---------- Forwarded message ---------
From: Suresh Abhay <sureshabhay@gmail.com>
Date: Tue, Apr 12, 2022 at 4:28 PM
Subject: sheela sundardas
To: a v anil kumar <anilavdbi@gmail.com>

വെള്ളിത്തിരയിലെ ചക്രവർത്തിനി
സുന്ദർ ദാസ്
മലയാള സിനിമയുടെ എക്കാലത്തെയും തലയെടുപ്പുള്ള നായികാ താരമെന്ന പദവി ഷീലയ്‌ക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ നിത്യവിസ്‌മയമായി അവർ നിലകൊണ്ടു. തലമുറകൾക്കൊപ്പം വേഷമണിഞ്ഞപ്പോഴും അൽപവും മാറ്റ് കുറഞ്ഞില്ല. 1962 -ൽ പാശം എന്ന എം ജി ആർ ചിത്രത്തിൽ സഹോദരീ വേഷത്തിൽ ഷീലാദേവി എന്ന പേരിൽ ആയിരുന്നു അരങ്ങേറ്റം. അതേവർഷം തന്നെ പി ഭാസ്കരൻ സംവിധാനം ചെയ്ത 'ഭാഗ്യജാതക'ത്തിൽ സത്യന്റെ നായികയായി മലയാളത്തിലെത്തി. പിന്നീടുള്ളതെല്ലാം ചരിത്രം. മലയാളി സ്ത്രീയുടെ ആദർശ രൂപമായി മാറി ഷീല. അവർ മുടി ചായ്ച്ചുകെട്ടിയാലും ചെരിച്ചുകെട്ടിയാലും നെറുകയിൽ കെട്ടിയാലും അത് മലയാളി പെൺകുട്ടികൾക്ക് ഫാഷനായി. അരനൂറ്റാണ്ടിലേറെ നീണ്ട ആ അഭിനയജീവിതത്തിൽ ഭിന്ന ജീവിത പശ്ചാത്തലത്തിലുള്ള നൂറുക്കണക്കിന് മലയാളിസ്ത്രീകളെ ഷീല അവതരിപ്പിച്ചു. 'അതുക്കും മേലേ' ആ കഥാപാത്രങ്ങളെ ഒരു നടിക്കും ചെയ്യാനാവില്ലെന്ന് നമ്മൾ വിശ്വസിച്ചു.
പത്രപ്രവർത്തകനായി ചെന്നൈയിൽ എത്തിയപ്പോൾ ഷീലയെ കാണുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ചില ചടങ്ങുകളിൽ വെച്ച് കാണാൻ കഴിഞ്ഞെങ്കിലും പരിചയപ്പെടാനോ സംസാരിക്കാനോ സാധിച്ചില്ല. അവർ മാധ്യമങ്ങളെ ബോധപൂർവം അകറ്റിനിർത്തിയിരുന്ന കാലമായിരുന്നു അത്. ഇന്ത്യാടുഡേയിൽ ജോലി ചെയ്യുന്ന കാലത്ത് ഒരു വാർഷികപതിപ്പിൽ ഷീലയുടെ അഭിമുഖം കൊടുക്കാമെന്ന് നിർദേശിച്ചപ്പോൾ എഡിറ്റോറിയലിൽ എല്ലാവരും അത് അംഗീകരിച്ചു. ആ ധൈര്യത്തോടെ ഷീലയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് അവരെ വിളിച്ചു. പക്ഷെ, എത്ര വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല.
അന്ന് കോപ്പി എഡിറ്ററായിരുന്ന പി കെ ശ്രീനിവാസൻ പറഞ്ഞു:" ഷീലയെക്കൊണ്ട് അഭിമുഖത്തിന് സമ്മതിപ്പിക്കാവുന്ന ഒരാളുണ്ട്- പഴയ നിർമാതാവായ എം ഓ ജോസഫ്. നമുക്ക് ആവഴി ഒന്ന് ശ്രമിക്കാം.' ആ ശ്രമം ഫലിച്ചു. അടുത്ത ദിവസം തന്നെ ഞാനും അന്ന് മലയാളം ഇന്ത്യാടുഡെയുടെ തലവനായിരുന്ന പി എസ് ജോസഫും മൈലാപ്പൂരിലെ ഷീലയുടെ വസതിയിലെത്തി. അവർ പല തടസ്സങ്ങളും പറഞ്ഞ് ഒഴിവാകാൻ നോക്കിയെങ്കിലും ഒടുവിൽ സമ്മതിച്ചു. അടുത്തദിവസം അഭിമുഖം നിശ്ചയിച്ചു. അന്ന് ചെന്നപ്പോഴും ആദ്യം തടസ്സങ്ങൾ ഉന്നയിച്ചു. ഒടുവിൽ അഭിമുഖത്തിലേക്ക് ഇറങ്ങിവന്നു. "പതിനെട്ടുവർഷങ്ങൾക്കുശേഷമാണ് ഞാൻ ഒരു അഭിമുഖത്തിന് ഇരുന്നുകൊടുക്കുന്നത്,' ആമുഖമായി അവർ പറഞ്ഞു. രണ്ടുമണിക്കൂർ നീണ്ട ആ അഭിമുഖം അവസാനിച്ചപ്പോഴേക്കും അവർ നല്ല സൗഹൃദത്തിലായി. പിന്നീട് പലതവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
ഒരിക്കൽ ഭാര്യ രാധയെയും കൂട്ടി ഷീലയുടെ വീട്ടിൽ പോയിരുന്നു. അന്ന് ചെന്നൈയിൽ ചിത്രഭൂമിക്കുവേണ്ടി ജോലി ചെയ്തിരുന്ന രാധ അവരുമായുള്ള അഭിമുഖം പല ലക്കങ്ങളിലായി ചിത്രഭൂമിയിൽ പ്രസിദ്ധീകരിച്ചു. ഷീല തമിഴിൽ എഴുതിയ ഒരു കഥയും രാധ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിരുന്നു. അതിനെത്തുടർന്ന് അവരുടെ കഥകളുടെ ഒരു സമാഹാരം മാതൃഭൂമി പുറത്തിറക്കി. ഇന്ത്യൻ സിനിമയിലെത്തന്നെ മികച്ച അഭിനേത്രികളിൽ ഒരാളായ ഷീലയെക്കുറിച്ച് വേണ്ടത്ര രേഖപ്പെടുത്തലുകൾ ഉണ്ടായില്ല എന്നത് ഖേദകരമാണ്. നായകതാരങ്ങൾക്ക് കിട്ടുന്ന പദവിയും അംഗീകാരങ്ങളും അഭിനേത്രിമാർക്ക് പലപ്പോഴും കിട്ടുന്നില്ല എന്ന വസ്‌തുതയാണിത് ഓർമിപ്പിക്കുന്നത്.

0 Comments
Thanks