_ഇന്ന് നമുക്ക് ' ചിക്കൻ പൊരിച്ചത് 'എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം._
_പുറമെ നല്ല ക്രിസ്പിയും ഉള്ളിൽ നല്ല സോഫ്റ്റും ആയിട്ടുള്ള ചിക്കൻ ഫ്രൈ ആണ് ഇത്._
__________________________________
_*ചേരുവകൾ*_
__________________________________
_ചിക്കൻ - 350 ഗ്രാം_
_ഇഞ്ചി വെളുത്തുളളി പേസ്റ്റ് - 2 ടീസ്പൂൺ_
_മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ_
_മല്ലിപൊടി - 1/2 ടീസ്പൂൺ_
_മുളകുപൊടി - 2 ടീസ്പൂൺ_
_ഗരം മസാല പൊടി - 1/2 ടീസ്പൂൺ_
_കുരുമുളക് പൊടി - 3/4 ടീസ്പൂൺ_
_തൈര് - 2 ടീസ്പൂൺ_
_ഉപ്പ് - ആവശ്യത്തിന്_
_മൈദ - 2 ടീസ്പൂൺ_
_കോൺഫ്ലവർ - 2 ടീസ്പൂൺ_
_മുട്ട - 1 എണ്ണം_
_സവാള - 1 എണ്ണം_
_പച്ചമുളക് - 2 എണ്ണം_
_വെളുത്തുള്ളി - 5 എണ്ണം തൊലിയോട് കൂടി ചതച്ചത്_
_കറിവേപ്പില - ആവശ്യത്തിന്_
_എണ്ണ - ആവശ്യത്തിന്_
___________________________________
_*ഉണ്ടാക്കുന്ന വിധം*_
______________;_____________________
_1. ചിക്കൻ നല്ല വൃത്തിയായി ഉപ്പുവെള്ളത്തിൽ കഴുകി മാറ്റി വക്കുക ._
_2. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുളളി ചതച്ചതും ചേർക്കാം._
_3. ഇനി മഞ്ഞൾപൊടി ,മല്ലിപൊടി ,മുളകുപൊടി ,ഗരം മസാല പൊടി ,കുരുമുളക് പൊടി ഉപ്പ് എല്ലാം ചേർത്ത് കുഴക്കുക_
_4. ഇനി തൈര്, മൈദ ,കോൺഫ്ലവർ ,മുട്ട എന്നിവ കൂടി ചേർക്കാം_
_5. എല്ലാം കൂടെ യോജിപ്പിച്ചു ചിക്കനിൽ പുരട്ടി കുറഞ്ഞത് 1 മണിക്കൂർ എങ്കിലും വക്കുക . വേണമെങ്കിൽ ഫ്രിഡ്ജിൽ വക്കുക ._
_6. മസാല നന്നായി പിടിച്ചു കഴിഞ്ഞാൽ നല്ല ചൂടായ എണ്ണയിലേക്ക് ഇട്ടു ചിക്കൻ വറുത്തെടുക്കുക._
_7. ചിക്കൻ മാരിനേറ്റ് ചെയ്യാൻ വച്ചിരുന്ന പാത്രത്തിൽ ഉള്ള ബാക്കി മസാലയിലേക്കു സവാളയും , പച്ചമുളകും , വെളുത്തുള്ളിയും കൂടി ഇട്ടു കുഴക്കുക._
_8. എന്നിട്ട് എണ്ണയിൽ ഇട്ടു വറുത്തു കോരുക._
_9. ഇത് ചിക്കന്റെ കൂടെ ഇട്ട് എല്ലാം നന്നായിട്ട് യോജിപ്പിക്കുക._
_ചിക്കൻ ഫ്രൈ റെഡി !!!_
+--------+-------+-------+------+------+------+------+
0 Comments
Thanks