ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

Digital

*⚠️'നിരാശക്കാരെ' ലക്ഷ്യമിട്ടു വ്യാജന്മാർ എത്തും! വരുന്നതും തട്ടിപ്പിന്റെ വർഷം*

Https://chat.whatsapp.com/LHhTsmbCU4xDBSwINgg08T

എല്ലാം ഡിജിറ്റൽ ആകുന്നതിന്റെ സന്തോഷത്തിൽ നമ്മളിരിക്കുമ്പോഴാണല്ലോ അക്കൗണ്ട് നമ്പറും കാർഡ് നമ്പറും ഒടിപിയും പാസ്‌വേഡും ആധാർ നമ്പറുമൊക്കെ ചോദിച്ചു ലവനോ ലവളോ വിളിക്കുന്നതും നമ്മൾ അതെല്ലാം മണിമണിയായി പറഞ്ഞുകൊടുക്കുന്നതും. പിന്നെ കരച്ചിലും പറച്ചിലുമാണു നമ്മൾ ചെയ്യേണ്ടിവരുക. അക്കൗണ്ട് കാലിയാക്കുന്ന ജോലി ലവളും ലവനും ചെയ്തോളും. ആരൊക്കെ എത്രയൊക്കെ ബോധവൽക്കരിച്ചാലും ഒടിപി പങ്കുവയ്ക്കാൻ മടിയില്ലാത്ത നമ്മളെക്കാത്തു 2022ൽ വരുന്നത് അതിനെക്കാൾ ഭീകരമായ തട്ടിപ്പുകളാണെന്നു രാജ്യാന്തര സൈബർ സുരക്ഷാ കമ്പനിയായ നോർട്ടൻ ലാബ്സിന്റെ പഠന റിപ്പോർട്ട്.
നക്ഷത്ര ആമ, ഇരുതല മൂരി, റൈസ് പുള്ളർ, നവദ്വാര സ്വർണം തുടങ്ങിയ സൂപ്പർഹിറ്റ് തട്ടിപ്പുകൾക്കുശേഷമുള്ള ബ്ലോക്ബസ്റ്ററാണു ക്രിപ്റ്റോ കറൻസി തട്ടിപ്പ്. 2022ൽ ക്രിപ്റ്റോകറൻസികൾക്കു പല രാജ്യങ്ങളിലും പലവിധ നിയന്ത്രണങ്ങൾ വരും. അതോടെ, ആർക്കും എപ്പോഴും കേറി മേയാവുന്ന ഒന്നാകില്ല ക്രിപ്റ്റോ. അപ്പോൾ ക്രിപ്റ്റോ അവസരം നഷ്ടമായ 'നിരാശക്കാരെ' ലക്ഷ്യമിട്ടു വ്യാജന്മാർ എത്തും. അനുവാദം നേടിയ ക്രിപ്റ്റോകളായാലും, അതിന്റെ അതിസൂക്ഷ്മ സാങ്കേതിക നൂലാമാലകളൊന്നും എല്ലാ നിക്ഷേപകർക്കും പിടികിട്ടില്ല. ആ ഗ്യാപ്പിലും തട്ടിപ്പുകാർ നുഴഞ്ഞുകയറി പണം അടിച്ചുമാറ്റും.
വരുംകൊല്ലം ശക്തിയായി തുടരാൻ പോകുന്ന ഒന്നാണു ധനസഹായത്തട്ടിപ്പെന്നും നോർട്ടൻ പറയുന്നു. പ്രളയം, കോവിഡ് തുടങ്ങിയ ദുരന്തങ്ങൾ മറികടക്കാൻ സർക്കാരുകളും ഇൻഷുറൻസ് കമ്പനികളും ജനങ്ങളിലേക്കു ധാരാളമായി പണം നൽകുന്ന സ്ഥിതി തുടരും. തീർച്ചയായും ആ പണം അടിച്ചുമാറ്റാൻ ഡിജിറ്റൽ തട്ടിപ്പുകാർ ഏതു നെറ്റ്‌വർക്കിലും നുഴഞ്ഞുകയറാൻ സാധ്യത. 
പ്രളയഫണ്ട് ഒരു ഡിജിറ്റലുമില്ലാഞ്ഞിട്ടും അടിച്ചുമാറ്റിയ നമ്മുടെ അണ്ണന്മാർക്ക് ഇതു പുതുമയാകില്ലെങ്കിലും! മൂന്നാമത്തെ സാധ്യതയാണ്, ആളുകളുടെ യഥാർഥരൂപവുമായി നല്ല സാമ്യമുള്ള ഡിജിറ്റൽ വ്യാജ വിഡിയോകളിലൂടെ (ഡീപ്ഫെയ്ക്) നടത്താവുന്ന തട്ടിപ്പുകൾ. ഡീപ്ഫെയ്ക് ഉണ്ടാക്കാനുള്ള ടൂളുകൾ കൂടുതൽ അനായാസവും വ്യാപകവുമാകുന്നതാണ് ഈ സാധ്യതയ്ക്കു കാരണം. സർക്കാരുകളെ വരെ അട്ടിമറിക്കാൻ കെൽപുള്ള ഹാക്കിങ്ങും സൈബർ ടെററിസവുമൊക്കെ അടുത്ത വർഷം പ്രതീക്ഷിക്കാമെന്നാണു പഠന റിപ്പോർട്ട് പറയുന്നത്. ജാഗ്രത! 

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.