ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

Fwd: sreeni- shihab



---------- Forwarded message ---------
From: Suresh Abhay <sureshabhay@gmail.com>
Date: Mon, Apr 11, 2022 at 11:57 AM
Subject: sreeni- shihab
To: a v anil kumar <anilavdbi@gmail.com>


ശൂന്യപാത്രങ്ങളെ എറിഞ്ഞുടച്ചവൻ
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
പി എ ബക്കർ സംവിധാനംചെയ്ത 'മണിമുഴക്ക'ത്തിലൂടെയാണ്  1977 ൽ ശ്രീനിവാസൻ എന്ന അഭിനേതാവ് മലയാള സിനിമയിൽ കടന്നുവന്നത്. കലാമൂല്യമുള്ള സിനിമകളിൽനിന്ന് കച്ചവട പ്രധാനമായ സിനിമയിലേക്ക് ഏറെ താമസിയാതെ ചുവടുവെച്ചു, എന്നല്ല, സജീവമായി. കച്ചവടസിനിമയ്ക്കും കലാമൂല്യ സിനിമയ്ക്കും ഇടയിൽ വൃത്തിയുള്ള ഒരു ഇടം സൃഷ്ടിച്ചെടുക്കുകയായിരുന്നു തുടർന്ന്  അദ്ദേഹം ചെയ്തത്. ആ ചിത്രങ്ങളിലെ  രാഷ്ട്രീയ വിശകലനങ്ങളിലൂടെ ധൈഷണികവും പ്രായോഗികവുമായ വിചാരഗതികൾ കേരളീയ ബോധത്തിലേക്ക്  സംക്രമിപ്പിച്ചു. ഇങ്ങനെയൊന്ന് മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായിരുന്നു. പിന്നീടാർക്കും പിന്തുടരാൻ കഴിയാത്തവിധം ഉയർന്ന ഐക്യു അദ്ദേഹത്തിലുണ്ടായി.
ചിലപ്പോഴെങ്കിലും ഒരു ബഷീറിനെ ശ്രീനിവാസനിൽ കാണാം. അസാമാന്യമാം വിധം പുസ്തക പ്രിയനായ ഒരാൾ. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് പോലുള്ള ശൈലികൾ അദ്ദേഹം ഭാഷയിൽ സൃഷ്ടിച്ചു. പൊള്ളയായ മതവിശ്വാസികളെ തരം കിട്ടുമ്പോഴും തരം ഉണ്ടാക്കിയും കണക്കിന് കളിയാക്കി. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രം ഒരു ഉദാഹരണം. ആത്മാവിൽ നന്മയില്ലാത്ത ഇത്തരം മനുഷ്യർക്ക് നമ്മുടെ നാട്ടിലുണ്ടോ വല്ല പഞ്ഞവും! മതവിശ്വാസം പലർക്കും തങ്ങളുടെ ഉള്ളിലെ തിന്മയെ ആവിഷ്ക്കരിക്കാനുള്ള ഒരു സൗകര്യമാണെന്നും യാഥാർത്ഥ്യത്തിൽനിന്നുള്ള ഒളിച്ചോട്ടത്തിനുള്ള മുഖം മൂടിയാണെന്നും ചിന്താവിഷ്ടയായ ശ്യാമള പോലുള്ള സിനിമകളിലൂടെ  ശ്രീനിവാസൻ പലവുരു പ്രേക്ഷകരെ ഓർമിപ്പിച്ചു.
നമ്മുടെ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്ത് രണ്ട് കാര്യങ്ങളാണെന്ന് ചിന്തിക്കുന്നവർക്കൊക്കെ അറിയാം.ഒന്ന് : ആത്മീയാംശമില്ലാതെ കേവലമായ ആചാരാനുഷ്ഠാനങ്ങളെ മറയാക്കി തങ്ങളെ തന്നെ പറ്റിക്കുന്ന ഒരുതരം  ഒളിച്ചോട്ടം ശീലിച്ച മതബോധം.  രണ്ട് : രാഷ്ട്രീയമില്ലാത്ത കക്ഷിരാഷ്ട്രീയ വ്യവഹാരം. തീർച്ചയായും ഏറ്റവും മർമഭേദിയായ സ്ഥലത്ത് തന്നെയാണ് അദ്ദേഹം അടിച്ചുകൊണ്ടിരുന്നത് എന്ന് അമ്പരപ്പോടെ നമ്മൾ ഇപ്പോൾ ലാക്കുന്നു. അന്ധവിശ്വാസ ശീലങ്ങളിൽ മുങ്ങിനിൽക്കുന്ന സിനിമയ്ക്കകത്ത് ജോലി ചെയ്തപ്പോഴും  തികഞ്ഞ യുക്തിബോധം ശ്രീനി സൂക്ഷിച്ചു. എന്നാൽ അത് വരണ്ട യുക്തിവാദമായില്ല, മനുഷ്യവാസയോഗ്യമായ സർഗാത്മക യുക്തിയുടെ ജീവിതക്രമങ്ങളെയാണ് അത് അനുധാവനം ചെയ്തത്.
ശ്രീനിവാസൻ അതീവ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞത് മുതൽ വല്ലാത്ത ഒരു തരം അസ്വസ്ഥ മനസ്സിനെ പിടിമുറുക്കിയിരുന്നു. എങ്ങനെയാണത് വിശദീകരിക്കേണ്ടതെന്നറിയില്ല. ശ്രീനിവാസന്റെ വാദങ്ങളോട്, സമീപനങ്ങളോട്  നമുക്ക്‌ വിയോജിപ്പ്‌ ഉണ്ടാകാം. അതിനുള്ള അവകാശവും ആർക്കുമുണ്ട്. പക്ഷേ, അത് പലപ്പോഴും അനാരോഗ്യകരമായാണ് നമ്മൾ നിർവഹിച്ചതെന്നത്‌ ഖേദകരമാണ്‌. ശ്രീനിവാസന് പകരമില്ലെന്നത് നമ്മെ ദു:ഖഭരിതരാക്കുന്നുണ്ട്. 

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.