ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

Technology... is power

*🇷🇺റഷ്യയ്‌ക്കെതിരെ ടെക്‌നോളജി ഉപരോധം ഇരുതലവാളായിരിക്കുമെന്ന്..*

Https://chat.whatsapp.com/LHhTsmbCU4xDBSwINgg08T

റഷ്യയെക്കെതിരെ ടെക്‌നോളജി ഉപരോധം ഏര്‍പ്പെടുത്തണമെന്ന മുറവിളി പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു തുടങ്ങി. എന്നാല്‍ അത്തരം ഒരു നീക്കം റഷ്യയെ ചൈനയുമായി കൂടുതലായി അടുപ്പിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് പലരും നല്‍കുന്ന മുന്നറിയിപ്പെന്ന് എഎഫ്പി റിപ്പോര്‍ട്ടു ചെയ്യുന്നു. സെമികണ്‍ഡക്ടറുകളും മറ്റും റഷ്യന്‍ പ്രതിരോധ വകുപ്പിന് നല്‍കാതിരുന്നാല്‍ അത് ഹൃസ്വകാലയളവില്‍ റഷ്യയുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഉപകരിച്ചേക്കുമെന്ന് വിദഗ്ധര്‍ സമ്മതിക്കുന്നു. ഇതിനു രണ്ടു പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാന്‍ സാധിക്കുക. ചിപ്പുകളുടെയും മറ്റും നിര്‍മാണത്തിനു വേണ്ട പല അസംസ്‌കൃത വസ്തുക്കള്‍ റഷ്യ നല്‍കുന്നുണ്ട്. ഇത് അവര്‍ നിർത്തിയേക്കാം. കൂടാതെ, തങ്ങള്‍ക്കു വേണ്ട ചിപ്പുകളും മറ്റും നിര്‍മിച്ചെടുക്കാന്‍ അവര്‍ ചൈനയെ ആശ്രയിച്ചേക്കാം. 

ഇത് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ നഷ്ടക്കച്ചവടമായിരിക്കുമെന്നാണ് വിലയിരുത്തല്‍. റഷ്യയ്‌ക്കെതിരെയുള്ള ഉപരോധത്തില്‍ ഇതുവരെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ശ്രദ്ധിച്ചിരിക്കുന്നത് സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനാണ്. അതേസമയം, ജപ്പാനില്‍ നിന്നുള്ള വ്യവസായ ഭീമന്‍ ഫുജിറ്റ്‌സു പറഞ്ഞിരിക്കുന്നത് തങ്ങള്‍ റഷ്യയിലേക്കുള്ള സെമികണ്‍ഡക്ടറുകളുടെയും മറ്റും കയറ്റുമതി നിർത്തിവയ്ക്കുകയാണ് എന്നാണ്.

ടെക്‌നോളജി മേഖലയില്‍ റഷ്യയ്‌ക്കെതിരെ എന്തുതരം ഉപരോധമാണ് ഉചിതം എന്നതിനെക്കുറിച്ച് പഠിച്ചുവരികയാണ് യൂറോപ്യന്‍ യൂണിയന്‍. അതേസമയം, അമേരിക്കയാകട്ടെ റഷ്യയ്ക്കുള്ള പ്രതിരോധം, വ്യോമ മേഖല തുടങ്ങിയ വിഭാഗങ്ങള്‍ക്കുള്ള സെമികണ്‍ഡക്ടറുകള്‍, കംപ്യൂട്ടറുകള്‍, ഇന്‍ഫര്‍മേഷന്‍ സുരക്ഷാ ഉപകരണങ്ങള്‍, ലേസറുകള്‍, സെന്‍സറുകള്‍ തുടങ്ങിയവയുടെ വില്‍പന നിരോധിച്ചു. ചൈനീസ് കമ്പനികള്‍ക്കെതിരെ 2019ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൈക്കൊണ്ട രീതിയിലുള്ള നീക്കം റഷ്യയ്‌ക്കെതിരെ നടത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ കമ്പനികളിലൊന്നായ വാവെയ് കെട്ടുകെട്ടിയത് ഈ നീക്കം വഴിയായിരുന്നു. 

∙ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് റഷ്യയെ പുറത്താക്കി

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2022ല്‍ നിന്ന് റഷ്യയെ പുറത്താക്കി. ഇത്തവണ റഷ്യന്‍ പവലിയന്‍ ഉണ്ടായിരിക്കില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.    

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.