക്കും. ഇത്തരം ഒരു ഉപകരണം മറ്റൊരു സ്ഥലത്തേക്ക് മാറ്റിവയ്ക്കുക എന്നു പറയുന്നത് ശ്രമകരമായ പണിയാണ്. ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന കോഡുകളടക്കമുള്ള നൂലാമാലകളും കൊണ്ടുപോകണം. മറ്റിവയ്ക്കുമ്പോള്‍ ഇവയ്ക്ക് കേടുപാടു പോലും സംഭവിക്കാം. മാറ്റിവച്ച ശേഷം നൂലാമാലകളെയെല്ലാം വീണ്ടും അവയുടെ യഥാര്‍ഥ സ്ഥാനങ്ങളില്‍ പിടിപ്പിക്കുകയും വേണം. ഇതെല്ലാം വളരെ സമയമെടുക്കുന്നതും വിലക്ഷണവും വിഷമംപിടിച്ചതുമാണ്. പ്രത്യേകിച്ചും ഇത്തരം മാറ്റിവയ്ക്കല്‍ പല തവണ നടത്തേണ്ടി വന്നാല്‍.

∙ ലാപ്‌ടോപ്പിനേക്കാള്‍ ലളിതം

ആപ്പിള്‍ ഭാവിയില്‍ ഇറക്കാന്‍പോകുന്ന മാജിക് കീബോഡില്‍ കംപ്യൂട്ടിങ്ങിനു വേണ്ട പല ഭാഗങ്ങളും ഉള്‍ക്കൊള്ളിക്കാനാണ് ഉദ്ദേശമെന്ന് പുതിയ പേറ്റന്റില്‍ നിന്നു മനസ്സിലാകുന്നത്. ഒരു ലാപ്‌ടോപ് കൊണ്ടുപോകുന്നത്ര പോലും വിഷമമില്ലാതെ ഒരു കീബോഡ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിവയ്ക്കാം. കീബോഡില്‍ ട്രാക്ക്പാഡും ഉണ്ടായിരിക്കും. ഇതിനാല്‍ മൗസിന്റെ ആവശ്യവും ഇല്ലാതാക്കാം. നിശ്ചിത പ്രകടന മികവോടു കൂടി തന്നെ പുതിയ കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനായേക്കുമെന്നാണ് കരുതപ്പെടുന്നത്. കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന സമയത്ത് ഉണ്ടായേക്കാവുന്ന ചൂട് പുറത്തുവിടാനുള്ള ഒന്നോ ഒന്നിലേറെയോ ദ്വാരങ്ങളും ഇട്ട് വായു സഞ്ചാരം ഉറപ്പാക്കുന്നു. വായു സഞ്ചാരത്തിനു വേണ്ട ഫാനുകള്‍ പോലെയുള്ള ഭാഗങ്ങളും ഉറപ്പിച്ചേക്കാം. ഇതടക്കം ചൂടു പുറന്തള്ളാനുള്ള തെര്‍മല്‍ മാനേജ്‌മെന്റ് പുതിയ കംപ്യൂട്ടറില്‍ കൊണ്ടുവന്നേക്കാം. ഇതിനായി പല വസ്തുക്കള്‍ ഉപയോഗിച്ചായിരിക്കും പുതിയ കംപ്യൂട്ടര്‍ ഉണ്ടാക്കുക. ചെമ്പ്, അലൂമിനം, പിച്ചള, സ്റ്റീല്‍, വെങ്കലം തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്തിയേക്കും. ഇതെല്ലാം വിവരിക്കുന്ന തങ്ങളുടെ പേറ്റന്റ് അപേക്ഷ 63067783 ആപ്പിള്‍ 2020 ഓഗസ്റ്റില്‍ നല്‍കിയതാണ്. യുഎസ് പേറ്റന്റ് ഓഫിസ് അപേക്ഷയുടെ നമ്പര്‍ ഇപ്പോള്‍ പുറത്തുവിട്ടത് 20220057845 എന്നാണ്. 

∙ കീബോഡ് കംപ്യൂട്ടര്‍ മടക്കാനും സാധിച്ചേക്കും, മൊബൈല്‍ ഇന്റര്‍നെറ്റും ഉള്‍ക്കൊള്ളിച്ചേക്കും

പുതിയ ഉപകരണം മാക് മിനിയെ പോലെയായിരിക്കും പ്രവര്‍ത്തിക്കുക. മാക് മിനി പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ കീബോഡും മൗസും ഒക്കെ വേണം. പുതിയ കീബോഡ് കംപ്യൂട്ടറിന് അധിക ഭാഗങ്ങള്‍ വേണ്ടിവന്നേക്കില്ല. കൂടാതെ, അതു മടക്കാനും സാധിച്ചേക്കുമെന്ന് പറയുന്നു. വൈ-ഫൈക്കു പുറമെ ഇതിനുളളില്‍ മൊബൈല്‍ ഡേറ്റ സ്വീകരിക്കാനുള്ള സെല്ലുലാര്‍ ആന്റിനയും പിടിപ്പിച്ചേക്കാം. മികച്ച പ്രകടനം നടത്തുന്ന ഇത്തരം കംപ്യൂട്ടിങ് ഉപകരണങ്ങള്‍ക്ക് ധാരാളം ആവശ്യക്കാരുണ്ട് എന്നും പേറ്റന്റ് അപേക്ഷയില്‍ ആപ്പിള്‍ പറയുന്നു. പ്രോസസറുകള്‍ക്കും മെമ്മറിക്കും പുറമെ ബാറ്ററിയും ഇതിനുള്ളില്‍ പിടിപ്പിച്ചേക്കും. ഇതെല്ലാം വലുപ്പം കുറച്ചുമായിരിക്കും നിര്‍മിച്ചെടുക്കുക. ബ്രെറ്റ് ഡബ്ല്യു ഡെങ്ഗര്‍ അടക്കം മൂന്നു പേരുടെ പേരിലാണ് പേറ്റന്റ് അപേക്ഷ. 

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.