*🎭കൈവിട്ട് കളിച്ചാൽ പുട്ടിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് അനോണിമസ് മുന്നറിയിപ്പ്*
Https://chat.whatsapp.com/LHhTsmbCU4xDBSwINgg08T
യുക്രെയ്നെതിരെ യുദ്ധത്തനിറങ്ങിയ റഷ്യൻ പ്രസിഡന്റ് പുട്ടിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് അനോണിമസ് ഹാക്കർ ഗ്രൂപ്പ് മുന്നറിയിപ്പ് നൽകി. നിരവധി റഷ്യന്‍ വെബ്‌സൈറ്റുകൾ പ്രവര്‍ത്തന രഹിതമാക്കിയതിനു പിന്നില്‍ തങ്ങളുടെ ആക്രമണങ്ങളാണ് എന്ന് അനോണിമസ് അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
റഷ്യന്‍ പ്രതിരോധ വകുപ്പിന്റെയും ക്രെംലിന്റെയും വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം അലങ്കോലപ്പെടുത്താന്‍ സാധിച്ചു എന്ന് അനോണിമസ് അവകാശപ്പെടുന്നു. തങ്ങള്‍ .ആര്‍യു (.ru) സർക്കാർ വെബ്‌സൈറ്റുകളെ നിലംപറ്റിക്കാനായി പ്രവര്‍ത്തിച്ചു വരികയാണെന്ന് ഹാക്കര്‍ ഗ്രൂപ്പ് പറയുന്നു.
പുട്ടിന്‍ റഷ്യയില്‍ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നു. റഷ്യക്കാര്‍ക്കായി ഇതു ഭേദിച്ചു നല്‍കാനുള്ള പരിശ്രമങ്ങളിലും തങ്ങള്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് അവര്‍ അറിയിച്ചു. അതേസമയം, പരമാവധി യുക്രെയ്ന്‍കാര്‍ക്ക് വെബ് സേവനങ്ങള്‍ തടസമില്ലാതെ ലഭിക്കാനായും തങ്ങള്‍ അധ്വാനിക്കുന്നുണ്ടെന്നും ഹാക്കര്‍ ഗ്രൂപ്പ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് അനോണിമസുമായി ബന്ധപ്പെട്ട ഹാക്കര്‍ അക്കൗണ്ടുകള്‍ പുട്ടിനെതിരെ സൈബര്‍ യുദ്ധം പ്രഖ്യാപിച്ചത്. 'അനോണിമസ് കൂട്ടായ്‌മ റഷ്യൻ സർക്കാരിനെതിരെ ഔദ്യോഗികമായി സൈബർ യുദ്ധത്തിലാണ്,' അനോണിമസ് ട്വീറ്റ് ചെയ്തു.
റഷ്യയിലെ നിരവധി വെബ്സൈറ്റുകൾ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. സർക്കാരിനു കീഴിലുള്ള മിക്ക വെബ്സൈറ്റുകളുടേയും പ്രവർത്തനം അവതാളത്തിലായിട്ടുണ്ട്.

0 Comments
Thanks