ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

New iPhone

*📱പുതിയ ഐഫോണ്‍ ഇറക്കാന്‍ സാംസങ് ആപ്പിളിനെ സഹായിക്കും.*

Https://chat.whatsapp.com/LHhTsmbCU4xDBSwINgg08T

ഐഫോണ്‍ എക്‌സ് (ടെന്‍) മുതലുള്ള പ്രീമിയം ഐഫോണുകളില്‍ ഫെയ്‌സ്‌ഐഡി സിസ്റ്റത്തിനായി ആപ്പിള്‍ ഉണ്ടാക്കിയതാണ് നോച്ച്. ഇതിന്റെ പ്രശ്നങ്ങൾ തുടക്കകാലം മുതല്‍ ചര്‍ച്ചയുമാണ്. പ്രീമിയം പോയിട്ട് സാധാരണ ആന്‍ഡ്രോയിഡ് ഫോണുകള്‍ വരെ നോച്ച് ഇല്ലാതെ ഇറങ്ങാൻ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എങ്കിലും ഏറ്റവും പുതിയ സീരീസിലെ ഐഫോണുകള്‍ പോലും നോച്ച് ഉപേക്ഷിച്ചിട്ടില്ല. എന്നാല്‍, ഇതിന് ഒരു അറുതി വരുത്താന്‍ പോകുകയാണ് ആപ്പിള്‍. അടുത്ത വര്‍ഷം ഇറങ്ങാന്‍ പോകുന്ന ഐഫോണ്‍ 14 പ്രോ മോഡലുകളിൽ നോച്ച് ഉണ്ടായേക്കില്ല എന്നാണ് ദി എലക് (The Elec) അവകാശപ്പെടുന്നത്. കൂടാതെ, ഇക്കാര്യത്തില്‍ ആപ്പിളിനെ സഹായിക്കാന്‍ പോകുന്നത് സാംസങ് ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
ഐഫോണ്‍ 14 സീരീസിലെ ഫോണുകള്‍ക്ക് പഞ്ച് ഹോള്‍ കട്ട് ഔട്ടുകളായിരിക്കും നോച്ചുകള്‍ക്ക് പകരം ഉണ്ടാകുക. അവയുടെ ഓലെഡ് ഡിസ്‌പ്ലേകള്‍ക്ക് സാംസങ് ആയിരിക്കും വേണ്ട ക്രമീകരണങ്ങള്‍ നല്‍കുക എന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനായി സാംസങ് 'ഫിലോപ്ടിക് ആന്‍ഡ് വോനിക് ഐപിഎസ്' (Philoptics and Wonik IPS) കമ്പനിയില്‍ നിന്ന് സാങ്കേതികവിദ്യ സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രശ്‌നമില്ലാത്ത രീതിയില്‍ ഡിസ്‌പ്ലേ നിര്‍മിച്ചു നൽകാനുള്ള സാംസങ്ങിന്റെ കഴിവില്‍ പ്രതീക്ഷ ആര്‍പ്പിച്ചാണ് ആപ്പിൾ ഐഫോണ്‍ 14 പ്രോ, പ്രോ മാക്‌സ് എന്നീ ഫോണുകള്‍ക്കെങ്കിലും നോച്ചില്ലാതെ അവതരിപ്പിക്കാൻ പോകുന്നത്. സാംസങ് ഗ്യാലക്‌സി എസ്10 മുതലുള്ള സീരീസുകളില്‍ നോച്ച് ഇല്ലാതാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ 6.7-ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ള ഐഫോണ്‍ 12 പ്രോ മാക്‌സ് മോഡലിനായിരിക്കും ഏറ്റവും അധികം സ്‌ക്രീന്‍-ബോഡി അനുപാതമുള്ള ഐഫോണ്‍ പ്രശസ്തി അടുത്ത വര്‍ഷം കിട്ടാന്‍ പോകുന്നത് എന്നാണ് പറയുന്നത്. 
ഇതിനായി സാംസങ്ങിന്റെ എച്‌ഐഎഎ (ഹോള്‍-ഇന്‍-ആക്ടീവ്-ഏരിയ) രീതി ആയിരിക്കും പ്രയോജനപ്പെടുത്തുക. ഡിസ്‌പ്ലേ പാനലുകള്‍ക്ക് ലേസര്‍ ഡ്രില്ലിങ് ഉപയോഗിച്ചാണ് ദ്വാരങ്ങളിടുക. അവയുടെ ഓലെഡ് ഡിപൊസിഷനും തിന്‍ ഫിലിം എന്‍ക്യാപ്‌സ്യുലേഷനും (ടിഎഫ്ഇ) ഇടയിലായിരിക്കും ലേസര്‍ ഉപയോഗിച്ച് ക്യാമറാ സിസ്റ്റത്തിനുള്ള ഇടമൊരുക്കുക. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം സാംസങ് ആയിരിക്കും ആപ്പിളിന് പുതിയ ഡിസ്‌പ്ലേ സാങ്കേതികവിദ്യ നല്‍കുക. പക്ഷേ, എല്‍ജിയും പുതിയ ഡിസ്‌പ്ലേ നിർമിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാൽ, അവര്‍ ഇതുവരെ തങ്ങളുടെ പാനലുകളുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടില്ല. 

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.