*📽️'സിനിമ കാണാൻ ചെലവ് കുത്തനെ കൂടും', ആമസോൺ പ്രൈം അംഗത്വത്തിന് നാളെ 50% വില വർധിക്കും*
Https://chat.whatsapp.com/LHhTsmbCU4xDBSwINgg08T
കോവിഡ് കാലത്ത് വീട്ടിലിരുന്നവരുടെ ഏക ആശ്വാസമായിരുന്നു ഒടിടി സർവീസുകൾ. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് എല്ലാം കുറഞ്ഞ നിരക്കിൽ കൂടുതൽ സിനിമകളും വെബ്സീരീസുകൾ കാണാൻ ജനങ്ങളെ സഹായിച്ചു. എന്നാൽ, ആമസോൺ പ്രൈം അംഗത്വത്തിന് ഡിസംബർ 14 മുതൽ കൂടുതൽ ചെലവ് വരുമെന്നാണ് റിപ്പോർട്ട്. ഡിസംബർ 13ന് ശേഷം ഇന്ത്യയിലെ പ്രൈം അംഗത്വത്തിന് 50 ശതമാനം വില വർധിപ്പിക്കുമെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്.
ഒക്ടോബറിൽ തന്നെ ആമസോൺ പ്രൈം അംഗത്വ ഫീസ് വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, എന്നാൽ, നിരക്ക് കൂട്ടുന്നതിന്റെ തിയതി ആമസോൺ അന്ന് പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോൾ ആമസോൺ പ്രൈമിന്റെ വാർഷിക അംഗത്വത്തിന് 999 രൂപയാണ് ഈടാക്കുന്നത്. എന്നാൽ പുതുക്കിയ നിരക്കുകൾ വരുമ്പോൾ 999 രൂപയ്ക്ക് പകരം 1,499 രൂപ നൽകേണ്ടിവരും.
പുതുക്കിയ നിരക്കുകൾ ഡിസംബർ 14 മുതൽ പ്രാബല്യത്തിൽ വരും. ഉപഭോക്താക്കൾക്ക് അവരുടെ സബ്‌സ്‌ക്രിപ്‌ഷൻ പഴയ നിരക്കിൽ (അതായത് പ്രതിവർഷം 999 രൂപ) ഡിസംബർ 13 അർധരാത്രി വരെ ചെയ്യാനും അവസരമുണ്ട്. ഡിസംബർ 14 മുതൽ നിലവിൽവരുന്ന പ്രതിമാസ പ്ലാനിന് പ്രൈം അംഗങ്ങൾ 129 രൂപയ്ക്ക് പകരം 179 രൂപ നൽകണം. 50 രൂപയുടെ വർധനവാണിത്. ത്രൈമാസ പ്ലാനിന് 459 രൂപയാണ് ഈടാക്കുന്നത്. നിലവിൽ മൂന്നു മാസ പ്ലാൻ 329 രൂപയ്ക്ക് ലഭ്യമാണ്.
വിലവർധനവ് നിലവിലുള്ള പ്രൈം അംഗങ്ങളെ ബാധിക്കില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ, നിലവിലുള്ള പ്രൈം അംഗത്വം അവസാനിച്ചാൽ പ്രൈം അംഗങ്ങൾ പുതുക്കിയ നിരക്കുകൾ നൽകേണ്ടിവരും. ആമസോൺ പ്രൈം അംഗത്വമുള്ളവർക്ക് ആമസോണിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നിന്ന് അതിവേഗ ഡെലിവറി, പ്രൈം സെയിൽ ആക്‌സസ് എന്നിവ മാത്രമല്ല ആമസോണിന്റെ പ്രൈം വിഡിയോ, ഓഡിബിൾ, പ്രൈം മ്യൂസിക് എന്നിവയും അതിലേറെയും പോലുള്ള ആപ്ലിക്കേഷനുകളിലേക്ക് ആക്‌സസ് അനുവദിക്കുകയും ചെയ്യുന്നു.

0 Comments
Thanks